വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday 30 July 2015


കോശ മാതൃക

ജീവശാസ്ത്രപഠനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ കോശ മാതൃകകളുമായി വിദ്യാര്‍ത്ഥികളും അധ്യാപിക സോജി ടീച്ചറും.




 

ഡങ്കിപ്പനിക്കെതിരെ മരുന്നുവിതരണം

ബളാൽ ഗവ.ഹോമിയോ ആശുപത്രിയുടെയും ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന്റെയും ആഭിമുഖ്യത്തി ഡങ്കിപ്പനിക്കെതിരെ ഹോമിയോ മരുന്നുവിതരണം നടത്തി.ബളാൽ ഗവ.ഹോമിയോ ആശുപത്രിയിലെ മെഡിക്കഓഫീസര്‍ പ്രബിത, പിടി എ പ്രസിഡണ്ട് വേണുഗോപാലന്‍ നായര്‍, സ്കൂള്‍ പ്രിന്‍സിപ്പ രഘു എന്നിവര്‍ സംസാരിച്ചു.





നല്ല പാഠം പുരസ്കാരവിതരണം

2014-15 നല്ല പാഠം ക്ലബ്ബിന്റെ പ്രവത്തനങ്ങള്‍ക്കുള്ള എ പ്ലസ്  പുരസ്കാരം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രാജു കട്ടക്കയം സമ്മാനിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ.വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.നല്ല പാഠം ജില്ലാ കോ ഓർഡിനേറ്റർ റൂബിൻ ജോസഫ്,ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ മാസ്റ്റർ,നല്ലപാഠം കോ ഓർഡിനേറ്റർ അനിത ടീച്ചർ,മലയാള മനോരമ പ്രാദേശിക ലേഖകൻ ടി.പി.രാഘവൻ,ശ്രീ.ജോർജ് തോമസ്എന്നിവസംസാരിച്ചു.ആൻറണി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.













Saturday 11 July 2015

ബഷീര്‍ ദിനം


ബഷര്‍ ദിനം വിപുലമായപരിപാടികളോടെ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആചരിച്ചു.കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തിലെ പ്രൊഫസറായ ഡോ.ലിസ്സി മാത്യു മുഖ്യാതിഥിയായിരുന്നു. ബഷീര്‍ സാഹിത്യത്തിലെ മുത്തുകളെക്കുറിച്ച് കുട്ടികള്‍ക്കു മനസ്സിലാകുന്ന ലളിതമായ ഭാഷയിലുള്ള ശ്രീമതി ലിസ്സി മാത്യുവിന്റെ പ്രഭാഷണം കുട്ടികള്‍ക്ക് നവ്യാനുഭവമായി.ബഷീര്‍ പുസ്തക പ്രദര്‍ശനം,ക്വിസ് എന്നിവയുമുണ്ടായിരുന്നു.