വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

ചരിത്രം

    1954 ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച       ബളാല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് 1     മുതല്‍  12 വരെ ക്ലാസ്സുകളുള്ള അക്കാദമികവും പാഠ്യേതരവുമായ നേട്ടങ്ങള്‍ കൊയ്തെടുക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ്.

അരനൂറ്റാണ്ടിനപ്പുറത്ത് നിബിഡ വന പ്രദേശമായിരുന്നു ബളാല്‍.ജനസാന്ദ്രതയും സാക്ഷരതയും തീരെക്കുറഞ്ഞ പ്രദേശം.അക്കാലത്ത് സൌത്ത് കാനറയുടെ ഭാഗമായിരുന്ന കണ്ണൂര്‍ ഡിസ്ട്രിക്ട് ബോര്‍ഡാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ബളാലില്‍ അനുമതി നല്കിയത്.സ്കൂള്‍ അനുവദിച്ച ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥന്‍ ബളാലിലെ ശ്രീ ജി.നാരായണന്‍ നായരെക്കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയും സ്കൂളിനാവശ്യമായ സ്ഥലം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. ജി.നാരായണന്‍ നായരാണ് മാലോം പട്ടേലര്‍ എന്ന സി കുഞ്ഞിക്കണ്ണന്‍ നായരുമായി ബന്ധപ്പെട്ട് സ്കൂളിനു വേണ്ടി രണ്ടേക്കര്‍ സ്ഥലം സൗജന്യമായി അദ്ദേഹത്തില്‍ നിന്നു വാങ്ങിയെടുക്കാന്‍ മുന്‍കയ്യെടുത്തത്.അധികൃതരില്‍ നിന്നു ലഭിച്ച ചെറിയ തുകയും നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത തുകയും മരങ്ങളും ഉപയോഗിച്ചാണ് സ്കൂളിന്റെ ആദ്യത്തെ കെട്ടിടം (ഇന്നത്തെ എല്‍.പി.ഹാള്‍) നിര്‍മ്മിച്ചത്.1974 ല്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോഴും കെട്ടിടങ്ങളുടെയും ഫര്‍ണിച്ചറിന്‍റെയും കുറവ് നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് നികത്തപ്പെട്ടത്.
     1980 ല്‍ ദീര്‍ഘകാലത്തെ ശ്രമഫലമായി ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോഴും ഭൗതിക സാഹചര്യങ്ങള്‍ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒട്ടും മെച്ചമായിരുന്നില്ല.ഹൈസ്കൂളായി ഉയര്‍ത്താന്‍ അധികമായി വേണ്ടിവന്ന ഒരേക്കര്‍ സ്ഥലം സി കുഞ്ഞിക്കണ്ണന്‍ നായരുടെ പക്കല്‍ നിന്നു തന്നെ ചെറിയ തുകയ്ക്ക് ലഭ്യമാക്കിയത് നാട്ടുകാരുടെ കൂട്ടായ്മയായിരുന്നു.സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കാനുമുള്ള രചനാത്മക പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകാപരമായ സംഭാവനകളാണ് സുമനസ്സുകളായ നാട്ടുകാര്‍ നല്‍കിയത്.
          ഹൈസ്കൂളെന്ന നിലയില്‍ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ മികവ് പുലര്‍ത്തിയതിന്റെ ഫലമായി 2011 ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു. സയന്‍സ്,ഹ്യുമാനിറ്റീസ് ബാച്ചുകളുള്ള ഹയര്‍ സെക്കണ്ടറി വിഭാഗം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.എങ്കിലും ഭൌതിക സൌകര്യങ്ങളുടെയും യാത്രാസൌകര്യത്തിന്റെയും മറ്റു കാര്യങ്ങളില്‍ ഇനിയും നമ്മുടെ സ്കൂള്‍ വളരെയധികം മെച്ചപ്പെടേണ്ടിയിരിക്കുന്നു.അതിനായി നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നമ്മളോരോരുത്തരും കൈകോര്‍ക്കാം

 സ്കൂളിനെ നയിച്ചവര്‍ 

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ മുന്‍കാല ഹെഡ് മാസ്റ്റര്‍ മാരും കാലയളവും


1.എം. കൃഷ്ണന്‍ - ഡിസംബര്‍ 1954 – ഒക്ടോബര്‍ 1958

2.വി.വി കുഞ്ഞികൃഷ്ണന്‍ - ഒക്ടോബര്‍ 1958 -ഏപ്രില്‍ 1959

3.ബാലന്‍ വെള്ളോത്ത് - മാര്‍ച്ച് 1960 -ജനുവരി 1962

4.എല്‍ ഹംസ -ജ നുവരി 1962 -ജൂണ്‍ 1962

5.എ രാമകൃഷ്ണന്‍ - സെപ്റ്റംബര്‍ 1962 -ജൂണ്‍ 1963

6.ഡി സുദര്‍ശന്‍ - ജൂണ്‍ 1963 -ഒക്ടോബര്‍ 1966

7.എന്‍ വേലായുധന്‍ - നവംബര്‍ 1966 -മാര്‍ച്ച് 1969

8.കുഞ്ഞിരാമന്‍ ടി - ജൂണ്‍ 1969 -ജൂണ്‍ 1972

9.പി നാരായണന്‍ - ഏപ്രില്‍ 1973 -ജനുവരി 1974

10.പി സി നാരായണന്‍ അടിയോടി -ജൂലൈ 1974 -ഓഗസ്റ്റ് 1976

11.പി സി ബാലരാമ വര്‍മ്മ -ഓഗസ്റ്റ് 1976 -ഒക്ടോബര്‍ 1983

12.പി ശങ്കരപ്പിള്ള - ഒക്ടോബര്‍ 1983 -ജൂലൈ 1985

13.കെ പി നാരായണന്‍ - ജൂലൈ 1985 -ജൂണ്‍ 1986

14.എം കമല - ഒക്ടോബര്‍ 1986-സെപ്റ്റംബര്‍ 1988

15.കോശിവര്‍ഗീസ് - ജനുവരി 1989 -മെയ് 1990

16.എം ഗോപാലകൃഷ്ണന്‍ - ജൂണ്‍ 1990 -ജൂണ്‍ 1991

17.എസ് നാരായണ സ്വാമി അയ്യര്‍ -ജൂണ്‍ 1991നവംബര്‍ 1991

18.ബി സരസ്വതി അമ്മ - ഓഗസ്റ്റ് 1992 -ഏപ്രില്‍ 1993

19.ടി ഡി പത്മാവതി - ജൂലൈ 1993-ജൂണ്‍ 1994

20.എ രാജലക്ഷമി - ജൂണ്‍ 1994 -മെയ് 1996

21.ടി രവീന്ദ്രന്‍ - ജൂലൈ 1996-മെയ് 1997

22.പി എം നാരായണന്‍ - ജൂലൈ 1997 -മെയ് 1998

23.എന്‍ വേണുഗോപാല്‍ - ജൂലൈ 1998 -ജൂണ്‍ 1999

24.വി എസ് മുഹമ്മദ് കോയ - ജൂലൈ 1999-മെയ് 01

25.പി ജെ മേരി - മെയ് 01-മാര്‍ച്ച് 02

26.കെ സി ജോര്‍ജ്ജ് - ജൂണ്‍ 02 -മാര്‍ച്ച് 03

27.സി ജെ മേരി - മെയ് 03 -മെയ് 05

28.പി കെ തങ്കമണി - ഓഗസ്റ്റ് 05-നവംബര്‍ 05

29.കെ സി അബ്ദുള്‍ കരീം - നവംബര്‍ 05-ജൂണ്‍ 06

30.വി ലക്ഷ്മണന്‍          - ജൂലൈ 06- മെയ് 07

31.കെ ദാമോദരന്‍       - ജൂണ്‍ 07 - മാര്‍ച്ച് 10

32.ടി എ സൂഫി           - മെയ് 10- മെയ് 11

33.സി ജാനകി            - മെയ് 11 - ജൂണ്‍ 13

34.കെ ശശിധരന്‍ അടിയോടി - ജൂണ്‍ 13-


സ്കൂളിലെ മുന്‍കാല SSLC വിജയികള്‍
    
  1. ഗീത കെ
  2. ഷാജി വര്‍ഗീസ്
  3. ജോര്‍ജ് സി ജെ
  4. സ്കറിയ തോമസ്
  5. ശ്യാമള എ
  6. സജിമോന്‍ വട്ടപ്പാറയില്‍
  7. അന്നമ്മ ദേവസ്യ
  8. സിന്ധു ജോസഫ്
  9. ഹരീഷ് പി
  10. മാര്‍ട്ടിന്‍ ജോസഫ്
  11. കൊച്ചുറാണി അഗസ്റ്റ്യന്‍
  12. ജോബിഷ് ജോസ്
  13. ലേഖ പി
  14. അമ്പിളി വി കെ
  15. മഹേഷ് കുമാര്‍ എ കെ
  16. സുവര്‍ണ കൃഷ്ണന്‍
  17. സുരഭി ശങ്കര്‍
  18. കാഞ്ചന പി വി
  19. ജിഷ ജോസ്
  20. സ്മിത കെ ജി
2002 ദീപ മരിയ രാജു
2003 ജൂബി ജേക്കബ്ബ്
2004 അജി ആന്റണി

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....