വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Monday, 17 August 2015

സ്വാതന്ത്ര്യദിനാഘോഷം

 69 ാം സ്വാതന്ത്ര്യദിനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30 മണിക്ക്  ഹെഡ്‌മാസ്റ്റര്‍ ശ്രീ. സുധാകരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.10.30 ന് പൊതുസമ്മേളനം ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. SSLC ,+ 2 വിജയികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും മുഖ്യപ്രഭാഷണവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ഹരീഷ് പി നായര്‍ നിര്‍വ്വഹിച്ചു.മലയാളവിഭാഗം അധ്യാപിക കവിത ടീച്ചര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പി ടി എ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍,സ്കൂള്‍ അധ്യാപകരായ ആന്റണി ടി എ,ജോര്‍ജ് തോമസ് ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് അമ്പൂഞ്ഞിനായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ സുധാകരന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ കെ രാജന്‍  നന്ദിയും പറഞ്ഞു. കുട്ടികള്‍ ക്വിസ്,ദേശഭക്തിഗാനമത്സരം,പ്രസംഗം തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.എല്ലാവര്‍ക്കും പായസ വിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.




















Wednesday, 12 August 2015

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2015

ജനാധിപത്യഭരണസംവിധാനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാനായി ബളാല്‍ സ്കൂളില്‍ വ്യത്യസ്തമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി.രജിസ്റ്ററില്‍ ഒപ്പുവെച്ച്,കൈവിരലില്‍ മഷി പുരട്ടി,ക്യൂ നിന്ന്,കുട്ടികള്‍ വോട്ടിംഗ് യന്ത്രമുപയോഗിച്ച് വോട്ടു ചെയ്തു.യു പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളില്‍ വോട്ടു ചെയ്ത് പുറത്തിറങ്ങിയ കുട്ടികള്‍ക്ക് അത് പുതുമയാര്‍ന്ന അനുഭവമായി.
    സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സോജിന്‍ ജോര്‍ജ്ജ് കെ എം,പി ജെ സെബാസ്റ്റ്യന്‍,സജിമോന്‍ സി എസ്,ഡിജോ മാത്യു, ദീപ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മലപ്പുറം ജില്ലയിലെ എടമനയിലെ വിദ്യാര്‍ത്ഥിയായ നന്ദകുമാര്‍ തയ്യാറാക്കിയ സമ്മതി എന്ന ഫ്രീ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പുകളാണ് വോട്ടിംഗ് യന്ത്രമായി ഉപയോഗിച്ചത്.ഒരു യഥാര്‍ത്ഥ തെരഞ്ഞെടൂപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്.



വോട്ട് ചെയ്യാനുള്ള ക്യൂ




വോട്ട് ചെയ്യാനുള്ള ക്യൂ


മൂന്നാം ക്ലാസ്സിലെ സ്ഥാനാര്‍ത്ഥി ബാഹുല്യം


Friday, 7 August 2015

ഡോളി : മലയാളം ആനിമേഷന്‍ വീഡിയോ


 പോഷകാഹാരക്കുറവും അമിതഭക്ഷണവും മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് രസകരമായ കഥകളിലൂടെ ഡോളി പറഞ്ഞുതരുന്നത്‌. ആരോഗ്യചര്‍ച്ച കുട്ടികളിലൂടെ തീന്‍മേശക്കരികിലും ക്ലാസ് മുറികളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള പോഷകാഹാര ഗവേഷണകേന്ദ്രം നിര്‍മ്മിച്ചതാണ് ഈ ആനിമേഷന്‍ വീഡിയോ. (Winner of Silver Beaver Award for the Best Animation Film on Science & Technology at Rashtriya Vigyan Chalachitra Mela 2014, Govt. of India)


യുദ്ധവിരുദ്ധ റാലി

ഹിരോഷിമാ ദിനം വിപുലമായ പരിപാടികളോടെ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആചരിച്ചു.യുദ്ധവിരുദ്ധ റാലി, അസംബ്ലി, പോസ്റ്റര്‍ രചനാ മത്സരം എന്നിവ നടത്തി.



Thursday, 30 July 2015


കോശ മാതൃക

ജീവശാസ്ത്രപഠനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ കോശ മാതൃകകളുമായി വിദ്യാര്‍ത്ഥികളും അധ്യാപിക സോജിൻ ടീച്ചറും.




 

ഡങ്കിപ്പനിക്കെതിരെ മരുന്നുവിതരണം

ബളാൽ ഗവ.ഹോമിയോ ആശുപത്രിയുടെയും ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഡങ്കിപ്പനിക്കെതിരെ ഹോമിയോ മരുന്നുവിതരണം നടത്തി.ബളാൽ ഗവ.ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസര്‍ പ്രബിത, പിടി എ പ്രസിഡണ്ട് വേണുഗോപാലന്‍ നായര്‍, സ്കൂള്‍ പ്രിന്‍സിപ്പൽ രഘു എന്നിവര്‍ സംസാരിച്ചു.





നല്ല പാഠം പുരസ്കാരവിതരണം

2014-15 നല്ല പാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങള്‍ക്കുള്ള എ പ്ലസ്  പുരസ്കാരം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രാജു കട്ടക്കയം സമ്മാനിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ.വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.നല്ല പാഠം ജില്ലാ കോ ഓർഡിനേറ്റർ റൂബിൻ ജോസഫ്,ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ മാസ്റ്റർ,നല്ലപാഠം കോ ഓർഡിനേറ്റർ അനിത ടീച്ചർ,മലയാള മനോരമ പ്രാദേശിക ലേഖകൻ ടി.പി.രാഘവൻ,ശ്രീ.ജോർജ് തോമസ്എന്നിവർ സംസാരിച്ചു.ആൻറണി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.













Saturday, 11 July 2015

ബഷീര്‍ ദിനം


ബഷീര്‍ ദിനം വിപുലമായപരിപാടികളോടെ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആചരിച്ചു.കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തിലെ പ്രൊഫസറായ ഡോ.ലിസ്സി മാത്യു മുഖ്യാതിഥിയായിരുന്നു. ബഷീര്‍ സാഹിത്യത്തിലെ മുത്തുകളെക്കുറിച്ച് കുട്ടികള്‍ക്കു മനസ്സിലാകുന്ന ലളിതമായ ഭാഷയിലുള്ള ശ്രീമതി ലിസ്സി മാത്യുവിന്റെ പ്രഭാഷണം കുട്ടികള്‍ക്ക് നവ്യാനുഭവമായി.ബഷീര്‍ പുസ്തക പ്രദര്‍ശനം,ക്വിസ് എന്നിവയുമുണ്ടായിരുന്നു.