വിഷയം
- മഴ
തന്‍ മറ്റേതോ മുഖം
പൊയ്
മുഖമണിഞ്ഞ മഴയും മക്കളും
പുതുപുലരി
വിടരുമ്പോള്‍ കെട്ടടങ്ങുന്നു
രാവിന്റെ ശോകം
പുലരുന്നു
വീണ്ടും ആയിരം സൗഭാഗ്യങ്ങള്‍
ദൂരെ
ദിക്കില്‍ നിന്നെങ്ങോ വീശിയ
കാറ്റില്‍
വീഴാതെ
ഉടയാതെ കാത്തൊരാ ഹൃദയം
ചിണുങ്ങി
വന്നണഞ്ഞ രാത്രിമഴയില്‍
ഉടഞ്ഞിരിക്കുന്നു
അന്നാ
മഴയില്‍ വന്ന ദുര്‍ദിനം
സമ്മാനിച്ചതോ
കൊടും
ദുഃഖത്തിന്റെ വെന്തടങ്ങാ
ചുടലകള്‍
പിതൃത്വമില്ല,മാതൃത്വമില്ല
അനാഥത്വത്തിന്‍
വരകള്‍
കോറിയിട്ട ജീവിതം
നുരഞ്ഞുപൊങ്ങുന്ന
പുഴക്കടവും തമ്മില്‍ തര്‍ക്കിക്കും
മേഘത്തിന്‍
കാഹളവും പിച്ചിച്ചീന്തി
ഇവള്‍ തന്‍ പുഷ്പത്തെ
ആരും
കേട്ടില്ല കണ്ടില്ല പക്ഷെ
പഴിച്ചു
ഇന്നിതാ
ഇടയ്ക്കിടെ ചിരിക്കുന്നു
തേങ്ങുന്നു
സ്നേഹിക്കാന്‍
വെമ്പുന്നു ഈ മാതൃഹൃദയം
എങ്ങുനിന്നോ
വന്നൊരുത്തന്‍ സ്നേഹം
വാരിത്തന്നപ്പോള്‍
അനാഥത്വത്തിന്‍
കുരുക്കുകള്‍ പൊട്ടിപ്പോയി
പിന്നെ
പിറന്നൊരാ കുഞ്ഞിനെയും
തന്നെയും
വിട്ട്
പോയിടുന്നു ദൂരെ ദൂരെ
മഞ്ഞിലും
വെയിലിലും വാടാതെ കരിയാതെ
പോറ്റി
വളര്‍ത്തിയൊരാ അവള്‍ തന്‍
ചെറുപുഷ്പത്തെ
വഴിയെ
പോയൊരാ മനുഷ്യ കാര്‍ക്കോടകന്‍
കാര്‍ന്നെടുത്തു
ആഹ്ളാദത്തിന്‍
മഴത്തുള്ളികള്‍ വെന്തുപോയപ്പോള്‍
ഉദിച്ചൊരാ
സൂര്യന്‍ അവള്‍ക്കേറെ
തണലായിരുന്നു
അന്നെന്‍
മംഗല്യനാളില്‍ പുഞ്ചിരി
സമ്മാനിച്ച കുസൃതിമഴ
ഇന്നിതാ
പെയ്യുന്നു ആര്‍ത്തലയ്ക്കുന്നു
ഭ്രാന്തിയെപ്പോലെ
അന്നീ
മഴ ചൊല്ലി നിന്‍ സൗഭാഗ്യനാളില്‍
ഞാന്‍
കൂടെയുണ്ടെന്നും കൈവിടില്ല
നിന്നെയെന്നും
പക്ഷെ
ഇന്നിതാ തേങ്ങുന്നു എന്‍
ശോകരാവുകളില്‍
തകര്‍ന്ന
മാതൃഹൃദയം പോലെ
അനാഥത്വത്തിന്‍
ചങ്ങല പൊട്ടിയപ്പോള്‍
സന്തോഷത്തിന്‍
തിരകളുമായി ചാറ്റല്‍ മഴ വന്നു
ഒരു
ചെറുപുഷ്പം വിടര്‍ന്നപ്പോള്‍
സൗദാമിനിയുമായി
ചിത്രം പകര്‍ത്താന്‍ ഇവള്‍
വന്നു
ഇന്നിതാ
ഈ മാതൃത്വം വെന്തുനീറുമ്പോള്‍
കുഞ്ഞുപുഷ്പം
ഉണങ്ങി വീണപ്പോള്‍
മറന്നുപോയൊരാ
ശോകവുമായി മഴ വീണ്ടും വന്നു
പക്ഷെ
ഇന്നിവള്‍ ,ഈ
മഴ ആരോ ചാര്‍ത്തിയ പൊയ്
മുഖമണിഞ്ഞ്
കിതച്ച്
അതിവേഗത്തില്‍ പായുകയാണ്
അതില്‍
ഡല്‍ഹിയുടെ മാതൃത്വത്തിന്റെയും
ഭാരതത്തിന്റെ
കണ്ണീരിന്റെയും ഉപ്പുരസം
കലര്‍ന്നിരുന്നു
ഇന്നിവള്‍
ഭ്രാന്തിയാം മഴയാണ്.
വെള്ളപ്പാച്ചിലില്‍
കുത്തിയൊലിച്ച്
ഉരുള്‍ പൊട്ടല്‍
മഴയുടെ
മുഖമറിയാത്തവരുണ്ടോ
മഴയുടെ
ഭാവമറിയാത്തവരുണ്ടോ
ദാഹിച്ചു
നിന്നൊരാ ഭൂമിമാതാവിന്റെ
ഹൃദയത്തിലാഞ്ഞടിക്കുന്ന
മഴയേ
നീയാരാണെന്ന്
പറയുമോ
നിന്‍
ഭാവമെന്താണെന്ന് പറയുമോ
പൊയ്പ്പോയ
കാലത്തില്‍ നീ വന്നു പോയപ്പോള്‍
നിന്‍
കൂടെ വന്നു എന്‍ പ്രാണനാഥന്‍
വെയില്‍
വരും കാലത്ത് വെയിലൊരു ശല്യം
മഴ
വരും കാലത്ത് നീ തന്നെ ശല്യം
തണ്ണീരും
തന്നു നീ കണ്ണീരും തന്നു നീ
എവിടെയെന്‍
നാഥനെ കൊണ്ടുപോയി
പനയോല
മേഞ്ഞൊരാ കുടിലിന്റെയുള്ളില്‍
ജീവിക്കാന്‍
ഞങ്ങള്‍ പഠിച്ചിരുന്നു
ചെറിയൊരാ
കുടിലന്നുമെന്നുടെ സ്വര്‍ഗ്ഗം
എന്‍
നാഥനെന്നുമെനിക്കെന്റെ
ദേവന്‍
അന്നൊരു
മഴക്കാലമന്ന് ഞാനറിഞ്ഞു
മഴയുടെ
മറ്റു മുഖങ്ങളെല്ലാം
നിന്‍
കാല്‍പ്പെരുമാറ്റം കേട്ടു
ഞാനന്ന്
സന്തോഷപൂരിതയായി
നിന്നു
വെയിലിനൊരിത്തിരി
മാറ്റമുണ്ടാവുമിനി
ദാഹത്തിന്‍
നാളുകള്‍ പോയ് മറയും
എന്നാല്‍
അന്നത്തെ നിന്റെ മുഖം ഇന്നും
മനസ്സില്‍
നിന്നും മായുന്നില്ല
ചാറ്റലായ്
വന്നു നീ ജീവനെടുത്തു
എന്നെ
തനിച്ചാക്കി പൊയ്ക്കളഞ്ഞു
ഇടിവെട്ടി
ഉരുള്‍ പൊട്ടി അന്നു നീ
വന്നപ്പോള്‍
എന്‍
നാഥനെയെന്തിനു കൊണ്ടുപോയി
ആരുമില്ലാതാക്കാന്‍
നീയും പഠിച്ചു
നീയാരാണെന്ന
പറയൂ വേഗം
നിന്നിലെ
ക്രൂരനെ ഞാനറിഞ്ഞു
നിന്നിലെ
നന്മയും ഞാനറിഞ്ഞു
ദാഹമകറ്റുവാന്‍
വന്നു നീ, എന്നിട്ടോ
ജീവിതം
തന്നെയിരുട്ടാക്കി മാറ്റി
കാലനാണോ
നീ ദേവനാണോ നീ
എന്‍
മുന്നിലിന്നു നീ നീചനാണ്
തന്നുതീരാത്തൊരാ
സ്നേഹത്തിന്‍
ഉറവകള്‍
വറ്റി ഉണങ്ങിയേ പോയ്
മഴ
വന്ന നേരത്ത് നിലവിളി കേട്ടപ്പോള്‍
അയല്‍
വീട്ടില്‍ പോയതാണെന്റെ ദേവന്‍
കാലനായ്
വന്നൊരാ ഉരുള്‍പൊട്ടല്‍
കൊണ്ടുപോയ്
എന്നെ
തനിച്ചാക്കി കൊണ്ടേപോയ്
ആ
മഴനാളിന്നും മറയില്ല മായില്ല
മായ്ച്ചാലും
മായ്ച്ചാലും മനസ്സില്‍ നിന്നും
രാവിലെ
നോക്കുമ്പോള്‍ മിണ്ടാതെ
നോക്കാതെ
ഇറയത്തു
കിടക്കുന്നു എന്റെ ദേവന്‍
നാദം
പോയൊരാ വീണയായ് ഞാനും
അലയുന്നു
ഇന്നും ഈ മഴയില്‍
മഴയെ
എനിക്കിന്ന് കാണേണ്ട കേള്‍ക്കേണ്ട
അവനുടെ
മുഖമെനിക്കറിയവേണ്ട
പറയൂ
മഴേ നീയാരാണ്
പറയൂ
നീയൊരു കാലനാണോ
രണ്ടാം സ്ഥാനം. കാവ്യ 10 എ
രണ്ടാം സ്ഥാനം. കാവ്യ 10 എ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....