ഭാരതത്തിന്റെ
68ാമത്
സ്വാതന്ത്ര്യദിനം ബളാല്‍
ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വിവിധ
പരിപാടികളോടെ ആഘോഷിച്ചു.രാവിലെ
9 മണിക്ക്
സീനിയര്‍ അധ്യാപിക ശ്രീമതി
ശാരി ടീച്ചര്‍ പതാക ഉയര്‍ത്തി.ശ്രീ
ജോര്‍ജ് തോമസ്,ആന്റണി
ടി എ എന്നിവര്‍ സംസാരിച്ചു.
10
മണിക്ക്
പൊതുസമ്മേളനം പരപ്പ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി
മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം
ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ബളാല്‍
ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ
ജോര്‍ജ്ജ്,
മെമ്പര്‍മാരായ
ശ്യാമള ഗോപാലകൃഷ്ണന്‍,ശാന്ത രാഘവന്‍,സ്കൂള്‍
അധ്യാപകരായ ജെയിംസ്,സി
ജെ,ആന്റണി
ടി എ,മദര്‍ പിടി എ പ്രസിഡണ്ട് ശ്രീമതി കെ കല്യാണി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു.ബളാല്‍
ഗവ.ഹയര്‍
സെക്കണ്ടറി സ്കൂള്‍ ഹെഡ്‌മിസ്ട്രസ്
ശ്രീമതി ബി.ലീല
ടീച്ചര്‍ സ്വാഗതവും സ്റ്റാഫ്
സെക്രട്ടറി ശ്രീ.സോജിന്‍
ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
കുട്ടികള്‍
ക്വിസ്,ദേശഭക്തിഗാനമത്സരം,പ്രസംഗം
തുടങ്ങി വിവിധ പരിപാടികള്‍
അവതരിപ്പിച്ചു.
ചടങ്ങിന്‍റെ
ഭാഗമായി,
സ്കൂളിലെ
അധ്യാപകനായിരുന്ന പരേതനായ
ശ്രീ. രാഘവന്‍
മാസ്റ്ററുടെ സ്മരണയ്ക്കായി
കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ
എന്‍ഡോവ്മെന്റും സ്കൂളിലെ
2009-2010 ബാച്ചിലെ
SSLC കുട്ടികള്‍
ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും
ഫലകവും ,കഴിഞ്ഞ
വര്‍ഷത്തെ SSLC
ബാച്ചിലെ
ഫുള്‍ A+ വിജയികളായ
ദിവ്യ എം,പ്രിയങ്ക
ജി ആചാരി എന്നിവര്‍ക്ക് പരപ്പ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി മീനാക്ഷി ബാലകൃഷ്ണനും
ബളാല്‍ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ശ്രീമതി
ലൈസാമ്മ ജോര്‍ജ്ജും ചേര്‍ന്ന്
കൈമാറി.
എല്ലാവര്‍ക്കും
പായസ വിതരണത്തോടെ ചടങ്ങുകള്‍
അവസാനിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....