കവിത
ഇവിടെയുണ്ടു
ഞാനെന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായിരുന്നു
ഞാനെന്നതി-
ന്നൊരു
വെറും തൂവല്‍ താഴെയിട്ടാല്‍
മതി
ഇനിയുമുണ്ടാകുമെന്നതിന്‍
ശേഷമായ്
അടയിരുന്നതിന്‍
ചൂടു മാത്രം മതി
ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവിഷ്ക്കരിക്കുന്നു
ജീവിതം
പി.പി.രാമചന്ദ്രന്‍
VALARE NANNAYITTUND
ReplyDelete