കുഴിങ്ങാട് ടി.അബ്ദുള്‍ ഖാദറിന്റെ നെല്‍വയലുകള്‍ എന്നും വിദ്യാര്‍ത്ഥികളുടെ പാഠശാല കൂടിയാണ്. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ ഞാറുനടാനും നെല്ല് കൊയ്യാനും പുത്തരിച്ചോറുണ്ണാനും എല്ലാ വര്‍ഷവും അബ്ദുള്‍ ഖാദറിന്റെ വയലിലെത്തുന്നു. ഈ വർഷവും 66 കുട്ടികളും അധ്യാപകരും ഖാദറിച്ചയുടെ നെല്‍ വയലില്‍ ഞാറുനടാനെത്തി. ഞാറ്റു പാട്ടും മേളവുമായി കുഴിങ്ങാട് ഗ്രാമവാസികളുടെയും ആഘോഷമായി ഇവിടുത്തെ ഞാറുനടല്‍. പേരയ്ക്ക, നെല്ലിക്ക, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ നാടന്‍ വിഭവങ്ങളും ആവോളം ആസ്വദിച്ചാണ് കുട്ടികള്‍ മടങ്ങിയത്. ഹെഡ്‌മാസ്റ്റര്‍ വി.സുധാകരന്‍, നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍ അനിതാ മേരി, വി തങ്കമണി,ജോര്‍ജ് തോമസ്,കെ.കെ.രാജന്‍ തുടങ്ങിയവർ നേതൃത്വം നൽകി.
നന്നായി. നല്ല സംരംഭം
ReplyDelete