വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS
Showing posts with label DIET. Show all posts
Showing posts with label DIET. Show all posts

Wednesday, 6 August 2014

സാക്ഷരം ഉദ്ഘാടനം

പ്രൈമറി വിദ്യാര്‍ത്ഥികളില്‍ ‍അടിസ്ഥാന ഭാഷാശേഷികള്‍ വളര്‍ത്താനായി കാസറഗോഡ് ഡയറ്റിന്റെയും എസ്.എസ്.എ യുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സാക്ഷരം പദ്ധതിയുടെ ബളാല്‍ പഞ്ചായത്ത് തല ഉദ്ഘാടനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.ഹരീഷ്.പി നായര്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരം കൈപ്പുസ്തകം  ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി.ലീല ടീച്ചര്‍ക്ക് നല്കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ്.പി നായര്‌ പ്രകാശനം ചെയ്തു.എസ്.എം.സി വൈസ് പ്രസിഡണ്ട് ശ്രീ.ലാലു ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സ്കൂള്‍ എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.ജോര്‍ജ് തോമസ് സ്വാഗതവും ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി.ലീല ടീച്ചര്‍ നന്ദിയും പറഞ്ഞു.