വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS
Showing posts with label ബളാല്‍ കൃഷി ഭവന്‍. Show all posts
Showing posts with label ബളാല്‍ കൃഷി ഭവന്‍. Show all posts

Monday, 7 October 2013

ഗാന്ധിജയന്തി 2013

ബളാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ ശശിധരന്‍ അടിയോടി.കെ പതാക ഉയര്‍ത്തി. ഗാന്ധിജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും കുട്ടികളും സംസാരിച്ചു.ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷകളി'ല്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ സ്കൂള്‍ അസംബ്ലിയില്‍ വായിച്ചു.അതിനു ശേഷം സ്കൂള്‍ പരിസരം അധ്യാപകരും കുട്ടികളും ചേര്‍ന്ന് ശുചീകരിച്ചു.
        'ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് ഒരു കാല്‍വെപ്പ് ' എന്ന മുദ്രാവാക്യവുമായി ബളാല്‍ കൃഷി ഭവന്റെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷിക്കും ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി.