വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Tuesday 22 July 2014

അഭിനന്ദനങ്ങള്‍


പ്രസാദം പദ്ധതിക്ക് തുടക്കമായി


6വയസ്സു മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ കാണുന്ന രക്തക്കുറവ് പരിഹരിക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പും സംസ്ഥാനസര്‍ക്കാറും ചേര്‍ന്ന തയ്യാറാക്കിയ പ്രസാദം പദ്ധതിക്ക് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. കാസര്‍ഗോഡ് ജില്ലയിലെ GHSS ചീമേനി,GHSS അംഗടിമുഗര്‍,GHSS ബളാല്‍ എന്നീ മൂന്നു സ്കൂളുകളിലായി 500 കുട്ടികള്‍ക്കാണ് ചികിത്സ ലഭിക്കുക.ആറു മാസക്കാലമാണ് പദ്ധതിയുടെ കാലയളവ്.കുട്ടികളുടെ രക്തപരിശോധനയ്ക്കു ശേഷമാണ് ആവശ്യമുള്ളവരെ കണ്ടെത്തി മരുന്നു നല്‍കുക
           ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് അംഗം ശ്രീ. ഹരീഷ്.പി.നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.ബളാല്‍ ഗ്രാമപഞ്ചായത്ത വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പിടി..പ്രസിഡണ്ട് ശ്രീ. വേണുഗോപാലന്‍ നായര്‍,സ്റ്റാഫ് സെക്രട്ടറി ശ്രീ.സോജിന്‍ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ലീല.ബി. സ്വാഗതവും മാലോത്ത് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉഷ.സി നന്ദിയും പറഞ്ഞു.
         ചടങ്ങിനു ശേഷം രക്തക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ഡോ.ഉഷ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.



നല്ലപാഠം


ബളാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ നല്ലപാഠം വിദ്യാര്‍ത്ഥികള്‍ 
 2013 – 14 വര്‍ഷത്തില്‍ സമൂഹത്തിലെയും, വിദ്യാലയത്തിലെയും 
സാന്ത്വനം അര്‍ഹിക്കുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് നടപ്പിലാക്കിയ 
വിവിധ പ്രവര്‍ത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി ജില്ലാതലത്തില്‍ 
സ്കൂളിന് ലഭിച്ച A ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് വിതരണം കാസര്‍ഗോഡ് ജില്ലാ
 പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍, സ്കൂള്‍ ഹെഡ്‍മിസ്ട്രസ് ശ്രീമതി
 ലീല ബിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.മലയാള മനോരമ 
സര്‍ക്കുലേഷന്‍ ഇന്‍സ്പെക്ടര്‍ അനീഷ്, വെളളരിക്കുണ്ട് ലേഖകന്‍ 
രാഘവന്‍, പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍
 നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ  ശ്രീ. ജോര്‍ജ്ജ് തോമസ്,  
ശ്രീമതി അനിതാമേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
 

 

വായനക്കളരി


 ബളാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ മലയാള മനോരമയുടെ വായനക്കളരി പദ്ധതിക്ക് 
തുടക്കമായി.വെളളരിക്കുണ്ട് ടൗണിലെ വ്യാപാരി ജിമ്മി എടപ്പാടിയില്‍ കുട്ടികള്‍ക്ക് മലയാള 
മനോരമ പത്രം നല്‍കികൊണ്ട് പദ്ധതി ഉദ്ഘാടനംചെയ്തു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്
അംഗം ഹരീഷ് പി നായര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ബി, പി ടി എ പ്രസിഡണ്ട് 
ശ്രീ വേണുഗോപാലന്‍ നായര്‍, അദ്ധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.

Prasadam News


Thursday 17 July 2014

ജനസംഖ്യാദിന ക്വിസ്

ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി  2014 ജൂലൈ 17 ന് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജനസംഖ്യാദിന ക്വിസ് നടത്തി. അല്‍ഫോന്‍സ എബ്രഹാം 10 A, സാന്റോ ജോസ് 10 A,അനുശ്രീ കെ.ബി 9C,& സൈഫുദ്ദീന്‍ 9A എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി വിജയികളായി.

സയന്‍സ് ക്ലബ്ബ് 2014

 ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2014 വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തേക്കായി ആസൂത്രണം ചെയ്തു.യു.പി. വിഭാഗം സയന്‍സ് ക്ലബ്ബിന്റെ ആദ്യയോഗത്തില്‍ ഭാരവാഹികളായി ശ്രീഹരി.എം,നന്ദന കെ (7 ബി) എന്നിവരെ തെരഞ്ഞെടുത്തു.
       ​ഏഴാം ക്ലാസ്സ് ബി യിലെ അനശ്വര,നന്ദന,മീനുമോള്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ശാസ്ത്രനാടകം ,ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.


പ്രസാദം


Wednesday 9 July 2014

Income Tax E - Filing By Sudheer Kumar T .K (Courtesy:Head Teachers Blog,shenischool.in)


നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം. Total Assassable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.
Income Tax Departmentന്‍റെ E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്ത ശേഷമാണ് E Filing നടത്തേണ്ടത്. മുന്‍വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള UserID യും Password ഉം ഉപയോഗിച്ചാണ് ഈ വര്‍ഷവും E Filing ചെയ്യേണ്ടത്.
(അതിനെക്കുറിച്ച് പോസ്റ്റിന്‍റെ അവസാനഭാഗത്ത്‌ വിവരിച്ചിരിക്കുന്നു).

ബഷീര്‍ ദിനം

ബഷീര്‍ ദിനം സമുചിതമായ പരിപാടികളോടെ 2014 ജൂലൈ 7 ന് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആചരിച്ചു.ബഷീര്‍ അനുസ്മരണ പ്രഭാഷണം,ക്വിസ്, പുസ്കക പ്രദര്‍ശനം, എന്നിവ  പരിപാടികളുടെ ഭാഗമായി നടന്നു.


Friday 4 July 2014

Blend

             BLEND


                 നവീനങ്ങളായ വിദ്യാഭ്യാസ ആശയങ്ങളും ചിന്തകളും പങ്കു വെക്കുക,സമഗ്രവിദ്യാഭ്യാസ വികസനത്തിന് ബ്ലോഗ് നെററ്‌വര്‍ക്ക് എന്നീ ലക്ഷ്യങ്ങളോടെ കാസറഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ BLEND പരിപാടിയുടെ ഭാഗമായുള്ള നാല് ദിവസത്തെ അധ്യാപക പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം 2014 ജൂലായ് 4,5 തീയതികളില്‍ ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. ചിറ്റാരിക്കാല്‍ ഉപജില്ലയിലെ കിനാനൂര്‍ കരിന്തളം, ബളാല്‍ പഞ്ചായത്തുകളില്‍ നിന്നായി പതിനഞ്ച് അധ്യാപകര്‍  ശില്പശാലയില്‍ പങ്കെടുത്തു. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ.കെ.കെ രാജന്‍,ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ.സുനില്‍കുമാര്‍.എം എന്നിവരായിരുന്നു റിസോഴ്‌സ് പേഴ്‌സണ്‍സ്. കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍ട്ടി
ശ്രീ.വിനോദ്കുമാര്‍.കെ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.