വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday 20 November 2014

പി ടി എ ജനറല്‍ ബോഡി യോഗം

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ 2014-15 വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി യോഗം 20.11.2014 ന് സ്കൂളില്‍ വെച്ച് ചേര്‍ന്നു.രക്ഷിതാക്കളുടെ വലിയ തോതിലുള്ള പങ്കാളിത്തം യോഗത്തിന് മാറ്റു കൂട്ടി.പുതിയ വര്‍ഷത്തേക്കുള്ള പി ടി എ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. 

             
              ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല ടീച്ചറുടെ സ്വാഗതഭാഷണം


പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായരുടെ അധ്യക്ഷപ്രസംഗം



കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായരുടെ ഉദ്ഘാടനപ്രസംഗം



        സ്റ്റാഫ് സെക്രട്ടറി സോജിന്‍മാസ്റ്ററുടെ റിപ്പോര്‍ട്ട് അവതരണം
സീനിയര്‍അസിസ്റ്റന്റ് സോജിന്‍ ടീച്ചറുടെ വരവു ചെലവ് കണക്ക് അവതരണം
കഴിഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായര്‍ നിര്‍വ്വഹിക്കുന്നു


                                    നിറഞ്ഞ സദസ്സ്

ജില്ലാ ശാസ്ത്രോല്‍സവം വിജയികള്‍




                      അഞ്ജന എന്‍ 
HSS വിഭാഗം പ്രവൃത്തി പരിചയ മേളയില്‍  ഫ്രൂട്ട് പ്രിസര്‍വേഷന്‍   ഇനത്തില്‍ മൂന്നാം സ്ഥാനം  

                             പ്രണവ്  പി                                            
 HS വിഭാഗം IT മേളയില്‍  വെബ് പേജ് ഡിസൈനിംഗ്   മൂന്നാം സ്ഥാനം        

                                 അനില മാത്യു
UP വിഭാഗം സാമൂഹ്യശാസ്ത്രമേളയില്‍ പ്രസംഗമത്സരത്തില്‍ മൂന്നാം സ്ഥാനം                         
                                                   
                                                                

Sunday 16 November 2014

ജില്ലാ ശാസ്ത്രോല്‍സവം റിസല്‍ട്ടുകള്‍


കാസര്‍ഗോഡ് ജില്ലാ ശാസ്ത്രോല്‍സവം റിസല്‍ട്ടുകള്‍ പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക്   ഇവിടെ ലഭ്യമാവും..
                        റിസല്‍ട്ട് 
മറ്റു ജില്ലകളിലെ  റിസല്‍ട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..
                        റിസല്‍ട്ട് 

അഭിനന്ദനങ്ങള്‍..

കാസര്‍ഗോഡ് ജില്ലാ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ഒന്നാം സ്ഥാനം നേടിയ XII സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനിയും സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍മാനുമായ ജസ്‌ന കെ ജോണിക്ക് അഭിനന്ദനങ്ങള്‍..

Friday 14 November 2014

ബോധവല്‍ക്കരണ ക്ലാസ്സ്

എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കായി നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സ് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല  ഉദ്ഘാടനം ചെയ്തു.സ്കൂളിലെ കൗണ്‍സലിംഗ് അധ്യാപിക ശ്രീമതി ജിസി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.





സാക്ഷരം രചനാ ക്യാമ്പ്

സാക്ഷരം പദ്ധതിയുടെ ഭാഗമായ രചനാ ക്യാമ്പ് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല  ഉദ്ഘാടനം ചെയ്തു.മേരി കെ എ സ്വാഗതവും ജോര്‍ജ്ജ് തോമസ്  നന്ദിയും പറഞ്ഞു.




ശിശുദിനാഘോഷം

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവംബര്‍ 14  ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് ,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ രഘു മിന്നിക്കാരന്‍,ആന്റണി തുരുത്തിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.അതിനുശേഷം കുട്ടികള്‍ക്ക് അധ്യാപകരുടെ വകയായി ലഡു വിതരണവും നടന്നു.




Monday 10 November 2014

സ്കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞ

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച്  സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളായവരുടെ സത്യപ്രതിജ്ഞ സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു.

                      ഭാരവാഹികളുടെ സത്യപ്രതിജ്ഞ
                     ചെയര്‍മാന്‍ ജസ്ന കെ ജോണി

അഭിനന്ദനങ്ങള്‍

ചിറ്റാരിക്കാല്‍ ഉപജില്ലാ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ഒന്നാം സ്ഥാനം നേടിയ XII സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനി ജസ്‌ന കെ ജോണിക്ക് അഭിനന്ദനങ്ങള്‍..


Tuesday 4 November 2014

Blend Completion


നല്ല പാഠം



വേണുവേട്ടന് ആദരം

30വര്‍ഷത്തോളമായി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ മൂന്നു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ കലോല്‍സവത്തിന് ചമയമൊരുക്കിയ വേണുവേട്ടന് സ്കൂള്‍ പി ടി എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആദരം.സ്കൂള്‍ കലോല്‍സവ വേദിയില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല ടീച്ചര്‍ വേണുവേട്ടനെ പൊന്നടയണിയിച്ചു.






സ്കൂള്‍ കലോല്‍സവം ദൃശ്യങ്ങള്‍

ഒക്ടോബര്‍ 30,31 തീയതികളില്‍ നടന്ന ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്കൂള്‍ കലോല്‍സവത്തിന്റെ  ദൃശ്യങ്ങള്‍