വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Friday 18 October 2013

മഴ ഒരു പേടി സ്വപ്നം


പൊന്നിന്‍ ചിങ്ങം വരവറിയിക്കുമ്പോഴേക്കും മഴ മാറേണ്ടതാണ്. എന്നാല്‍ ഇപ്രാവശ്യം അതൊരു സ്വപ്നം മാത്രമായിരുന്നു. ദുരിതങ്ങള്‍ വിതച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല .പണ്ടൊക്കെ മഴയെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദം തിരതല്ലുമായിരുന്നു. എന്നാല്‍ ഈ കാലത്ത് മഴയെന്നു കേള്‍ക്കുമ്പോള്‍ ഓരോരുത്തരും ഓടിമറയും. ഉമ്മറത്തേക്ക് ജനാലയിലൂടെ നോക്കിക്കൊണ്ടു അമ്മു ഓര്‍ത്തു.                ചീറിപ്പാഞ്ഞെത്തുന്ന മഴയുടെ ഇരമ്പല്‍  അക്കരെക്കുന്നില്‍ നിന്നുതന്നെ കേള്‍ക്കാം. പുഴയിലൂടെ ചീറിപ്പായുന്ന മഴവെള്ളം .ചാറ്റല്‍ മഴയാണ് കാണാന്‍ ഭംഗി, മഞ്ഞിന്‍ തുള്ളികള്‍ പൊഴിയുന്നതുപോലെ .ശക്തമായി പെയ്യുന്ന മഴ തൊടിയിലെ ചേമ്പിന്‍ താളില്‍ മദ്ദളം കൊട്ടി. മാവില്‍ കൊമ്പിലുണ്ടായിരുന്ന കിളിക്കൂട് കാണുന്നില്ല. കാറ്റത്ത് താഴെ വീണിരിക്കുമോ? പുറത്തിറങ്ങാന്‍ അമ്മ സമ്മതിക്കുന്നുമില്ല. സമയം ഉച്ചയായി. രാവിലെ നാല് മണിക്ക് തുടങ്ങിയ മഴ ഇപ്പോഴും പെയ്യുകയാണ്. എത്ര നാളായി കൂട്ടുകാരുമൊന്നിച്ച് കളിച്ചിട്ട്, മഴ മാറിയിട്ടു വേണം എല്ലാവരോടുമൊന്നിച്ച് കളിക്കാന്‍. ക്ലാസ്സ് മുറിയൊക്കെ ചോരുകയാണ്. ഓണാവധി കിട്ടിയത് ഭാഗ്യം. ഈ മഴയില്‍ എത്ര പേര്‍ക്ക് സ്വന്തം ജീവനും താമസസ്ഥലവും സ്വത്തുക്കളും നഷ്ടമായിട്ടുണ്ടാവും.! ഓണത്തിന് പൂക്കളമൊരുക്കാന്‍ ഒറ്റ പൂക്കള്‍ പോലുമില്ല , കൊങ്ങിണി പൂവൊന്നും കാണാന്‍ പോലുമില്ല.
                      കിളിക്കുഞ്ഞ് കരയുന്നുണ്ട്. എന്തെങ്കിലും അപകടം സംഭവിച്ചതായിരിക്കുമോ ? ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് .മാവിന്‍ കൊമ്പില്‍ ഇരുന്നു കൊണ്ട് കരയുകയാണ് കിളിക്കുഞ്ഞ്, പാവം തണുത്തിട്ടാവും .ഈ മഴ ശമിക്കുന്നുമില്ല ,അല്ലെങ്കില്‍ പുറത്തിറങ്ങാമായിരുന്നു. തോട്ടില്‍ പോകണമെന്നുണ്ട് ,പക്ഷെ തോട് കരകവിഞ്ഞൊഴുകുകയാണ്.എത്ര പേരാണ് മുങ്ങിമരിച്ചത്..! റോഡാവട്ടെ തോടിനേക്കാള്‍ കഷ്ടത്തില്‍ ഒഴുകുകയാണ്. വൈകുന്നേരമായിട്ടും മഴ പെയ്യുകയായിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ഓരോ കുടുംബത്തിലും എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാവും. ഇപ്പോള്‍ ജനങ്ങള്‍ക്ക് മഴ എന്നു കേള്‍ക്കുമ്പോഴേ അതൊരു പേടി സ്വപ്നമാണ്.നാട്ടിലെ കുളങ്ങളായ കുളങ്ങളും കിണറുകളും കവിഞ്ഞൊഴുകുന്നു. മഴയ്ക്ക് ഇനിയും ശമിക്കാനായില്ല. മഴ അപ്പോഴും പെയ്യുകയായിരുന്നു.

                                                                           മീനുമോള്‍ എസ്   6 ബി      

                                                                                                  

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....