വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS
Showing posts with label എഴുത്തുമുറി. Show all posts
Showing posts with label എഴുത്തുമുറി. Show all posts

Saturday, 13 June 2015

സര്‍ഗവേള



ആറാം ക്ലാസ്സിലെ സര്‍ഗവേളയില്‍ മഴ എന്ന വിഷയത്തില്‍ രൂപപ്പെട്ട കവിതകള്‍

മഞ്ഞുരുകും വര്‍ഷമേ,എന്‍ കവിളില്‍ തൂകുമോ
ഉല്ലാസച്ചിരിയുടെ മിന്നും മിനുങ്ങി
താമരത്താരിതള്‍ പോല്‍ തുള്ളിതുള്ളാടി
ആകാശപ്പൊയ്കയില്‍ ഉഷസ്സില്‍ തുള്ളി
മിന്നാമിനുങ്ങേ ഓടുകയാണോ
നിന്‍ കൂട്ടിലെത്താന്‍
ഒരു കവിളില്‍ ഒരു തുള്ളി നീ തരാമോ
തുള്ളിച്ചാടും മഴയേ,തുള്ളി വെയില് തരാമോ

        സാഹിറ എന്‍ 6 B


പേമഴയായി നീ പെയ്യുമ്പൊഴും
മാരിമുകില്‍ പോല്‍ ഞാന്‍ നില്ക്കും

        ശിവാനി എന്‍ കെ 6 B

Wednesday, 23 July 2014

നമ്മുടെ നാട്ടുപൂക്കള്‍


  1. കണിക്കൊന്ന
  2. മന്ദാരം
  3. ചെത്തി
  4. ചെമ്പരത്തി
  5. കാക്കപ്പൂവ്
  6. കൊങ്ങിണി
  7. പിച്ചകം
  8. വാക
  9. നാക്കുനീട്ടിപ്പൂവ്
  10. കാളപ്പൂവ്

Wednesday, 6 November 2013

IT FAIR DIGITAL PAINTING സമ്മാനാര്‍ഹമായ രചനകള്‍ HSS

ഒന്നാം  സ്ഥാനം
HARI E R 12  Varakkad H. S



രണ്ടാം  സ്ഥാനം

 SACHIN KV 11  G. H. S. S. Chayoth





മൂന്നാം  സ്ഥാനം

 MATHEW JOSEPH 11  St. Thomas H. S. S. Thomapuram



IT FAIR DIGITAL PAINTING സമ്മാനാര്‍ഹമായ രചനകള്‍ UP,HS

ര


യു.പി വിഭാഗം ഒന്നാം സ്ഥാനം
ABHIJITH BINDUMON 7  St. Thomas H. S. S. Thomapuram




യു.പി വിഭാഗം രണ്ടാം സ്ഥാനം 
APARNA S NAIR 7  G. H. S. S. Maloth Kasaba


 യു.പി വിഭാഗം മൂന്നാം സ്ഥാനം 
ALEENA M 7  M. G. M. U. P. S. Kottamala



ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം 
 VISHAL S SKUMAR 8  St. Thomas H. S. S. Thomapuram



ഹൈസ്കൂള്‍ വിഭാഗം മൂന്നാം സ്ഥാനം 

SHERIN THOMAS 9  St. Marys E. M. H. S. Chittarikkal

Friday, 18 October 2013

മഴ ഒരു പേടി സ്വപ്നം


പൊന്നിന്‍ ചിങ്ങം വരവറിയിക്കുമ്പോഴേക്കും മഴ മാറേണ്ടതാണ്. എന്നാല്‍ ഇപ്രാവശ്യം അതൊരു സ്വപ്നം മാത്രമായിരുന്നു. ദുരിതങ്ങള്‍ വിതച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല .പണ്ടൊക്കെ മഴയെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദം തിരതല്ലുമായിരുന്നു. എന്നാല്‍ ഈ കാലത്ത് മഴയെന്നു കേള്‍ക്കുമ്പോള്‍ ഓരോരുത്തരും ഓടിമറയും. ഉമ്മറത്തേക്ക് ജനാലയിലൂടെ നോക്കിക്കൊണ്ടു അമ്മു ഓര്‍ത്തു.                ചീറിപ്പാഞ്ഞെത്തുന്ന മഴയുടെ ഇരമ്പല്‍  അക്കരെക്കുന്നില്‍ നിന്നുതന്നെ കേള്‍ക്കാം. പുഴയിലൂടെ ചീറിപ്പായുന്ന മഴവെള്ളം .ചാറ്റല്‍ മഴയാണ് കാണാന്‍ ഭംഗി, മഞ്ഞിന്‍ തുള്ളികള്‍ പൊഴിയുന്നതുപോലെ .ശക്തമായി പെയ്യുന്ന മഴ തൊടിയിലെ ചേമ്പിന്‍ താളില്‍ മദ്ദളം കൊട്ടി. മാവില്‍ കൊമ്പിലുണ്ടായിരുന്ന കിളിക്കൂട് കാണുന്നില്ല. കാറ്റത്ത് താഴെ വീണിരിക്കുമോ? പുറത്തിറങ്ങാന്‍ അമ്മ സമ്മതിക്കുന്നുമില്ല. സമയം ഉച്ചയായി. രാവിലെ നാല് മണിക്ക് തുടങ്ങിയ മഴ ഇപ്പോഴും പെയ്യുകയാണ്. എത്ര നാളായി കൂട്ടുകാരുമൊന്നിച്ച് കളിച്ചിട്ട്, മഴ മാറിയിട്ടു വേണം എല്ലാവരോടുമൊന്നിച്ച് കളിക്കാന്‍. ക്ലാസ്സ് മുറിയൊക്കെ ചോരുകയാണ്. ഓണാവധി കിട്ടിയത് ഭാഗ്യം. ഈ മഴയില്‍ എത്ര പേര്‍ക്ക് സ്വന്തം ജീവനും താമസസ്ഥലവും സ്വത്തുക്കളും നഷ്ടമായിട്ടുണ്ടാവും.! ഓണത്തിന് പൂക്കളമൊരുക്കാന്‍ ഒറ്റ പൂക്കള്‍ പോലുമില്ല , കൊങ്ങിണി പൂവൊന്നും കാണാന്‍ പോലുമില്ല.
                      കിളിക്കുഞ്ഞ് കരയുന്നുണ്ട്. എന്തെങ്കിലും അപകടം സംഭവിച്ചതായിരിക്കുമോ ? ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് .മാവിന്‍ കൊമ്പില്‍ ഇരുന്നു കൊണ്ട് കരയുകയാണ് കിളിക്കുഞ്ഞ്, പാവം തണുത്തിട്ടാവും .ഈ മഴ ശമിക്കുന്നുമില്ല ,അല്ലെങ്കില്‍ പുറത്തിറങ്ങാമായിരുന്നു. തോട്ടില്‍ പോകണമെന്നുണ്ട് ,പക്ഷെ തോട് കരകവിഞ്ഞൊഴുകുകയാണ്.എത്ര പേരാണ് മുങ്ങിമരിച്ചത്..! റോഡാവട്ടെ തോടിനേക്കാള്‍ കഷ്ടത്തില്‍ ഒഴുകുകയാണ്. വൈകുന്നേരമായിട്ടും മഴ പെയ്യുകയായിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ഓരോ കുടുംബത്തിലും എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാവും. ഇപ്പോള്‍ ജനങ്ങള്‍ക്ക് മഴ എന്നു കേള്‍ക്കുമ്പോഴേ അതൊരു പേടി സ്വപ്നമാണ്.നാട്ടിലെ കുളങ്ങളായ കുളങ്ങളും കിണറുകളും കവിഞ്ഞൊഴുകുന്നു. മഴയ്ക്ക് ഇനിയും ശമിക്കാനായില്ല. മഴ അപ്പോഴും പെയ്യുകയായിരുന്നു.

                                                                           മീനുമോള്‍ എസ്   6 ബി      

                                                                                                  

കാലവര്‍ഷം വരുത്തിയ ദുരിതങ്ങള്‍

കാലവര്‍ഷം വരുത്തിയ ദുരിതങ്ങള്‍

കുഞ്ഞിലകളില്‍ നിന്നും അപ്പോഴും മഞ്ഞുകണങ്ങള്‍ ഇറ്റിറ്റു വീഴുകയായിരുന്നു. ഒരു നിമിഷം ആകാശം കറുത്തിരുളുന്നു. പക്ഷികള്‍ അവരുടെ വാസസ്ഥലത്തേക്ക് പാറിപ്പറക്കുന്നു. ചീറിച്ചീറിയതാ മഴ വരുന്നു. ഒരു കൊടുംകാറ്റ് എവിടെ നിന്നോ വരുന്നതുപോലെ അതാ മഴ എത്തിക്കഴിഞ്ഞു. ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴകളിലും, തോടുകളിലും   വെള്ളം നിറഞ്ഞു. പുഴകള്‍ കുത്തിയൊഴുകാന്‍ തുടങ്ങി. എവിടെനിന്നോ വന്ന കാറ്റ് മരങ്ങളെയൊക്കെ വീഴ്ത്തി. കുത്തിയൊഴുകുന്ന പുഴയിലൂടെ  പലതും   ഒഴുകിപ്പോകുന്നു.കുട്ടികള്‍ സന്തോഷത്തോടെ കടലാസുതോണി ഒഴുക്കി, പാട്ടും പാടി മഴയത്ത് തിമിര്‍ക്കുകയാണ്. മരത്തില്‍ നിന്ന് മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുമ്പോള്‍ പക്ഷികള്‍ തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒതുക്കി അവിടെ നിന്ന് മറ്റൊരു വാസസ്ഥലം തിരയുകയാണ്. മഴ അപ്പോഴും കനത്തുപെയ്യുകയായിരുന്നു. പലതും കാറ്റിലും മഴയിലും നശിച്ചു. മ്യഗങ്ങള്‍ പുഴയില്‍ ഒഴുകി ഒഴുകി എവിടെയോ എത്തി. ഒരു നിമിഷം. മഴ ശാന്തമായി. കുത്തിയൊഴുകിയ പുഴകളും , തോടുകളും മെല്ലെ മെല്ലെ ശാന്തമായി. ഒരു ഇളം കാറ്റ് എങ്ങോ നിന്ന് വന്നുപോയി. ഒരു പ്രദേശം മുഴുവനും കാലവര്‍ഷത്തില്‍ നശിച്ചുപോയി. അവിടെ എല്ലാം കണ്ടു നിന്ന ഒരു മുത്തച്ഛന്‍. അദ്ദേഹം മാത്രം അവിടെ ബാക്കിയായി.

                                                                                                   നിഷ.സി      7 എ



Wednesday, 2 October 2013

വായനാവാരത്തോടനുബന്ധിച്ച് നടത്തിയ കവിതാരചനാ മത്സരത്തില്‍ സമ്മാനാര്‍ഹമായ കവിതകള്‍


വിഷയം - മഴ തന്‍ മറ്റേതോ മുഖം

പൊയ് മുഖമണിഞ്ഞ മഴയും മക്കളും
                                            
                                  
പുതുപുലരി വിടരുമ്പോള്‍ കെട്ടടങ്ങുന്നു രാവിന്റെ ശോകം
പുലരുന്നു വീണ്ടും ആയിരം സൗഭാഗ്യങ്ങള്‍
ദൂരെ ദിക്കില്‍ നിന്നെങ്ങോ വീശിയ കാറ്റില്‍
വീഴാതെ ഉടയാതെ കാത്തൊരാ ഹൃദയം
ചിണുങ്ങി വന്നണഞ്ഞ രാത്രിമഴയില്‍ ഉടഞ്ഞിരിക്കുന്നു
അന്നാ മഴയില്‍ വന്ന ദുര്‍ദിനം സമ്മാനിച്ചതോ
കൊടും ദുഃഖത്തിന്റെ വെന്തടങ്ങാ ചുടലകള്‍

പിതൃത്വമില്ല,മാതൃത്വമില്ല അനാഥത്വത്തിന്‍
വരകള്‍ കോറിയിട്ട ജീവിതം
നുരഞ്ഞുപൊങ്ങുന്ന പുഴക്കടവും തമ്മില്‍ തര്‍ക്കിക്കും
മേഘത്തിന്‍ കാഹളവും പിച്ചിച്ചീന്തി ഇവള്‍ തന്‍ പുഷ്പത്തെ
ആരും കേട്ടില്ല കണ്ടില്ല പക്ഷെ പഴിച്ചു
ഇന്നിതാ ഇടയ്ക്കിടെ ചിരിക്കുന്നു തേങ്ങുന്നു
സ്നേഹിക്കാന്‍ വെമ്പുന്നു ഈ മാതൃഹൃദയം

എങ്ങുനിന്നോ വന്നൊരുത്തന്‍ സ്നേഹം വാരിത്തന്നപ്പോള്‍
അനാഥത്വത്തിന്‍ കുരുക്കുകള്‍ പൊട്ടിപ്പോയി
പിന്നെ പിറന്നൊരാ കുഞ്ഞിനെയും തന്നെയും
വിട്ട് പോയിടുന്നു ദൂരെ ദൂരെ

മഞ്ഞിലും വെയിലിലും വാടാതെ കരിയാതെ
പോറ്റി വളര്‍ത്തിയൊരാ അവള്‍ തന്‍ ചെറുപുഷ്പത്തെ
വഴിയെ പോയൊരാ മനുഷ്യ കാര്‍ക്കോടകന്‍ കാര്‍ന്നെടുത്തു

ആഹ്ളാദത്തിന്‍ മഴത്തുള്ളികള്‍ വെന്തുപോയപ്പോള്‍
ഉദിച്ചൊരാ സൂര്യന്‍ അവള്‍ക്കേറെ തണലായിരുന്നു
അന്നെന്‍ മംഗല്യനാളില്‍ പുഞ്ചിരി സമ്മാനിച്ച കുസൃതിമഴ
ഇന്നിതാ പെയ്യുന്നു ആര്‍ത്തലയ്ക്കുന്നു ഭ്രാന്തിയെപ്പോലെ
അന്നീ മഴ ചൊല്ലി നിന്‍ സൗഭാഗ്യനാളില്‍
ഞാന്‍ കൂടെയുണ്ടെന്നും കൈവിടില്ല നിന്നെയെന്നും
പക്ഷെ ഇന്നിതാ തേങ്ങുന്നു എന്‍ ശോകരാവുകളില്‍
തകര്‍ന്ന മാതൃഹൃദയം പോലെ

അനാഥത്വത്തിന്‍ ചങ്ങല പൊട്ടിയപ്പോള്‍
സന്തോഷത്തിന്‍ തിരകളുമായി ചാറ്റല്‍ മഴ വന്നു
ഒരു ചെറുപുഷ്പം വിടര്‍ന്നപ്പോള്‍
സൗദാമിനിയുമായി ചിത്രം പകര്‍ത്താന്‍ ഇവള്‍ വന്നു

ഇന്നിതാ ഈ മാതൃത്വം വെന്തുനീറുമ്പോള്‍
കുഞ്ഞുപുഷ്പം ഉണങ്ങി വീണപ്പോള്‍
മറന്നുപോയൊരാ ശോകവുമായി മഴ വീണ്ടും വന്നു

പക്ഷെ ഇന്നിവള്‍ ,ഈ മഴ ആരോ ചാര്‍ത്തിയ പൊയ് മുഖമണിഞ്ഞ്
കിതച്ച് അതിവേഗത്തില്‍ പായുകയാണ്
അതില്‍ ഡല്‍ഹിയുടെ മാതൃത്വത്തിന്റെയും
ഭാരതത്തിന്റെ കണ്ണീരിന്റെയും ഉപ്പുരസം കലര്‍ന്നിരുന്നു

ഇന്നിവള്‍ ഭ്രാന്തിയാം മഴയാണ്.
വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച്
അങ്ങനെ അങ്ങനെ എവിടെയോ പൊയ് മുഖത്താല്‍ തകര്‍ന്നടിയുന്നു.

                            ഒന്നാം സ്ഥാനം -
        ദിവ്യ എം 10 എ 







ഉരുള്‍ പൊട്ടല്‍
                                                   
മഴയുടെ മുഖമറിയാത്തവരുണ്ടോ
മഴയുടെ ഭാവമറിയാത്തവരുണ്ടോ

ദാഹിച്ചു നിന്നൊരാ ഭൂമിമാതാവിന്റെ
ഹൃദയത്തിലാഞ്ഞടിക്കുന്ന മഴയേ

നീയാരാണെന്ന് പറയുമോ
നിന്‍ ഭാവമെന്താണെന്ന് പറയുമോ

പൊയ്പ്പോയ കാലത്തില്‍ നീ വന്നു പോയപ്പോള്‍
നിന്‍ കൂടെ വന്നു എന്‍ പ്രാണനാഥന്‍
വെയില്‍ വരും കാലത്ത് വെയിലൊരു ശല്യം
മഴ വരും കാലത്ത് നീ തന്നെ ശല്യം
തണ്ണീരും തന്നു നീ കണ്ണീരും തന്നു നീ
എവിടെയെന്‍ നാഥനെ കൊണ്ടുപോയി

പനയോല മേഞ്ഞൊരാ കുടിലിന്റെയുള്ളില്‍
ജീവിക്കാന്‍ ഞങ്ങള്‍ പഠിച്ചിരുന്നു
ചെറിയൊരാ കുടിലന്നുമെന്നുടെ സ്വര്‍ഗ്ഗം
എന്‍ നാഥനെന്നുമെനിക്കെന്റെ ദേവന്‍
അന്നൊരു മഴക്കാലമന്ന് ഞാനറിഞ്ഞു
മഴയുടെ മറ്റു മുഖങ്ങളെല്ലാം

നിന്‍ കാല്‍പ്പെരുമാറ്റം കേട്ടു ഞാനന്ന്
സന്തോഷപൂരിതയായി നിന്നു
വെയിലിനൊരിത്തിരി മാറ്റമുണ്ടാവുമിനി
ദാഹത്തിന്‍ നാളുകള്‍ പോയ് മറയും
എന്നാല്‍ അന്നത്തെ നിന്റെ മുഖം ഇന്നും
മനസ്സില്‍ നിന്നും മായുന്നില്ല

ചാറ്റലായ് വന്നു നീ ജീവനെടുത്തു
എന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞു
ഇടിവെട്ടി ഉരുള്‍ പൊട്ടി അന്നു നീ വന്നപ്പോള്‍
എന്‍ നാഥനെയെന്തിനു കൊണ്ടുപോയി
ആരുമില്ലാതാക്കാന്‍ നീയും പഠിച്ചു
നീയാരാണെന്ന പറയൂ വേഗം

നിന്നിലെ ക്രൂരനെ ഞാനറിഞ്ഞു
നിന്നിലെ നന്മയും ഞാനറിഞ്ഞു
ദാഹമകറ്റുവാന്‍ വന്നു നീ, എന്നിട്ടോ
ജീവിതം തന്നെയിരുട്ടാക്കി മാറ്റി
കാലനാണോ നീ ദേവനാണോ നീ
എന്‍ മുന്നിലിന്നു നീ നീചനാണ്

തന്നുതീരാത്തൊരാ സ്നേഹത്തിന്‍
ഉറവകള്‍ വറ്റി ഉണങ്ങിയേ പോയ്
മഴ വന്ന നേരത്ത് നിലവിളി കേട്ടപ്പോള്‍
അയല്‍ വീട്ടില്‍ പോയതാണെന്റെ ദേവന്‍
കാലനായ് വന്നൊരാ ഉരുള്‍പൊട്ടല്‍ കൊണ്ടുപോയ്
എന്നെ തനിച്ചാക്കി കൊണ്ടേപോയ്
ആ മഴനാളിന്നും മറയില്ല മായില്ല
മായ്ച്ചാലും മായ്ച്ചാലും മനസ്സില്‍ നിന്നും

രാവിലെ നോക്കുമ്പോള്‍ മിണ്ടാതെ നോക്കാതെ
ഇറയത്തു കിടക്കുന്നു എന്റെ ദേവന്‍
നാദം പോയൊരാ വീണയായ് ഞാനും
അലയുന്നു ഇന്നും ഈ മഴയില്‍
മഴയെ എനിക്കിന്ന് കാണേണ്ട കേള്‍ക്കേണ്ട
അവനുടെ മുഖമെനിക്കറിയവേണ്ട

പറയൂ മഴേ നീയാരാണ്
പറയൂ നീയൊരു കാലനാണോ

                                രണ്ടാം സ്ഥാനം.         കാവ്യ 10 എ

Thursday, 12 September 2013

എഴുത്തുമുറിയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

എഴുത്തുമുറിയിലേക്ക് സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപക അധ്യാപകേതര ജീവനക്കാരില്‍ നിന്നും കഥ,കവിത,ലേഖനം,കാര്‍ട്ടൂണ്‍,ചിത്രങ്ങള്‍ തുടങ്ങിയ സൃഷ്ടികള്‍ ക്ഷണിക്കുന്നു..............