Wednesday, 27 August 2014
Sunday, 24 August 2014
Friday, 22 August 2014
തെരഞ്ഞെടുത്തു...
ജനാധിപത്യഭരണസംവിധാനത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കാനായി ബളാൽ സ്കൂളിൽ വ്യത്യസ്തമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി.രജിസ്റ്ററിൽ ഒപ്പുവെച്ച്,കൈവിരലിൽ മഷി പുരട്ടി,ക്യൂ നിന്ന്,കുട്ടികൾ വോട്ടിംഗ് യന്ത്രമുപയോഗിച്ച് വോട്ടു ചെയ്തു.യു പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളിൽ വോട്ടു ചെയ്ത് പുറത്തിറങ്ങിയ കുട്ടികൾക്ക് അത് പുതുമയാർന്ന അനുഭവമായി.
സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സോജിൻ ജോർജ്ജ് കെ എം,ബിജു അഗസ്റ്റിൻ,ഡിജോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.മലപ്പുറം ജില്ലയിലെ എടമന യിലെ വിദ്യാർത്ഥിയായ നന്ദകുമാർ തയ്യാറാക്കിയ സമ്മതി എന്ന ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പുകളാണ് വോട്ടിംഗ് യന്ത്രമായി ഉപയോഗിച്ചത്.ഒരു യഥാർത്ഥ തെരഞ്ഞെടൂപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്.
രജിസ്റ്ററിൽ ഒപ്പു വെച്ച് മഷി പുരട്ടാനായി...
വോട്ടിംഗ്
സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സോജിൻ ജോർജ്ജ് കെ എം,ബിജു അഗസ്റ്റിൻ,ഡിജോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.മലപ്പുറം ജില്ലയിലെ എടമന യിലെ വിദ്യാർത്ഥിയായ നന്ദകുമാർ തയ്യാറാക്കിയ സമ്മതി എന്ന ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പുകളാണ് വോട്ടിംഗ് യന്ത്രമായി ഉപയോഗിച്ചത്.ഒരു യഥാർത്ഥ തെരഞ്ഞെടൂപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്.
വോട്ടു ചെയ്യാനുള്ള നീണ്ട ക്യൂ...
രജിസ്റ്ററിൽ ഒപ്പു വെച്ച് മഷി പുരട്ടാനായി...
വോട്ടിംഗ്
ഞങ്ങളും ചെയ്തു ഒരു വോട്ട്...
Friday, 15 August 2014
സ്വാതന്ത്ര്യദിനാഘോഷം 2014
ഭാരതത്തിന്റെ
68ാമത്
സ്വാതന്ത്ര്യദിനം ബളാല്‍
ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വിവിധ
പരിപാടികളോടെ ആഘോഷിച്ചു.രാവിലെ
9 മണിക്ക്
സീനിയര്‍ അധ്യാപിക ശ്രീമതി
ശാരി ടീച്ചര്‍ പതാക ഉയര്‍ത്തി.ശ്രീ
ജോര്‍ജ് തോമസ്,ആന്റണി
ടി എ എന്നിവര്‍ സംസാരിച്ചു.
10
മണിക്ക്
പൊതുസമ്മേളനം പരപ്പ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി
മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം
ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ബളാല്‍
ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ
ജോര്‍ജ്ജ്,
മെമ്പര്‍മാരായ
ശ്യാമള ഗോപാലകൃഷ്ണന്‍,ശാന്ത രാഘവന്‍,സ്കൂള്‍
അധ്യാപകരായ ജെയിംസ്,സി
ജെ,ആന്റണി
ടി എ,മദര്‍ പിടി എ പ്രസിഡണ്ട് ശ്രീമതി കെ കല്യാണി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു.ബളാല്‍
ഗവ.ഹയര്‍
സെക്കണ്ടറി സ്കൂള്‍ ഹെഡ്‌മിസ്ട്രസ്
ശ്രീമതി ബി.ലീല
ടീച്ചര്‍ സ്വാഗതവും സ്റ്റാഫ്
സെക്രട്ടറി ശ്രീ.സോജിന്‍
ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
കുട്ടികള്‍
ക്വിസ്,ദേശഭക്തിഗാനമത്സരം,പ്രസംഗം
തുടങ്ങി വിവിധ പരിപാടികള്‍
അവതരിപ്പിച്ചു.
ചടങ്ങിന്‍റെ
ഭാഗമായി,
സ്കൂളിലെ
അധ്യാപകനായിരുന്ന പരേതനായ
ശ്രീ. രാഘവന്‍
മാസ്റ്ററുടെ സ്മരണയ്ക്കായി
കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ
എന്‍ഡോവ്മെന്റും സ്കൂളിലെ
2009-2010 ബാച്ചിലെ
SSLC കുട്ടികള്‍
ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും
ഫലകവും ,കഴിഞ്ഞ
വര്‍ഷത്തെ SSLC
ബാച്ചിലെ
ഫുള്‍ A+ വിജയികളായ
ദിവ്യ എം,പ്രിയങ്ക
ജി ആചാരി എന്നിവര്‍ക്ക് പരപ്പ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി മീനാക്ഷി ബാലകൃഷ്ണനും
ബളാല്‍ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ശ്രീമതി
ലൈസാമ്മ ജോര്‍ജ്ജും ചേര്‍ന്ന്
കൈമാറി.
എല്ലാവര്‍ക്കും
പായസ വിതരണത്തോടെ ചടങ്ങുകള്‍
അവസാനിച്ചു.
Wednesday, 6 August 2014
സാക്ഷരം ഉദ്ഘാടനം
പ്രൈമറി വിദ്യാര്‍ത്ഥികളില്‍ അടിസ്ഥാന ഭാഷാശേഷികള്‍ വളര്‍ത്താനായി കാസറഗോഡ് ഡയറ്റിന്റെയും എസ്.എസ്.എ യുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സാക്ഷരം പദ്ധതിയുടെ ബളാല്‍ പഞ്ചായത്ത് തല ഉദ്ഘാടനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.ഹരീഷ്.പി നായര്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരം കൈപ്പുസ്തകം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി.ലീല ടീച്ചര്‍ക്ക് നല്കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ്.പി നായര് പ്രകാശനം ചെയ്തു.എസ്.എം.സി വൈസ് പ്രസിഡണ്ട് ശ്രീ.ലാലു ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സ്കൂള്‍ എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.ജോര്‍ജ് തോമസ് സ്വാഗതവും ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി.ലീല ടീച്ചര്‍ നന്ദിയും പറഞ്ഞു.
Tuesday, 5 August 2014
Sunday, 3 August 2014
മലയാളത്തിന് പുതിയൊരു ഡിജിറ്റല്‍ ലൈബ്രറി
പകര്‍പ്പവകാശ
കാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍
സൗജന്യമായി വായനക്കാര്‍ക്ക്
ലഭ്യമാക്കുന്ന വിക്കിഗ്രന്ഥശാല
പോലെ തന്നെ സന്നദ്ധപ്രവര്‍ത്തകരുടെ
കൂട്ടായ്‌മയില്‍
പ്രവര്‍ത്തിക്കുന്നസംരംഭമാണ്
സായാഹ്ന."ക്രിയേറ്റീവ്
കോമണ്‍സ് ആട്രിബ്യൂഷന്‍
നോണ്‍ കമേര്‍ഷ്യല്‍ ,ഷെയര്‍
എലൈക്ക് ലൈസന്‍സ് " പ്രകാരം
ഗ്രന്ഥകര്‍ത്താവിന്റെ
സമ്മതത്തോടു കൂടി
പ്രസിദ്ധീകരിക്കപ്പെടുന്ന
സമകാലീന സാഹിത്യസൃഷ്ടികളാണ്
സായാഹ്നയില്‍
ലഭ്യമായവയില്‍ ഏറെയും.
വാണിജ്യേതര
ആവശ്യങ്ങള്‍ക്ക് സൗജന്യമായി
ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നവയാണ്
ഇവ.
ഉള്ളൂര്‍
എസ്.പരമേശ്വരയ്യരുടെ
കേരളസാഹിത്യചരിത്രം ഒന്നും
രണ്ടും വാല്യങ്ങള്‍,സച്ചിദാനന്ദന്റെ
തെരഞ്ഞെടുത്ത കവിതകള്‍,വി
എം ഗിരിജ യുടെ 'പ്രണയംഒരാല്‍ബം',ഇ
ഹരികുമാറിന്റെ എല്ലാ നോവലുകളും
ചെറുകഥാസമാഹാരങ്ങളും,എം
കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'വും
മറ്റ് സാഹിത്യ വിമര്‍ശന
കൃതികളും,കൊട്ടാരത്തില്‍
ശങ്കുണ്ണിയുടെ 'ഐതിഹ്യമാല',
കൂടാതെ ഇന്ദുലേഖ,ജ്ഞാനപ്പാന
തുടങ്ങിയ പ്രശസ്ത കൃതികളും
സായാഹ്നയിലുണ്ട്.
സായാഹ്നയില്‍ ലഭ്യമായ മലയാളകൃതികളുടെ ലിസ്റ്റ് ഇവിടെ
സായാഹ്നയില്‍ ലഭ്യമായ മലയാളകൃതികളുടെ ലിസ്റ്റ് ഇവിടെ
ശരീരം
തളര്‍ത്തുന്ന അപൂര്‍വരോഗമായ
'മോട്ടോര്‍
ന്യൂറോണ്‍' ബാധിച്ചെങ്കിലും
മനസ്സ് തളരാത്ത ശ്രീ.സി.വി.
രാധാകൃഷ്ണന്‍ എന്ന
മഹാപ്രതിഭയാണ് സായാഹ്നയുടെ
അമരക്കാരന്‍.ശ്രീ.സി.വി.
രാധാകൃഷ്ണനെക്കുറിച്ച്
ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍
വന്ന ലേഖനം
Subscribe to:
Posts (Atom)