വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS
Showing posts with label ബളാല്‍. Show all posts
Showing posts with label ബളാല്‍. Show all posts

Friday, 26 June 2015

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളും വെള്ളരിക്കുണ്ട് പോലീസും സംയുക്തമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇനിയൊരിക്കലും ലഹരിയിലേക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. ശ്രീ.ചന്ദ്രന്‍ എം. വി. ലഹരിവിരുദ്ധ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.ടി.എ.അംഗമായ ശ്രീ.വി.ഗോപി ക്ലാസ് നയിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ വി.സുധാകരന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീ.റെജി, സ്റ്റാഫ് സെക്രട്ടറി കെ.കെ. രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രഘു .എം സ്വാഗതവും ആന്റണി തുരുത്തിപ്പള്ളി നന്ദിയും പറഞ്ഞു.






ഞാറു നടാന്‍ കുട്ടികള്‍

കുഴിങ്ങാട് ടി.അബ്ദുള്‍ ഖാദറിന്റെ നെല്‍വയലുകള്‍ എന്നും വിദ്യാര്‍ത്ഥികളുടെ പാഠശാല കൂടിയാണ്. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ ഞാറുനടാനും നെല്ല് കൊയ്യാനും പുത്തരിച്ചോറുണ്ണാനും എല്ലാ വര്‍ഷവും അബ്ദുള്‍ ഖാദറിന്റെ വയലിലെത്തുന്നു. ഈ വർഷവും 66 കുട്ടികളും അധ്യാപകരും ഖാദറിച്ചയുടെ നെല്‍ വയലില്‍ ഞാറുനടാനെത്തി. ഞാറ്റു പാട്ടും മേളവുമായി കുഴിങ്ങാട് ഗ്രാമവാസികളുടെയും ആഘോഷമായി ഇവിടുത്തെ ഞാറുനടല്‍. പേരയ്ക്ക, നെല്ലിക്ക, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ നാടന്‍ വിഭവങ്ങളും ആവോളം ആസ്വദിച്ചാണ് കുട്ടികള്‍ മടങ്ങിയത്. ഹെഡ്‌മാസ്റ്റര്‍ വി.സുധാകരന്‍, നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍ അനിതാ മേരി, വി തങ്കമണി,ജോര്‍ജ് തോമസ്,കെ.കെ.രാജന്‍ തുടങ്ങിയവർ നേതൃത്വം നൽകി.













Monday, 1 June 2015

പ്രവേശനോല്‍സവം 2015

അക്ഷരലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് ആഘോഷമായി പ്രവേശനോല്‍സവം. അപരിചിതത്വമില്ലാതെ അറിവിന്‍റെ ലോകത്തേക്ക് കടന്നു വന്ന കുട്ടികളെ ചേട്ടന്മാരും ചേച്ചിമാരും ചേര്‍ന്ന് പൂക്കളും ബലൂണുകളും നല്‍കി  കൈപിടിച്ചാനയിച്ചു. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോല്‍സവഗീതവും ഘോഷയാത്രയും,മധുര പലഹാര വിതരണവും, പഠനോപകരണ വിതരണവും അസംബ്ലിയുമായി പ്രവേശനോല്‍സവം ഉല്‍സവമായി.    
    ഘോഷയാത്രയ്ക്കു ശേഷം നടന്ന യോഗം ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, പി ടി എ അംഗങ്ങള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അമ്പൂഞ്ഞിയേട്ടന്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ രഘു മിന്നിക്കാരന്‍ സ്വാഗതവും ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല നന്ദിയും പറഞ്ഞു