പകര്‍പ്പവകാശ
കാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍
സൗജന്യമായി വായനക്കാര്‍ക്ക്
ലഭ്യമാക്കുന്ന വിക്കിഗ്രന്ഥശാല
പോലെ തന്നെ സന്നദ്ധപ്രവര്‍ത്തകരുടെ
കൂട്ടായ്‌മയില്‍
പ്രവര്‍ത്തിക്കുന്നസംരംഭമാണ്
സായാഹ്ന."ക്രിയേറ്റീവ്
കോമണ്‍സ് ആട്രിബ്യൂഷന്‍
നോണ്‍ കമേര്‍ഷ്യല്‍ ,ഷെയര്‍
എലൈക്ക് ലൈസന്‍സ് " പ്രകാരം
ഗ്രന്ഥകര്‍ത്താവിന്റെ
സമ്മതത്തോടു കൂടി
പ്രസിദ്ധീകരിക്കപ്പെടുന്ന
സമകാലീന സാഹിത്യസൃഷ്ടികളാണ്
സായാഹ്നയില്‍
ലഭ്യമായവയില്‍ ഏറെയും.
വാണിജ്യേതര
ആവശ്യങ്ങള്‍ക്ക് സൗജന്യമായി
ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നവയാണ്
ഇവ.
ഉള്ളൂര്‍
എസ്.പരമേശ്വരയ്യരുടെ
കേരളസാഹിത്യചരിത്രം ഒന്നും
രണ്ടും വാല്യങ്ങള്‍,സച്ചിദാനന്ദന്റെ
തെരഞ്ഞെടുത്ത കവിതകള്‍,വി
എം ഗിരിജ യുടെ 'പ്രണയംഒരാല്‍ബം',ഇ
ഹരികുമാറിന്റെ എല്ലാ നോവലുകളും
ചെറുകഥാസമാഹാരങ്ങളും,എം
കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'വും
മറ്റ് സാഹിത്യ വിമര്‍ശന
കൃതികളും,കൊട്ടാരത്തില്‍
ശങ്കുണ്ണിയുടെ 'ഐതിഹ്യമാല',
കൂടാതെ ഇന്ദുലേഖ,ജ്ഞാനപ്പാന
തുടങ്ങിയ പ്രശസ്ത കൃതികളും
സായാഹ്നയിലുണ്ട്.
സായാഹ്നയില്‍ ലഭ്യമായ മലയാളകൃതികളുടെ ലിസ്റ്റ് ഇവിടെ
സായാഹ്നയില്‍ ലഭ്യമായ മലയാളകൃതികളുടെ ലിസ്റ്റ് ഇവിടെ
ശരീരം
തളര്‍ത്തുന്ന അപൂര്‍വരോഗമായ
'മോട്ടോര്‍
ന്യൂറോണ്‍' ബാധിച്ചെങ്കിലും
മനസ്സ് തളരാത്ത ശ്രീ.സി.വി.
രാധാകൃഷ്ണന്‍ എന്ന
മഹാപ്രതിഭയാണ് സായാഹ്നയുടെ
അമരക്കാരന്‍.ശ്രീ.സി.വി.
രാധാകൃഷ്ണനെക്കുറിച്ച്
ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍
വന്ന ലേഖനം
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....