കവിത
എവിടെ
വാക്കുകള്‍ ? എന്റെ
ബാല്യത്തിന്റെ
കളിയിടത്തിലെ
മഞ്ചാടിമുത്തുകള്‍
വളമുറികള്‍,മിഠായികള്‍,ശംഖുകള്‍
ഒളിവിലെന്‍
പീലി പെറ്റ നുറുങ്ങുകള്‍ ?
എവിടെ
വാക്കുകള്‍,എന്‍
യൗവ്വനത്തിന്റെ
മഴവെളിച്ചങ്ങള്‍,പൂക്കള്‍,ലഹരികള്‍
?
ചെറുപിണക്കങ്ങള്‍,കണ്ണീരൊഴുക്കുകള്‍
പതിയെ
മൂളും മണക്കുന്ന പാട്ടുകള്‍
?
എവിടെ
വാക്കുകള്‍ ?
എന്റെയുള്‍ക്കാട്ടിലെ
മുറിവു
പൊള്ളിടും വ്യാഘ്രി തന്‍
ഗര്‍ജ്ജനം
അകിടു
വിങ്ങിയൊരമ്മ തന്‍ വാരിക്കുഴി-
ക്കടിയില്‍
നിന്നും വിളിക്കും നെടുവിളി
?
എവിടെ
വാക്കുകള്‍ ?
ചങ്ങലക്കൈകളാ-
ലഴി
കുലുക്കിടും ഭ്രാന്തിന്‍
പൊറാച്ചിരി
എവിടെയോമനേ,
തീരെപ്പതുക്കെയെന്‍
ചെവിയില്‍
നീ പണ്ടു മന്ത്രിച്ച വാക്കുകള്‍
?
ചിറകിളക്കിക്കളിച്ചു
പറന്നവ
അരുതരുതെന്നുറക്കെക്കരഞ്ഞവ
എവിടെയോ
പോയടങ്ങിയെന്‍ വാക്കുകള്‍
കവിത
പൂമ്പൊടി പോലെ പുരണ്ടവ
കനലു
പോലെ ചുവന്നു പൊള്ളിച്ചവ
കടലു
തൊട്ടവ,ഉപ്പു
ചുവച്ചവ..........
പി.കെ.പാറക്കടവ്
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....