വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Wednesday 25 June 2014

പ്രസാദം പദ്ധതി


ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംസ്ഥാനസര്‍ക്കാറിന്റെയും 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പ്രസാദം പദ്ധതി കാസര്‍ഗോഡ് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നതിന്റെ ഭാഗമായി മാനേജ്മെന്റ് കമ്മറ്റി രൂപീകരണയോഗം 24.6.2014 ന് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് ചേരുകയുണ്ടായി.
കാസര്‍ഗോഡ് ജില്ലയിലെ ചീമേനി,അംഗടിമുഗര്‍,ബളാല്‍ എന്നീ സ്കൂളുകളിലെ 500 ഓളം രക്തക്കുറവുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് അംഗം ശ്രീ. ഹരീഷ്.പി.നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ലീല.ബി. സ്വാഗതം ആശംസിച്ചു.പിടി..പ്രസിഡണ്ട് ശ്രീ. വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സോജിന്‍ ജോര്‍ജ്ജ് നന്ദി പറഞ്ഞു.


സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (spg) രൂപീകരണയോഗം


കേരള പോലീസിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ, കുട്ടികളിലെ മദ്യ,മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (spg) രൂപീകരണയോഗം 24.6.2014 ന് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് ചേര്‍ന്നു.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ശ്രീ.എം.വി.ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.പി.ജി. യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കി സംസാരിച്ചു.കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് അംഗം ശ്രീ. ഹരീഷ്.പി.നായര്‍ ആശംസകളര്‍പ്പിച്ചു.പിടി..പ്രസിഡണ്ട് ശ്രീ. വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് പിടി.., അധ്യാപക പ്രതിനിധികള്‍,പ്രദേശത്തെ വ്യാപാരികള്‍,ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങിയ വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.


Thursday 19 June 2014

ബിന്ദുവിന് അഭിനന്ദനങ്ങള്‍...

സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ ബിന്ദുവിന് അഭിനന്ദനങ്ങള്‍...


വാര്‍ത്ത ഓണ്‍ലൈനില്‍ വായിക്കാന്‍

വായനാവാരക്കാഴ്ചകൾ...



 സാൻജോയൂടെ പുസ്തകപരിചയം...
 ദീപടീച്ചറുടെ പ്രഭാഷണം...

Thursday 5 June 2014

പരിസ്ഥിതിദിനം ജൂണ്‍ 5

                    സ്ഥാനമൊഴിഞ്ഞ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ശശിധരന്‍ അടിയോടി മാഷ് വൃക്ഷത്തൈ നടുന്നു
                   സ്ഥാനമൊഴിഞ്ഞ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ശശിധരന്‍ അടിയോടി മാഷ് വൃക്ഷത്തൈ നടുന്നു
                            പുതിയ ഹെഡ്‌മിസ്ട്രസ് ശ്രീമതി ലീലാ.ബി ടീച്ചറുടെ ആമുഖഭാഷണം
                 പരിസ്ഥിതിദിനപ്രതിജ്ഞ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ തോമസ് മാഷ് ചൊല്ലിക്കൊടുക്കുന്നു.

                          പി.ടി.എ. പ്രസിഡണ്ട് വേണുഗോപാലന്‍ നായരുടെ ആശംസ
                   ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ തോമസ് മാഷിന്റെ നര്‍മ്മമധുരമായ പരിസ്ഥിതിദിനസന്ദേശം
               വൃക്ഷത്തൈ വിതരണം പി.ടി.എ. പ്രസിഡണ്ട് വേണുഗോപാലന്‍ നായര്‍ നിര്‍വ്വഹിക്കുന്നു
                                             നന്ദി: സോജിന്‍ മാഷ്

പ്രവേശനോല്‍സവം 2014

                                                അണിഞ്ഞൊരുങ്ങി.....
                                         അക്ഷരമധുരം നുകരാന്‍ വിദ്യാലയത്തിലേക്ക്...

                                             പുത്തന്‍ പ്രതീക്ഷകളോടെ...
 
                    ഹെഡ്‌മാസ്റ്റര്‍ ശശിധരന്‍ അടിയോടി മാഷ്...


 
                  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായര്‍



                 പഠനോപകരണ വിതരണം പൂര്‍വ്വവിദ്യാര്‍ത്ഥി അമ്പൂഞ്ഞിയേട്ടന്‍ നിര്‍വ്വഹിക്കുന്നു.