Monday, 28 October 2013
കാവ്യം സുഗേയം
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കാവ്യം സുഗേയം എന്ന ബ്ലോഗിനെക്കുറിച്ചു വന്ന വാര്‍ത്ത വായിക്കാന്‍
Wednesday, 23 October 2013
മഴക്കൂട്ടം
ബെല്ലടിക്കുമ്പോള്‍
ക്ലാസ്സിലേക്ക്
ഞങ്ങളോടൊപ്പം
മഴയും
ഓടിക്കയറും
ബെഞ്ചില്‍
ഡെസ്കില്‍
മേശപ്പുറത്ത്
ആരോടും
ചോദിക്കാതെ
തോന്നിയിടത്തൊക്കെ
കയറിയിരിക്കും
ആരു
പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിന്റെ
പേരു വെട്ടാന്‍
കടലാസു
കപ്പല്‍
മുങ്ങുമ്പോള്‍
വീട്ടിലേക്ക്
ഞങ്ങളോടൊപ്പം
മഴയും
ഓടിക്കയറും
കൊരണ്ടിയില്‍
തഴപ്പായില്‍
കയറ്റുകട്ടിലില്‍
കണ്ടയിടത്തൊക്കെ
കയറിയിരിക്കും
ആരു
പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിനെ
എടുത്തെറിയാന്‍
ഞങ്ങളുടെ
സ്കൂളിന്റെ
പുറകിലായിരുന്നു
മഴയുടെ
സ്കൂള്.
ഞങ്ങളുടെ
വീടിന്റെ
പുറകിലായിരുന്നു
മഴയുടെ
വീട്.
ആകയാല്‍
പോക്കും
വരവും
ഒരുമിച്ചായി.
തീറ്റയും
കുടിയും
ഒരു
പാത്രത്തീന്നായി.
കെട്ടിപ്പിടിച്ചുറക്കം
ഒരു
പായിലായി.
ഞങ്ങള്‍ക്ക്
പനി
വരുമ്പോള്‍ മാത്രം
ഇറയത്തേക്കിറങ്ങിനിന്നാ
മഴ
കണ്ണു തുടയ്ക്കാനും
മൂക്കു
പിഴിയാനും തുടങ്ങും
പച്ചക്കുപ്പി എം.ആര്‍.രേണുകുമാര്‍
Tuesday, 22 October 2013
Friday, 18 October 2013
മഴ ഒരു പേടി സ്വപ്നം
പൊന്നിന്‍
ചിങ്ങം വരവറിയിക്കുമ്പോഴേക്കും
മഴ മാറേണ്ടതാണ്.
എന്നാല്‍
ഇപ്രാവശ്യം അതൊരു സ്വപ്നം
മാത്രമായിരുന്നു.
ദുരിതങ്ങള്‍
വിതച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല
.പണ്ടൊക്കെ
മഴയെന്നു കേള്‍ക്കുമ്പോള്‍
മനസ്സില്‍ ആഹ്ലാദം
തിരതല്ലുമായിരുന്നു.
എന്നാല്‍
ഈ കാലത്ത് മഴയെന്നു കേള്‍ക്കുമ്പോള്‍ ഓരോരുത്തരും
ഓടിമറയും.
ഉമ്മറത്തേക്ക്
ജനാലയിലൂടെ നോക്കിക്കൊണ്ടു
അമ്മു ഓര്‍ത്തു. ചീറിപ്പാഞ്ഞെത്തുന്ന
മഴയുടെ ഇരമ്പല്‍ അക്കരെക്കുന്നില്‍
നിന്നുതന്നെ കേള്‍ക്കാം.
പുഴയിലൂടെ
ചീറിപ്പായുന്ന മഴവെള്ളം
.ചാറ്റല്‍
മഴയാണ് കാണാന്‍ ഭംഗി,
മഞ്ഞിന്‍
തുള്ളികള്‍ പൊഴിയുന്നതുപോലെ
.ശക്തമായി
പെയ്യുന്ന മഴ തൊടിയിലെ ചേമ്പിന്‍
താളില്‍ മദ്ദളം കൊട്ടി.
മാവില്‍
കൊമ്പിലുണ്ടായിരുന്ന കിളിക്കൂട്
കാണുന്നില്ല.
കാറ്റത്ത്
താഴെ വീണിരിക്കുമോ?
പുറത്തിറങ്ങാന്‍
അമ്മ സമ്മതിക്കുന്നുമില്ല.
സമയം
ഉച്ചയായി.
രാവിലെ
നാല് മണിക്ക് തുടങ്ങിയ മഴ
ഇപ്പോഴും പെയ്യുകയാണ്.
എത്ര
നാളായി കൂട്ടുകാരുമൊന്നിച്ച്
കളിച്ചിട്ട്,
മഴ
മാറിയിട്ടു വേണം എല്ലാവരോടുമൊന്നിച്ച്
കളിക്കാന്‍.
ക്ലാസ്സ്
മുറിയൊക്കെ ചോരുകയാണ്.
ഓണാവധി
കിട്ടിയത് ഭാഗ്യം.
ഈ
മഴയില്‍ എത്ര പേര്‍ക്ക്
സ്വന്തം ജീവനും താമസസ്ഥലവും
സ്വത്തുക്കളും നഷ്ടമായിട്ടുണ്ടാവും.!
ഓണത്തിന്
പൂക്കളമൊരുക്കാന്‍ ഒറ്റ
പൂക്കള്‍ പോലുമില്ല ,
കൊങ്ങിണി
പൂവൊന്നും കാണാന്‍ പോലുമില്ല.
കിളിക്കുഞ്ഞ്
കരയുന്നുണ്ട്.
എന്തെങ്കിലും
അപകടം സംഭവിച്ചതായിരിക്കുമോ
? ജനാലയിലൂടെ
പുറത്തേക്ക് നോക്കുമ്പോഴാണ്
ആ കാഴ്ച കണ്ടത് .മാവിന്‍
കൊമ്പില്‍ ഇരുന്നു കൊണ്ട്
കരയുകയാണ് കിളിക്കുഞ്ഞ്,
പാവം
തണുത്തിട്ടാവും .ഈ
മഴ ശമിക്കുന്നുമില്ല ,അല്ലെങ്കില്‍
പുറത്തിറങ്ങാമായിരുന്നു.
തോട്ടില്‍
പോകണമെന്നുണ്ട് ,പക്ഷെ
തോട് കരകവിഞ്ഞൊഴുകുകയാണ്.എത്ര
പേരാണ് മുങ്ങിമരിച്ചത്..!
റോഡാവട്ടെ
തോടിനേക്കാള്‍ കഷ്ടത്തില്‍
ഒഴുകുകയാണ്.
വൈകുന്നേരമായിട്ടും
മഴ പെയ്യുകയായിരുന്നു.
ഇങ്ങനെ
സംഭവിച്ചാല്‍ ഓരോ കുടുംബത്തിലും
എന്തെല്ലാം പ്രശ്നങ്ങള്‍
ഉണ്ടാവും.
ഇപ്പോള്‍
ജനങ്ങള്‍ക്ക് മഴ എന്നു
കേള്‍ക്കുമ്പോഴേ അതൊരു പേടി
സ്വപ്നമാണ്.നാട്ടിലെ
കുളങ്ങളായ
കുളങ്ങളും കിണറുകളും
കവിഞ്ഞൊഴുകുന്നു.
മഴയ്ക്ക്
ഇനിയും ശമിക്കാനായില്ല.
മഴ
അപ്പോഴും പെയ്യുകയായിരുന്നു.
കാലവര്‍ഷം വരുത്തിയ ദുരിതങ്ങള്‍
കാലവര്‍ഷം
വരുത്തിയ ദുരിതങ്ങള്‍
കുഞ്ഞിലകളില്‍
നിന്നും അപ്പോഴും മഞ്ഞുകണങ്ങള്‍
ഇറ്റിറ്റു വീഴുകയായിരുന്നു.
ഒരു നിമിഷം
ആകാശം കറുത്തിരുളുന്നു.
പക്ഷികള്‍
അവരുടെ വാസസ്ഥലത്തേക്ക്
പാറിപ്പറക്കുന്നു.
ചീറിച്ചീറിയതാ
മഴ വരുന്നു. ഒരു
കൊടുംകാറ്റ് എവിടെ നിന്നോ
വരുന്നതുപോലെ അതാ മഴ എത്തിക്കഴിഞ്ഞു.
ശാന്തമായി
ഒഴുകിക്കൊണ്ടിരിക്കുന്ന
പുഴകളിലും, തോടുകളിലും
വെള്ളം നിറഞ്ഞു.
പുഴകള്‍
കുത്തിയൊഴുകാന്‍ തുടങ്ങി.
എവിടെനിന്നോ
വന്ന കാറ്റ് മരങ്ങളെയൊക്കെ
വീഴ്ത്തി. കുത്തിയൊഴുകുന്ന പുഴയിലൂടെ പലതും
ഒഴുകിപ്പോകുന്നു.കുട്ടികള്‍
സന്തോഷത്തോടെ കടലാസുതോണി
ഒഴുക്കി, പാട്ടും
പാടി മഴയത്ത് തിമിര്‍ക്കുകയാണ്.
മരത്തില്‍
നിന്ന് മഴത്തുള്ളികള്‍
ഇറ്റിറ്റു വീഴുമ്പോള്‍
പക്ഷികള്‍ തന്റെ കുഞ്ഞുങ്ങളെ
ചിറകിനടിയില്‍ ഒതുക്കി അവിടെ
നിന്ന് മറ്റൊരു വാസസ്ഥലം
തിരയുകയാണ്. മഴ
അപ്പോഴും കനത്തുപെയ്യുകയായിരുന്നു.
പലതും കാറ്റിലും
മഴയിലും നശിച്ചു.
മ്യഗങ്ങള്‍
പുഴയില്‍ ഒഴുകി ഒഴുകി എവിടെയോ
എത്തി. ഒരു
നിമിഷം. മഴ
ശാന്തമായി. കുത്തിയൊഴുകിയ
പുഴകളും , തോടുകളും
മെല്ലെ മെല്ലെ ശാന്തമായി.
ഒരു ഇളം കാറ്റ്
എങ്ങോ നിന്ന് വന്നുപോയി.
ഒരു പ്രദേശം
മുഴുവനും കാലവര്‍ഷത്തില്‍
നശിച്ചുപോയി. അവിടെ
എല്ലാം കണ്ടു നിന്ന ഒരു
മുത്തച്ഛന്‍. അദ്ദേഹം
മാത്രം അവിടെ ബാക്കിയായി.
Thursday, 17 October 2013
ഗോത്രസാരഥി
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു.പരിപാടി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ്.പി.നായര്‍ ഫ്ലാഗ് ഓഫ് ചെയ്തു
ദീപിക 18.10.2013 മലയാള മനോരമ 18.10.2013
ദീപിക പത്രത്തില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം
ദീപിക 18.10.2013 മലയാള മനോരമ 18.10.2013
ദീപിക പത്രത്തില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം
Thursday, 10 October 2013
IT@School Gnu/Linux 12.04
IT@School Gnu/Linux 12.04
കേരളത്തിലെ സ്കൂളുകള്‍ക്കായി ഐ.ടി @ സ്കൂളിന്റെപുതിയ ഉബുണ്ടു 12.04 എത്തിക്കഴിഞ്ഞു.
കേരളത്തിലെ സ്കൂളുകള്‍ക്കായി ഐ.ടി @ സ്കൂളിന്റെപുതിയ ഉബുണ്ടു 12.04 എത്തിക്കഴിഞ്ഞു.
Monday, 7 October 2013
ഗാന്ധിജയന്തി 2013
ബളാല്‍
ഗവ. ഹയര്‍
സെക്കണ്ടറി സ്കൂളില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ ശശിധരന്‍
അടിയോടി.കെ പതാക ഉയര്‍ത്തി. ഗാന്ധിജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും കുട്ടികളും സംസാരിച്ചു.ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷകളി'ല്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ സ്കൂള്‍ അസംബ്ലിയില്‍ വായിച്ചു.അതിനു ശേഷം സ്കൂള്‍ പരിസരം അധ്യാപകരും കുട്ടികളും ചേര്‍ന്ന് ശുചീകരിച്ചു.
'ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് ഒരു കാല്‍വെപ്പ് ' എന്ന മുദ്രാവാക്യവുമായി ബളാല്‍ കൃഷി ഭവന്റെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷിക്കും ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി.
Subscribe to:
Posts (Atom)