- കണിക്കൊന്ന
- മന്ദാരം
- ചെത്തി
- ചെമ്പരത്തി
- കാക്കപ്പൂവ്
- കൊങ്ങിണി
- പിച്ചകം
- വാക
- നാക്കുനീട്ടിപ്പൂവ്
- കാളപ്പൂവ്
Wednesday, 23 July 2014
നമ്മുടെ നാട്ടുപൂക്കള്‍
Tuesday, 22 July 2014
പ്രസാദം പദ്ധതിക്ക് തുടക്കമായി
6വയസ്സു
മുതല്‍ 15
വയസ്സു
വരെ പ്രായമുള്ള കുട്ടികളില്‍
കാണുന്ന രക്തക്കുറവ് പരിഹരിക്കാന്‍
ഭാരതീയ ചികിത്സാ വകുപ്പും
സംസ്ഥാനസര്‍ക്കാറും ചേര്‍ന്ന
തയ്യാറാക്കിയ പ്രസാദം
പദ്ധതിക്ക് ബളാല്‍ ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍
തുടക്കമായി. കാസര്‍ഗോഡ്
ജില്ലയിലെ GHSS ചീമേനി,GHSS അംഗടിമുഗര്‍,GHSS ബളാല്‍
എന്നീ മൂന്നു സ്കൂളുകളിലായി
500
കുട്ടികള്‍ക്കാണ്
ചികിത്സ ലഭിക്കുക.ആറു
മാസക്കാലമാണ് പദ്ധതിയുടെ
കാലയളവ്.കുട്ടികളുടെ
രക്തപരിശോധനയ്ക്കു ശേഷമാണ്
ആവശ്യമുള്ളവരെ കണ്ടെത്തി
മരുന്നു നല്‍കുക.
ബളാല്‍
ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വെച്ച്
നടന്ന ചടങ്ങില്‍ വെച്ച്
കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത്
അംഗം ശ്രീ.
ഹരീഷ്.പി.നായര്‍
പദ്ധതി ഉദ്ഘാടനം ചെയ്തു.ബളാല്‍
ഗ്രാമപഞ്ചായത്ത വൈസ് പ്രസിഡണ്ട്
ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ്
അധ്യക്ഷത വഹിച്ചു.
പിടി.എ.പ്രസിഡണ്ട്
ശ്രീ.
വേണുഗോപാലന്‍
നായര്‍,സ്റ്റാഫ്
സെക്രട്ടറി ശ്രീ.സോജിന്‍
ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.യോഗത്തില്‍
സ്കൂള്‍ ഹെഡ്മിസ്ട്രസ്
ശ്രീമതി.
ലീല.ബി.
സ്വാഗതവും
മാലോത്ത് ഗവ.ആയുര്‍വേദ
ഡിസ്പെന്‍സറിയിലെ മെഡിക്കല്‍
ഓഫീസര്‍ ഡോ.ഉഷ.സി
നന്ദിയും പറഞ്ഞു.
ചടങ്ങിനു ശേഷം രക്തക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ഡോ.ഉഷ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.
ചടങ്ങിനു ശേഷം രക്തക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ഡോ.ഉഷ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.
നല്ലപാഠം
ബളാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ നല്ലപാഠം വിദ്യാര്‍ത്ഥികള്‍
2013 – 14 വര്‍ഷത്തില്‍ സമൂഹത്തിലെയും, വിദ്യാലയത്തിലെയും
സാന്ത്വനം അര്‍ഹിക്കുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് നടപ്പിലാക്കിയ
വിവിധ പ്രവര്‍ത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി ജില്ലാതലത്തില്‍
സ്കൂളിന് ലഭിച്ച A ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് വിതരണം കാസര്‍ഗോഡ് ജില്ലാ
പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി
ലീല ബിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.മലയാള മനോരമ
സര്‍ക്കുലേഷന്‍ ഇന്‍സ്പെക്ടര്‍ അനീഷ്, വെളളരിക്കുണ്ട് ലേഖകന്‍
രാഘവന്‍, പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍,
നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ ശ്രീ. ജോര്‍ജ്ജ് തോമസ്,
ശ്രീമതി അനിതാമേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കളരി
ബളാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ മലയാള മനോരമയുടെ വായനക്കളരി പദ്ധതിക്ക്
തുടക്കമായി.വെളളരിക്കുണ്ട് ടൗണിലെ വ്യാപാരി ജിമ്മി എടപ്പാടിയില്‍ കുട്ടികള്‍ക്ക് മലയാള
മനോരമ പത്രം നല്‍കികൊണ്ട് പദ്ധതി ഉദ്ഘാടനംചെയ്തു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്
അംഗം ഹരീഷ് പി നായര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ബി, പി ടി എ പ്രസിഡണ്ട്
ശ്രീ വേണുഗോപാലന്‍ നായര്‍, അദ്ധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.
Thursday, 17 July 2014
സയന്‍സ് ക്ലബ്ബ് 2014
ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2014 വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തേക്കായി ആസൂത്രണം ചെയ്തു.യു.പി. വിഭാഗം സയന്‍സ് ക്ലബ്ബിന്റെ ആദ്യയോഗത്തില്‍ ഭാരവാഹികളായി ശ്രീഹരി.എം,നന്ദന കെ (7 ബി) എന്നിവരെ തെരഞ്ഞെടുത്തു.
ഏഴാം ക്ലാസ്സ് ബി യിലെ അനശ്വര,നന്ദന,മീനുമോള്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ശാസ്ത്രനാടകം ,ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.
ഏഴാം ക്ലാസ്സ് ബി യിലെ അനശ്വര,നന്ദന,മീനുമോള്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ശാസ്ത്രനാടകം ,ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.
Wednesday, 9 July 2014
Income Tax E - Filing By Sudheer Kumar T .K (Courtesy:Head Teachers Blog,shenischool.in)
- E Filing നടത്താനുള്ള പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
(അതിനെക്കുറിച്ച് പോസ്റ്റിന്‍റെ അവസാനഭാഗത്ത് വിവരിച്ചിരിക്കുന്നു).
Friday, 4 July 2014
Blend
BLEND
നവീനങ്ങളായ വിദ്യാഭ്യാസ ആശയങ്ങളും ചിന്തകളും പങ്കു വെക്കുക,സമഗ്രവിദ്യാഭ്യാസ വികസനത്തിന് ബ്ലോഗ് നെററ്‌വര്‍ക്ക് എന്നീ ലക്ഷ്യങ്ങളോടെ കാസറഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ BLEND പരിപാടിയുടെ ഭാഗമായുള്ള നാല് ദിവസത്തെ അധ്യാപക പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം 2014 ജൂലായ് 4,5 തീയതികളില്‍ ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. ചിറ്റാരിക്കാല്‍ ഉപജില്ലയിലെ കിനാനൂര്‍ കരിന്തളം, ബളാല്‍ പഞ്ചായത്തുകളില്‍ നിന്നായി പതിനഞ്ച് അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ.കെ.കെ രാജന്‍,ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ.സുനില്‍കുമാര്‍.എം എന്നിവരായിരുന്നു റിസോഴ്‌സ് പേഴ്‌സണ്‍സ്. കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍ട്ടി
ശ്രീ.വിനോദ്കുമാര്‍.കെ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)