വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Friday 26 June 2015

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളും വെള്ളരിക്കുണ്ട് പോലീസും സംയുക്തമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇനിയൊരിക്കലും ലഹരിയിലേക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. ശ്രീ.ചന്ദ്രന്‍ എം. വി. ലഹരിവിരുദ്ധ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.ടി.എ.അംഗമായ ശ്രീ.വി.ഗോപി ക്ലാസ് നയിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ വി.സുധാകരന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീ.റെജി, സ്റ്റാഫ് സെക്രട്ടറി കെ.കെ. രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രഘു .എം സ്വാഗതവും ആന്റണി തുരുത്തിപ്പള്ളി നന്ദിയും പറഞ്ഞു.






ഞാറു നടാന്‍ കുട്ടികള്‍

കുഴിങ്ങാട് ടി.അബ്ദുള്‍ ഖാദറിന്റെ നെല്‍വയലുകള്‍ എന്നും വിദ്യാര്‍ത്ഥികളുടെ പാഠശാല കൂടിയാണ്. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ ഞാറുനടാനും നെല്ല് കൊയ്യാനും പുത്തരിച്ചോറുണ്ണാനും എല്ലാ വര്‍ഷവും അബ്ദുള്‍ ഖാദറിന്റെ വയലിലെത്തുന്നു. ഈ വർഷവും 66 കുട്ടികളും അധ്യാപകരും ഖാദറിച്ചയുടെ നെല്‍ വയലില്‍ ഞാറുനടാനെത്തി. ഞാറ്റു പാട്ടും മേളവുമായി കുഴിങ്ങാട് ഗ്രാമവാസികളുടെയും ആഘോഷമായി ഇവിടുത്തെ ഞാറുനടല്‍. പേരയ്ക്ക, നെല്ലിക്ക, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ നാടന്‍ വിഭവങ്ങളും ആവോളം ആസ്വദിച്ചാണ് കുട്ടികള്‍ മടങ്ങിയത്. ഹെഡ്‌മാസ്റ്റര്‍ വി.സുധാകരന്‍, നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍ അനിതാ മേരി, വി തങ്കമണി,ജോര്‍ജ് തോമസ്,കെ.കെ.രാജന്‍ തുടങ്ങിയവർ നേതൃത്വം നൽകി.













Saturday 20 June 2015

വായനാ വാരത്തിന് തുടക്കം

വായിച്ചു വളരുക എന്ന മുദ്രാവാക്യവുമായി   ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വായനാ വാരാഘോഷങ്ങള്‍ക്ക് തുടക്കമായി.വായനാ ദിനമായ ജൂണ് 19 ന് നടന്ന അസംബ്ലിയ്ക്ക് സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ വി.സുധാകരന്‍ നേതൃത്വം നല്‍കി.ദീപ ടീച്ചര്‍ പുസ്തകപരിചയവും പ്രഭാഷണവും നടത്തി.സാഹിത്യക്വിസ്,പുസ്തകാസ്വാദന മത്സരം തുടങ്ങിയവ വായനാവാരത്തിന്റെ ഭാഗമായി നടക്കും
    സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കുന്ന പദ്ധതിക്ക് പത്താംക്ലാസ്സുകാരില്‍ നിന്ന് പുസ്തകം സംഭാവന സ്വീകരിച്ചുകൊണ്ട് തുടക്കം കുറിച്ചു.വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു






 

Saturday 13 June 2015

സര്‍ഗവേള



ആറാം ക്ലാസ്സിലെ സര്‍ഗവേളയില്‍ മഴ എന്ന വിഷയത്തില്‍ രൂപപ്പെട്ട കവിതകള്‍

മഞ്ഞുരുകും വര്‍ഷമേ,എന്‍ കവിളില്‍ തൂകുമോ
ഉല്ലാസച്ചിരിയുടെ മിന്നും മിനുങ്ങി
താമരത്താരിതള്‍ പോല്‍ തുള്ളിതുള്ളാടി
ആകാശപ്പൊയ്കയില്‍ ഉഷസ്സില്‍ തുള്ളി
മിന്നാമിനുങ്ങേ ഓടുകയാണോ
നിന്‍ കൂട്ടിലെത്താന്‍
ഒരു കവിളില്‍ ഒരു തുള്ളി നീ തരാമോ
തുള്ളിച്ചാടും മഴയേ,തുള്ളി വെയില് തരാമോ

        സാഹിറ എന്‍ 6 B


പേമഴയായി നീ പെയ്യുമ്പൊഴും
മാരിമുകില്‍ പോല്‍ ഞാന്‍ നില്ക്കും

        ശിവാനി എന്‍ കെ 6 B

നാളേയ്ക്കൊരു തണല്‍

ബളാലിന് തണലൊരുക്കി കുട്ടികള്‍

          ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബംഗങ്ങളായ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ബളാല്‍ നിരത്തുവക്കില്‍ തണല്‍വൃക്ഷത്തൈകള്‍  വെച്ചു പിടിപ്പിച്ചുകൊണ്ട് നാളേയ്ക്കൊരു തണല്‍ ഒരുക്കി.സ്കൂളിലെ ഈ വര്‍ഷത്തെ പരിസ്ഥിതി പ്രവര്‍ത്തനം " നാളേയ്ക്കൊരു തണല്‍" പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികള്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചത്.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ വി.സുധാകരന്‍ ,സീനിയര്‍ അസിസ്റ്റന്റ് സോജിന്‍ ജോര്‍ജ്ജ്,അധ്യാപകരായ ശ്രീ.പി.സെബാസ്റ്റ്യന്‍ ,സജിമോന്‍ സി എസ്,ഷാരി കെ.സി,ഡിജോ മാത്യു,പിടി എ പ്രതിനിധികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.










Thursday 4 June 2015

ഉച്ചഭക്ഷണശാല ഉദ്ഘാടനം

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പണികഴിപ്പിച്ച ഉച്ചഭക്ഷണ ശാലയുടെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അഡ്വ.പി.പി.ശ്യാമളാ ദേവി നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ഹരീഷ്.പി.നായര്‍ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി സോജിന്‍ ജോര്‍ജ് ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസമ്മ ജോര്‍ജ്ജില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി . ഉച്ചഭക്ഷണശാലയുടെ നിര്‍മ്മാണ ജോലി, വളരെ ത്യാഗങ്ങള്‍ സഹിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ ശ്രീ.ജോണ്‍സണ്‍ വെള്ളരിക്കുണ്ടിന് സ്കൂളിന്റെ ഉപഹാരം പി.ടി.എ.പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ കൈമാറി.
ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസമ്മ ജോര്‍ജ്ജ് ,പി.ടി.എ.മെമ്പര്‍ ശ്രീ.കെ .പി .ഗോപി, പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ.കുഞ്ഞമ്പു നായര്‍,  വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ.വി.മാധവന്‍ നായര്‍,രാഷ്ടീയ സാമൂഹികരംഗത്തെ പ്രമുഖരായ  ശ്രീ.തങ്കച്ചന്‍ തോമസ്,സാബുപൈങ്ങോട്ട്,വി.കുഞ്ഞിക്കണ്ണന്‍,അധ്യാപകനായ ശ്രീ സി കെ സണ്ണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പ്രിന്‍സിപ്പല്‍ ശ്രീ രഘു എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ കെ രാജന്‍ നന്ദിയും പറഞ്ഞു




Monday 1 June 2015

പ്രവേശനോല്‍സവം 2015

അക്ഷരലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് ആഘോഷമായി പ്രവേശനോല്‍സവം. അപരിചിതത്വമില്ലാതെ അറിവിന്‍റെ ലോകത്തേക്ക് കടന്നു വന്ന കുട്ടികളെ ചേട്ടന്മാരും ചേച്ചിമാരും ചേര്‍ന്ന് പൂക്കളും ബലൂണുകളും നല്‍കി  കൈപിടിച്ചാനയിച്ചു. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോല്‍സവഗീതവും ഘോഷയാത്രയും,മധുര പലഹാര വിതരണവും, പഠനോപകരണ വിതരണവും അസംബ്ലിയുമായി പ്രവേശനോല്‍സവം ഉല്‍സവമായി.    
    ഘോഷയാത്രയ്ക്കു ശേഷം നടന്ന യോഗം ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, പി ടി എ അംഗങ്ങള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അമ്പൂഞ്ഞിയേട്ടന്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ രഘു മിന്നിക്കാരന്‍ സ്വാഗതവും ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല നന്ദിയും പറഞ്ഞു