വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Monday 7 December 2015

ചിറ്റാരിക്കാല്‍ സ്കൂള്‍കലോല്‍സവം 2015 വിജയികള്‍





 കൃഷ്ണനുണ്ണി നായര്‍ - മൃദംഗം, ഗിറ്റാര്‍ ( പാശ്ചാത്യം ) 1st A Grade, 
 ലളിതഗാനം (ആണ്‍ ) 2nd A Grade
 

                  ആദര്‍ശ് സിബി - തബല Ist A Grade

 
                     നാടന്‍ പാട്ട് ( HS ) - 1st A Grade ടീം
        അമൃത എം , മായ ബി,രാധിക കെ എസ്,നിശാന്ത് മാധവന്‍, 
               ആതിര എം, സജിത് കെ,മീനുമോള്‍ എസ്






                കഥാ പ്രസംഗം - അനില മാത്യു A Grade
                   കൃഷ്ണപ്രസാദ്,ആദര്‍ശ് സിബി ( പിന്നണി )


Tuesday 20 October 2015

സ്പോര്‍ട്സ് ഡേ

സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റിന്റെ അകമ്പടിയോടെ ഗംഭീരമായി ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി കുട്ടികള്‍ അണിനിരന്നു.






Friday 2 October 2015

വയോജനദിനം


ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നമ്മുടെ മുതിര്‍ന്ന പൗരന്മാരെ ഓര്‍ക്കാനും ആദരിക്കാനുമായുള്ള ലോക വയോജനദിനം ഒക്ടോബര്‍ 1 ന് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആചരിച്ചു.ചടങ്ങി്ന്റെ ഭാഗമായി വയോധികരായ ഗുരുജനങ്ങളെ ആദരിച്ചു.







ഛായാചിത്രസമര്‍പ്പണം


കഴിഞ്ഞ വര്‍ഷത്തെ നല്ല പാഠം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ എ പ്ലസ്  അവാര്‍ഡ് തുക ഉപയോഗിച്ച് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഫീസുകളിലേക്ക് ഗാന്ധിജിയുടെ ഓരോ ഛായാചിത്രങ്ങള്‍ വാങ്ങി സമര്‍പ്പിച്ചുകൊണ്ട് നല്ല പാഠംകുട്ടികള്‍ മാതൃകയായി. ഛായാചിത്രസമര്‍പ്പണ ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ബളാല്‍  ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.രഘു എം, അധ്യാപകരായ ശ്രീ. ആന്റണി തുരുത്തിപ്പള്ളി,ജോര്‍ജ് തോമസ് ,അനിതാമേരി എന്നിവര്‍സംസാരിച്ചു.മൂന്നു വഷത്തെ താല്‍കാലിക അധ്യാപകനായുള്ള സേവനത്തിനു ശേഷം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ശ്രീ.ആന്റണി മാഷിന് ചടങ്ങിന്റെ ഭാഗമായി യാത്രയയപ്പ് നല്‍കി






സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് ആരംഭം

 രാജ്യസേവനത്തിന്റെയും സേവനസന്നദ്ധതയുടെയും  പുതിയപാഠങ്ങളുമായി ബളാല്‍  ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗൈഡ്സ് യൂണിറ്റിന് തുടക്കമായി.18 കുട്ടികളാണ് ഒന്നാം ഘട്ടത്തില്‍ യൂണിറ്റിലെ അംഗങ്ങള്‍.ദീര്‍ഘകാലം ചെറുവത്തൂര്‍ ഉപജില്ലയില്‍ സ്കൗട്ട് പ്രസ്ഥാനത്തിന്റെ അരമക്കാരനായി പ്രവര്‍ത്തിച്ച ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്ററുടെ പ്രത്യേക താല്‍പര്യമാണ് യൂണിറ്റിന്റെ പിറവിക്ക് കാരണമായത്.യു പി വിഭാഗം ഹിന്ദി അധ്യാപികയായ ശ്രീമതി സി ജി അനിതാമേരിയാണ് ഗൈഡ്സ് യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്.താമസിയാതെ തന്നെ സ്കൗട്ട് യൂണിറ്റും ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.ഏറെ താമസിയാതെ രാജ്യപുരസ്കാര്‍ ടക്കമുള്ള ബഹുമതികള്‍ കരസ്ഥമാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ എന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു.







Saturday 19 September 2015


കഴിഞ്ഞ വര്‍ഷത്തെ SSLC.Plus Two ഉന്നത വിജയികള്‍ക്കുള്ള ചെല്ലപ്പന്‍ നായര്‍ സ്മാരക എന്‍ഡോവ്മെന്‍റ് വിതരണവും മധുരപലഹാരവിതരണവും ശ്രീ.വി.സി.വിജയന്‍ വിതരണം ചെയ്യുന്നു  .





Saturday 22 August 2015

ഓണാഘോഷം

ഒരുമയുടെ ആഘോഷമായ ഓണം ആവേശത്തിമര്‍പ്പോടെ ആഘോഷമാക്കി ബളാല്‍ സ്കൂളിലെ കുട്ടികള്‍.. കമ്പവലിയും കസേരകളിയും ഓണസദ്യയും പൂക്കളമല്‍സരവും സമ്മാനവിതരണവും ആഘോഷത്തിന് മാറ്റു കൂട്ടി.








Monday 17 August 2015

സ്വാതന്ത്ര്യദിനാഘോഷം

 69 ാം സ്വാതന്ത്ര്യദിനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30 മണിക്ക്  ഹെഡ്‌മാസ്റ്റര്‍ ശ്രീ. സുധാകരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.10.30 ന് പൊതുസമ്മേളനം ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. SSLC ,+ 2 വിജയികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും മുഖ്യപ്രഭാഷണവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ഹരീഷ് പി നായര്‍ നിര്‍വ്വഹിച്ചു.മലയാളവിഭാഗം അധ്യാപിക കവിത ടീച്ചര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പി ടി എ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍,സ്കൂള്‍ അധ്യാപകരായ ആന്റണി ടി എ,ജോര്‍ജ് തോമസ് ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് അമ്പൂഞ്ഞിനായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ സുധാകരന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ കെ രാജന്‍  നന്ദിയും പറഞ്ഞു. കുട്ടികള്‍ ക്വിസ്,ദേശഭക്തിഗാനമത്സരം,പ്രസംഗം തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.എല്ലാവര്‍ക്കും പായസ വിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.