ജനാധിപത്യഭരണസംവിധാനത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കാനായി ബളാൽ സ്കൂളിൽ വ്യത്യസ്തമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി.രജിസ്റ്ററിൽ ഒപ്പുവെച്ച്,കൈവിരലിൽ മഷി പുരട്ടി,ക്യൂ നിന്ന്,കുട്ടികൾ വോട്ടിംഗ് യന്ത്രമുപയോഗിച്ച് വോട്ടു ചെയ്തു.യു പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളിൽ വോട്ടു ചെയ്ത് പുറത്തിറങ്ങിയ കുട്ടികൾക്ക് അത് പുതുമയാർന്ന അനുഭവമായി.
സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സോജിൻ ജോർജ്ജ് കെ എം,ബിജു അഗസ്റ്റിൻ,ഡിജോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.മലപ്പുറം ജില്ലയിലെ എടമന യിലെ വിദ്യാർത്ഥിയായ നന്ദകുമാർ തയ്യാറാക്കിയ സമ്മതി എന്ന ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പുകളാണ് വോട്ടിംഗ് യന്ത്രമായി ഉപയോഗിച്ചത്.ഒരു യഥാർത്ഥ തെരഞ്ഞെടൂപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്.
രജിസ്റ്ററിൽ ഒപ്പു വെച്ച് മഷി പുരട്ടാനായി...
വോട്ടിംഗ്

വോട്ടു ചെയ്യാനുള്ള നീണ്ട ക്യൂ...
രജിസ്റ്ററിൽ ഒപ്പു വെച്ച് മഷി പുരട്ടാനായി...
വോട്ടിംഗ്
ഞങ്ങളും ചെയ്തു ഒരു വോട്ട്...
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....