വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Tuesday, 22 July 2014

പ്രസാദം പദ്ധതിക്ക് തുടക്കമായി


6വയസ്സു മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ കാണുന്ന രക്തക്കുറവ് പരിഹരിക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പും സംസ്ഥാനസര്‍ക്കാറും ചേര്‍ന്ന തയ്യാറാക്കിയ പ്രസാദം പദ്ധതിക്ക് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. കാസര്‍ഗോഡ് ജില്ലയിലെ GHSS ചീമേനി,GHSS അംഗടിമുഗര്‍,GHSS ബളാല്‍ എന്നീ മൂന്നു സ്കൂളുകളിലായി 500 കുട്ടികള്‍ക്കാണ് ചികിത്സ ലഭിക്കുക.ആറു മാസക്കാലമാണ് പദ്ധതിയുടെ കാലയളവ്.കുട്ടികളുടെ രക്തപരിശോധനയ്ക്കു ശേഷമാണ് ആവശ്യമുള്ളവരെ കണ്ടെത്തി മരുന്നു നല്‍കുക
           ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് അംഗം ശ്രീ. ഹരീഷ്.പി.നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.ബളാല്‍ ഗ്രാമപഞ്ചായത്ത വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പിടി..പ്രസിഡണ്ട് ശ്രീ. വേണുഗോപാലന്‍ നായര്‍,സ്റ്റാഫ് സെക്രട്ടറി ശ്രീ.സോജിന്‍ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ലീല.ബി. സ്വാഗതവും മാലോത്ത് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉഷ.സി നന്ദിയും പറഞ്ഞു.
         ചടങ്ങിനു ശേഷം രക്തക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ഡോ.ഉഷ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.









No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....