വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Friday 27 September 2013

വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍


എല്‍.പി വിഭാഗം
വായനാ മത്സരം
ഒന്നാം സ്ഥാനം - ശിവാനി എന്‍ നാലാം ക്ലാസ്സ്
രണ്ടാം സ്ഥാനം - ശിവന്യ ബാബു നാലാം ക്ലാസ്സ്
കവിതാരചന
ഒന്നാം സ്ഥാനം - അഥീന മൂന്നാം ക്ലാസ്സ്
രണ്ടാം സ്ഥാനം - അശ്വതി എം നാലാം ക്ലാസ്സ് 
 
ചിത്രരചന
ഒന്നാം സ്ഥാനം - മണികണ്ഠന്‍ മൂന്നാം ക്ലാസ്സ്
രണ്ടാം സ്ഥാനം - ശിവാനി എന്‍ നാലാം ക്ലാസ്സ്
യു.പി വിഭാഗം
കവിതാരചന
ഒന്നാം സ്ഥാനം - ശ്രേയ കെ 7 ബി
രണ്ടാം സ്ഥാനം - കൃഷ്ണപ്രിയ 7 ബി
വായനാ മത്സരം
ഒന്നാം സ്ഥാനം - അശ്വതി 6
രണ്ടാം സ്ഥാനം - ശ്രേയ കെ 7 ബി
ചിത്രരചന
ഒന്നാം സ്ഥാനം - പ്രജീഷ് 7
രണ്ടാം സ്ഥാനം - ശരത് കൃഷ്ണന്‍ 7
സാഹിത്യ ക്വിസ്
ഒന്നാം സ്ഥാനം - അമൃത എം 6
രണ്ടാം സ്ഥാനം - നന്ദന കെ 6ബി 
 
ഹൈസ്കൂള്‍ വിഭാഗം

വായനാ മത്സരം

ഒന്നാം സ്ഥാനം - ദിവ്യ എം 10
രണ്ടാം സ്ഥാനം - സരിത 10

കവിതാരചന
ഒന്നാം സ്ഥാനം - ദിവ്യ എം 10
രണ്ടാം സ്ഥാനം - കാവ്യ 10

ചിത്രരചന
ഒന്നാം സ്ഥാനം - നവീന്‍ 8 ബി
രണ്ടാം സ്ഥാനം - പ്രിയങ്ക 10

സാഹിത്യ ക്വിസ്
ഒന്നാം സ്ഥാനം - ദിവ്യ എം 10
രണ്ടാം സ്ഥാനം - കൃഷ്ണേന്ദു വി 10 ബി

Thursday 26 September 2013

നല്ല പാഠം ക്യാമ്പ്

മലയാള മനോരമ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ മറ്റുള്ളവരോടൊപ്പം..........

Tuesday 24 September 2013

ഓണക്കോടി

മാനുഷരെല്ലാരും ഒന്നുപോലെ എന്ന ഓണത്തിന്റെ മഹനീയ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ നല്ലപാഠം ക്ലബ്ബ്പ്രവര്‍ത്തകരായ കുട്ടികള്‍ സഹപാഠികള്‍ക്ക് ഓണക്കോടി നല്‍കിക്കൊണ്ടാണ്  ഇത്തവണ ഒണം ആഘോഷിച്ചത്. കുട്ടികള്‍ തന്നെ പണം സമാഹരിച്ചാണ് ഓരോ ക്ലാസ്സിലെയും അര്‍ഹരായ ഒരു കുട്ടിയെ വീതം തെരഞ്ഞെടുത്ത് ഓണക്കോടി നല്‍കിയത്.


ദൃശ്യങ്ങള്‍




 

ഓണാഘോഷം 2013


മലയാളമണ്ണിന്റെ പൂക്കാലത്തെ, ഓണത്തെ വരവേല്‍ക്കാന്‍ ബളാല്‍ സ്കൂളിലെ കുട്ടികളും ആവേശത്തോടെ രംഗത്തെത്തി. സപ്തംബര്‍ 13 ന് നടന്ന ഓണപ്പൂക്കള മത്സരത്തോടെ ഓണാഘോഷത്തിന് തുടക്കമായി. വാശിയേറിയ മത്സരത്തില്‍ യു.പി  വിഭാഗത്തില്‍ 7 ബി,ഹൈസ്കൂള്‍ വിഭാഗത്തില്‍ 9 ബി, ഹയര്‍ സെക്കണ്ടറിയില്‍ പ്ലസ് ടു ഹ്യുമാനിറ്റീസ് എന്നിവര്‍ ജേതാക്കളായി.വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷത്തിന് പരിസമാപ്തിയായി.


ദൃശ്യങ്ങള്‍














സ്നേഹസ്പര്‍ശം 2013


മാറുന്ന കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കൊത്തുയരാനും കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിനായുള്ള ആരോഗ്യ മന‌ശാസ്ത്ര വിദ്യാഭ്യാസ പദ്ധതി 'സ്നേഹസ്പര്‍ശത്തിന് ' ബളാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി.
യു.പി വിഭാഗം പെണ്‍കുട്ടികള്‍ക്കായി പ്രശസ്ത കൗണ്‍സലിംഗ് വിദഗ്ദ സിസ്റ്റര്‍ ലിസ്യുവിന്റെ കൗണ്‍സലിംഗ് ക്ലാസ്സോടു കൂടി പദ്ധതി ആരംഭിച്ചു. ചടങ്ങ് ഹെഡ്മാസ്റ്റര്‍ ശ്രീശശിധരന്‍ അടിയോടി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.നല്ലപാഠം ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ജോര്‍ജ് തോമസ് സ്വാഗതവും ശ്രീമതി അനിതാമേരി നന്ദിയും പ്രകാശിപ്പിച്ചു.

ദൃശ്യങ്ങള്‍






Monday 23 September 2013

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2013

ജനാധിപത്യസംവിധാനത്തിന്റെ ആദ്യപാഠങ്ങള്‍ പ്രയോഗത്തിലൂടെ മനസ്സിലാക്കിക്കൊണ്ട് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം,സൂക്ഷ്മ പരിശോധന, പത്രിക പിന്‍വലിക്കല്‍,രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ്, വോട്ടെണ്ണല്‍,വിജയികളെ പ്രഖ്യാപിക്കല്‍ എന്നിവയെല്ലാം കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു തിരഞ്ഞെടുപ്പ്.ക്ലാസ്സ്  ലിഡര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും ചെയര്‍മാനായി ആകാശ്.സി.ജെ (പ്ലസ് ടു സയന്‍സ്),സെക്രട്ടറിയായി ആര്യഗായത്രി ( 10 ബി ) എന്നിവരെ തിരഞ്ഞെടുത്തു.

സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍ ചുവടെ





Thursday 12 September 2013

ചരിത്രം





        Page Under Construction...........

എഴുത്തുമുറിയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

എഴുത്തുമുറിയിലേക്ക് സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപക അധ്യാപകേതര ജീവനക്കാരില്‍ നിന്നും കഥ,കവിത,ലേഖനം,കാര്‍ട്ടൂണ്‍,ചിത്രങ്ങള്‍ തുടങ്ങിയ സൃഷ്ടികള്‍ ക്ഷണിക്കുന്നു..............

സുധാകരന് അനുമോദനം




സുധാകരന്റെ സത്യസന്ധതയെക്കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാം

 അനുമോദനച്ചടങ്ങിന്റെ ദൃശ്യങ്ങള്‍
 


സ്വാതന്ത്ര്യദിനാഘോഷം 2013 ദൃശ്യങ്ങള്‍





 

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ റാലി ഉദ്ഘാടനം ചെയ്യുന്നു.






റാലിയുടെ വിവിധ ദൃശ്യങ്ങള്‍