Thursday, 30 July 2015
നല്ല പാഠം പുരസ്കാരവിതരണം
2014-15 നല്ല പാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങള്‍ക്കുള്ള എ പ്ലസ് പുരസ്കാരം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രാജു കട്ടക്കയം സമ്മാനിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ.വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.നല്ല പാഠം ജില്ലാ കോ ഓർഡിനേറ്റർ റൂബിൻ ജോസഫ്,ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ മാസ്റ്റർ,നല്ലപാഠം കോ ഓർഡിനേറ്റർ അനിത ടീച്ചർ,മലയാള മനോരമ പ്രാദേശിക ലേഖകൻ ടി.പി.രാഘവൻ,ശ്രീ.ജോർജ് തോമസ്എന്നിവർ സംസാരിച്ചു.ആൻറണി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.




Saturday, 11 July 2015
ബഷീര്‍ ദിനം
ബഷീര്‍
ദിനം വിപുലമായപരിപാടികളോടെ
ബളാല്‍ ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍
ആചരിച്ചു.കാലടി
ശ്രീ ശങ്കരാചാര്യ സര്‍വകലാശാല
പയ്യന്നൂര്‍ കേന്ദ്രത്തിലെ
പ്രൊഫസറായ ഡോ.ലിസ്സി
മാത്യു മുഖ്യാതിഥിയായിരുന്നു.
ബഷീര്‍
സാഹിത്യത്തിലെ മുത്തുകളെക്കുറിച്ച്
കുട്ടികള്‍ക്കു മനസ്സിലാകുന്ന
ലളിതമായ ഭാഷയിലുള്ള ശ്രീമതി
ലിസ്സി മാത്യുവിന്റെ പ്രഭാഷണം
കുട്ടികള്‍ക്ക് നവ്യാനുഭവമായി.ബഷീര്‍
പുസ്തക പ്രദര്‍ശനം,ക്വിസ്
എന്നിവയുമുണ്ടായിരുന്നു.
Friday, 26 June 2015
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളും
വെള്ളരിക്കുണ്ട് പോലീസും സംയുക്തമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇനിയൊരിക്കലും ലഹരിയിലേക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. ശ്രീ.ചന്ദ്രന്‍ എം.
വി. ലഹരിവിരുദ്ധ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.ടി.എ.അംഗമായ
ശ്രീ.വി.ഗോപി ക്ലാസ് നയിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍
അധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ വി.സുധാകരന്‍, ഹെഡ് കോണ്‍സ്റ്റബിള്‍
ശ്രീ.റെജി, സ്റ്റാഫ് സെക്രട്ടറി കെ.കെ. രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്
സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രഘു .എം സ്വാഗതവും ആന്റണി
തുരുത്തിപ്പള്ളി നന്ദിയും പറഞ്ഞു.
ഞാറു നടാന്‍ കുട്ടികള്‍
കുഴിങ്ങാട് ടി.അബ്ദുള്‍ ഖാദറിന്റെ നെല്‍വയലുകള്‍ എന്നും വിദ്യാര്‍ത്ഥികളുടെ പാഠശാല കൂടിയാണ്. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ ഞാറുനടാനും നെല്ല് കൊയ്യാനും പുത്തരിച്ചോറുണ്ണാനും എല്ലാ വര്‍ഷവും അബ്ദുള്‍ ഖാദറിന്റെ വയലിലെത്തുന്നു. ഈ വർഷവും 66 കുട്ടികളും അധ്യാപകരും ഖാദറിച്ചയുടെ നെല്‍ വയലില്‍ ഞാറുനടാനെത്തി. ഞാറ്റു പാട്ടും മേളവുമായി കുഴിങ്ങാട് ഗ്രാമവാസികളുടെയും ആഘോഷമായി ഇവിടുത്തെ ഞാറുനടല്‍. പേരയ്ക്ക, നെല്ലിക്ക, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ നാടന്‍ വിഭവങ്ങളും ആവോളം ആസ്വദിച്ചാണ് കുട്ടികള്‍ മടങ്ങിയത്. ഹെഡ്‌മാസ്റ്റര്‍ വി.സുധാകരന്‍, നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍ അനിതാ മേരി, വി തങ്കമണി,ജോര്‍ജ് തോമസ്,കെ.കെ.രാജന്‍ തുടങ്ങിയവർ നേതൃത്വം നൽകി.
Tuesday, 23 June 2015
Saturday, 20 June 2015
വായനാ വാരത്തിന് തുടക്കം
വായിച്ചു വളരുക എന്ന മുദ്രാവാക്യവുമായി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വായനാ വാരാഘോഷങ്ങള്‍ക്ക് തുടക്കമായി.വായനാ ദിനമായ ജൂണ് 19 ന് നടന്ന അസംബ്ലിയ്ക്ക് സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ വി.സുധാകരന്‍ നേതൃത്വം നല്‍കി.ദീപ ടീച്ചര്‍ പുസ്തകപരിചയവും പ്രഭാഷണവും നടത്തി.സാഹിത്യക്വിസ്,പുസ്തകാസ്വാദന മത്സരം തുടങ്ങിയവ വായനാവാരത്തിന്റെ ഭാഗമായി നടക്കും
സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കുന്ന പദ്ധതിക്ക് പത്താംക്ലാസ്സുകാരില്‍ നിന്ന് പുസ്തകം സംഭാവന സ്വീകരിച്ചുകൊണ്ട് തുടക്കം കുറിച്ചു.വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു
സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കുന്ന പദ്ധതിക്ക് പത്താംക്ലാസ്സുകാരില്‍ നിന്ന് പുസ്തകം സംഭാവന സ്വീകരിച്ചുകൊണ്ട് തുടക്കം കുറിച്ചു.വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു
Subscribe to:
Posts (Atom)







































