Thursday, 17 July 2014
Wednesday, 9 July 2014
Income Tax E - Filing By Sudheer Kumar T .K (Courtesy:Head Teachers Blog,shenischool.in)
- E Filing നടത്താനുള്ള പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
(അതിനെക്കുറിച്ച് പോസ്റ്റിന്‍റെ അവസാനഭാഗത്ത് വിവരിച്ചിരിക്കുന്നു).
Friday, 4 July 2014
Blend
BLEND
നവീനങ്ങളായ വിദ്യാഭ്യാസ ആശയങ്ങളും ചിന്തകളും പങ്കു വെക്കുക,സമഗ്രവിദ്യാഭ്യാസ വികസനത്തിന് ബ്ലോഗ് നെററ്‌വര്‍ക്ക് എന്നീ ലക്ഷ്യങ്ങളോടെ കാസറഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ BLEND പരിപാടിയുടെ ഭാഗമായുള്ള നാല് ദിവസത്തെ അധ്യാപക പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം 2014 ജൂലായ് 4,5 തീയതികളില്‍ ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. ചിറ്റാരിക്കാല്‍ ഉപജില്ലയിലെ കിനാനൂര്‍ കരിന്തളം, ബളാല്‍ പഞ്ചായത്തുകളില്‍ നിന്നായി പതിനഞ്ച് അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ.കെ.കെ രാജന്‍,ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ.സുനില്‍കുമാര്‍.എം എന്നിവരായിരുന്നു റിസോഴ്‌സ് പേഴ്‌സണ്‍സ്. കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍ട്ടി
ശ്രീ.വിനോദ്കുമാര്‍.കെ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
Wednesday, 25 June 2014
പ്രസാദം പദ്ധതി
ഭാരതീയ
ചികിത്സാ വകുപ്പിന്റെയും
സംസ്ഥാനസര്‍ക്കാറിന്റെയും
2014-15 വര്‍ഷത്തെ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടത്തുന്ന പ്രസാദം പദ്ധതി
കാസര്‍ഗോഡ് ജില്ലാപഞ്ചായത്തിന്റെ
സഹകരണത്തോടെ ബളാല്‍ ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വെച്ച്
നടത്തുന്നതിന്റെ ഭാഗമായി
മാനേജ്മെന്റ് കമ്മറ്റി
രൂപീകരണയോഗം 24.6.2014
ന് ബളാല്‍
ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വെച്ച്
ചേരുകയുണ്ടായി.
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി,അംഗടിമുഗര്‍,ബളാല്‍
എന്നീ സ്കൂളുകളിലെ 500
ഓളം രക്തക്കുറവുള്ള
കുട്ടികള്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിക്കും.കാസര്‍ഗോഡ്
ജില്ലാപഞ്ചായത്ത് അംഗം ശ്രീ.
ഹരീഷ്.പി.നായര്‍
യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍
സ്കൂള്‍ ഹെഡ്മിസ്ട്രസ്
ശ്രീമതി. ലീല.ബി.
സ്വാഗതം
ആശംസിച്ചു.പിടി.എ.പ്രസിഡണ്ട്
ശ്രീ. വേണുഗോപാലന്‍
നായര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ്
സെക്രട്ടറി ശ്രീ.സോജിന്‍
ജോര്‍ജ്ജ് നന്ദി പറഞ്ഞു.
സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (spg) രൂപീകരണയോഗം
കേരള
പോലീസിന്റെയും സംസ്ഥാന
വിദ്യാഭ്യാസ വകുപ്പിന്റെയും
സഹകരണത്തോടെ,
കുട്ടികളിലെ
മദ്യ,മയക്കുമരുന്ന്
ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള
സ്കൂള്‍ പ്രൊട്ടക്ഷന്‍
ഗ്രൂപ്പ് (spg) രൂപീകരണയോഗം
24.6.2014 ന്
ബളാല്‍ ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വെച്ച്
ചേര്‍ന്നു.വെള്ളരിക്കുണ്ട്
പോലീസ് സ്റ്റേഷനിലെ സബ്
ഇന്‍സ്പെക്ടര്‍ ശ്രീ.എം.വി.ചന്ദ്രന്‍
യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്
എസ്.പി.ജി.
യുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കി സംസാരിച്ചു.കാസര്‍ഗോഡ്
ജില്ലാപഞ്ചായത്ത് അംഗം ശ്രീ.
ഹരീഷ്.പി.നായര്‍
ആശംസകളര്‍പ്പിച്ചു.പിടി.എ.പ്രസിഡണ്ട്
ശ്രീ. വേണുഗോപാലന്‍
നായര്‍ അധ്യക്ഷത വഹിച്ച
യോഗത്തില്‍ വെച്ച് പിടി.എ.,
അധ്യാപക
പ്രതിനിധികള്‍,പ്രദേശത്തെ
വ്യാപാരികള്‍,ഡ്രൈവര്‍മാര്‍
തുടങ്ങിയവര്‍ അടങ്ങിയ വിപുലമായ
കമ്മറ്റി രൂപീകരിച്ച്
പ്രവര്‍ത്തനം ആരംഭിച്ചു.
Thursday, 19 June 2014
Thursday, 5 June 2014
പരിസ്ഥിതിദിനം ജൂണ്‍ 5
സ്ഥാനമൊഴിഞ്ഞ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ശശിധരന്‍ അടിയോടി മാഷ് വൃക്ഷത്തൈ നടുന്നു
സ്ഥാനമൊഴിഞ്ഞ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ശശിധരന്‍ അടിയോടി മാഷ് വൃക്ഷത്തൈ നടുന്നു
പുതിയ ഹെഡ്‌മിസ്ട്രസ് ശ്രീമതി ലീലാ.ബി ടീച്ചറുടെ ആമുഖഭാഷണം
പരിസ്ഥിതിദിനപ്രതിജ്ഞ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ തോമസ് മാഷ് ചൊല്ലിക്കൊടുക്കുന്നു.
പി.ടി.എ. പ്രസിഡണ്ട് വേണുഗോപാലന്‍ നായരുടെ ആശംസ
ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ തോമസ് മാഷിന്റെ നര്‍മ്മമധുരമായ പരിസ്ഥിതിദിനസന്ദേശം
വൃക്ഷത്തൈ വിതരണം പി.ടി.എ. പ്രസിഡണ്ട് വേണുഗോപാലന്‍ നായര്‍ നിര്‍വ്വഹിക്കുന്നു
നന്ദി: സോജിന്‍ മാഷ്
സ്ഥാനമൊഴിഞ്ഞ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ശശിധരന്‍ അടിയോടി മാഷ് വൃക്ഷത്തൈ നടുന്നു
പുതിയ ഹെഡ്‌മിസ്ട്രസ് ശ്രീമതി ലീലാ.ബി ടീച്ചറുടെ ആമുഖഭാഷണം
പരിസ്ഥിതിദിനപ്രതിജ്ഞ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ തോമസ് മാഷ് ചൊല്ലിക്കൊടുക്കുന്നു.
പി.ടി.എ. പ്രസിഡണ്ട് വേണുഗോപാലന്‍ നായരുടെ ആശംസ
ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ തോമസ് മാഷിന്റെ നര്‍മ്മമധുരമായ പരിസ്ഥിതിദിനസന്ദേശം
വൃക്ഷത്തൈ വിതരണം പി.ടി.എ. പ്രസിഡണ്ട് വേണുഗോപാലന്‍ നായര്‍ നിര്‍വ്വഹിക്കുന്നു
നന്ദി: സോജിന്‍ മാഷ്
Subscribe to:
Posts (Atom)


































