ജനാധിപത്യഭരണസംവിധാനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാനായി ബളാല്‍ സ്കൂളില്‍ വ്യത്യസ്തമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി.രജിസ്റ്ററില്‍ ഒപ്പുവെച്ച്,കൈവിരലില്‍ മഷി പുരട്ടി,ക്യൂ നിന്ന്,കുട്ടികള്‍ വോട്ടിംഗ് യന്ത്രമുപയോഗിച്ച് വോട്ടു ചെയ്തു.യു പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളില്‍ വോട്ടു ചെയ്ത് പുറത്തിറങ്ങിയ കുട്ടികള്‍ക്ക് അത് പുതുമയാര്‍ന്ന അനുഭവമായി.
സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സോജിന്‍ ജോര്‍ജ്ജ് കെ എം,പി ജെ സെബാസ്റ്റ്യന്‍,സജിമോന്‍ സി എസ്,ഡിജോ മാത്യു, ദീപ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മലപ്പുറം ജില്ലയിലെ എടമനയിലെ വിദ്യാര്‍ത്ഥിയായ നന്ദകുമാര്‍ തയ്യാറാക്കിയ സമ്മതി എന്ന ഫ്രീ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പുകളാണ് വോട്ടിംഗ് യന്ത്രമായി ഉപയോഗിച്ചത്.ഒരു യഥാര്‍ത്ഥ തെരഞ്ഞെടൂപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്.

വോട്ട് ചെയ്യാനുള്ള ക്യൂ |
വോട്ട് ചെയ്യാനുള്ള ക്യൂ |
മൂന്നാം ക്ലാസ്സിലെ സ്ഥാനാര്‍ത്ഥി ബാഹുല്യം |
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....