വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday 25 February 2016

2016-17  വർഷത്തിലെ അദ്ധ്യാപക സ്ഥലം മാറ്റത്തിനായി പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനും, നേരത്തെ നൽകിയ  അപേക്ഷയിൽ തിരുത്തൽ നടത്തുന്നതിനുമായി ബന്ധപ്പെട്ട 'സൈറ്റ്'  26.02.2016 രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00  മണി വരെ തുറന്നിരിക്കുമെന്ന്  പൊതു വിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചിട്ടുണ്ട്.
ഈ വിവരം  അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.
സംശയ നിവാരണത്തിനായി 0471 2 529 800 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്.
https://www.transferandpostings.in/tandps2015/

Tuesday 23 February 2016

മംഗലം കളി കലാകാരികള്‍ക്ക് ആദരം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മംഗലം കളി അവതരിപ്പിച്ച കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ആദരിച്ചു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍ കുട്ടികള്‍ക്ക് മൊമന്റോ സമ്മാനിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍, ശ്രീ.സജിമോന്‍ സി എസ് തുടങ്ങിയവര്‍ സംസാരിച്ചു.








Monday 1 February 2016

റിപ്പബ്ലിക്ക് ദിനാഘോഷം

റിപ്പബ്ലിക് ദിനം സമുചിതമായ രീതിയില്‍ കൊണ്ടാടി.ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍,ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു.

 




സ്വയം പ്രതിരോധ പരിശീലന പരിപാടി

കാസര്‍ഗോഡ് ജനമൈത്രി പോലീസിന്റെ സുരക്ഷാ പ്രൊജക്ടിന്റെ ഭാഗമായി വനിതകൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധാമണി ഉദ്ഘാടനം ചെയ്തു.വള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ ശ്രീ ചന്ദ്രന്‍ എം വി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.