വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Wednesday, 2 October 2013

അപ്പോഴായിരുന്നു.....


കവിത
നനഞ്ഞ
കൈയുകള്‍
പാവാടയില്‍
തുടച്ചിട്ട് വാസന്തി
പകര്‍ത്തുബുക്ക്
തുറക്കുകയായിരുന്നു

രാഹുലന്‍
മീനയുടെ ചെവിയില്‍
ഒരു കുഞ്ഞുരഹസ്യത്തിന്റെ
ചുരുള്‍ നിവര്‍ത്തുകയായിരുന്നു

നിഖില്‍ നബീസുവിന്റെ
പട്ടുകുപ്പായത്തിന്റെ
പളപളപ്പില്‍ കണ്ണുമഞ്ചി
ഇരിക്കുകയായിരുന്നു

കാര്‍ത്തിക്
പൊട്ടിപ്പോയ
വള്ളിച്ചെരുപ്പ്
ശരിയാക്കുകയായിരുന്നു

അമ്മിണിടീച്ചര്‍
തലേദിവസത്തെ
എഴുത്തുകള്‍ ബോര്‍ഡേന്ന്
തുടച്ചുകളയുകയായിരുന്നു

അപ്പോഴായിരുന്നു
മാനമിരുണ്ടതും
മഴ പെയ്തതും
കാറ്റിന്റെ ചങ്ങലയറ്റതും
ഒരു മരം പൊടുന്നനെ.....


      കടപ്പാട് . പച്ചക്കുപ്പി - എം.ആര്‍.രേണുകുമാര്‍

ലളിതം


കവിത
ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാന്‍
മധുരമാമൊരു കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാകുമെന്നതിന്‍ ശേഷമായ്
അടയിരുന്നതിന്‍ ചൂടു മാത്രം മതി
ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്ക്കരിക്കുന്നു ജീവിതം

പി.പി.രാമചന്ദ്രന്‍

എവിടെ വാക്കുകള്‍


കവിത
എവിടെ വാക്കുകള്‍ ? എന്റെ ബാല്യത്തിന്റെ
കളിയിടത്തിലെ മഞ്ചാടിമുത്തുകള്‍
വളമുറികള്‍,മിഠായികള്‍,ശംഖുകള്‍
ഒളിവിലെന്‍ പീലി പെറ്റ നുറുങ്ങുകള്‍ ?

എവിടെ വാക്കുകള്‍,എന്‍ യൗവ്വനത്തിന്റെ
മഴവെളിച്ചങ്ങള്‍,പൂക്കള്‍,ലഹരികള്‍ ?
ചെറുപിണക്കങ്ങള്‍,കണ്ണീരൊഴുക്കുകള്‍
പതിയെ മൂളും മണക്കുന്ന പാട്ടുകള്‍ ?

എവിടെ വാക്കുകള്‍ ? എന്റെയുള്‍ക്കാട്ടിലെ
മുറിവു പൊള്ളിടും വ്യാഘ്രി തന്‍ ഗര്‍ജ്ജനം
അകിടു വിങ്ങിയൊരമ്മ തന്‍ വാരിക്കുഴി-
ക്കടിയില്‍ നിന്നും വിളിക്കും നെടുവിളി ?

എവിടെ വാക്കുകള്‍ ? ചങ്ങലക്കൈകളാ-
ലഴി കുലുക്കിടും ഭ്രാന്തിന്‍ പൊറാച്ചിരി
എവിടെയോമനേ, തീരെപ്പതുക്കെയെന്‍
ചെവിയില്‍ നീ പണ്ടു മന്ത്രിച്ച വാക്കുകള്‍ ?

ചിറകിളക്കിക്കളിച്ചു പറന്നവ
അരുതരുതെന്നുറക്കെക്കരഞ്ഞവ
എവിടെയോ പോയടങ്ങിയെന്‍ വാക്കുകള്‍
കവിത പൂമ്പൊടി പോലെ പുരണ്ടവ
കനലു പോലെ ചുവന്നു പൊള്ളിച്ചവ
കടലു തൊട്ടവ,ഉപ്പു ചുവച്ചവ..........

                                             പി.കെ.പാറക്കടവ്

ഈ ഇരുട്ടിന് എന്തൊരു വെളിച്ചം..

 കാഴ്ച ഉണ്ടെന്ന് അഹങ്കരിക്കുന്ന നമ്മളോരോരുത്തരും വായിച്ചിരിക്കേണ്ട ഒരു ലേഖനം.......


                                                  കടപ്പാട് . മാതൃഭൂമി വാരാന്തപ്പതിപ്പ്
          വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...
                

അനുമോദനം


സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി കാവ്യ കരുണാകരന് പിടി.എ യുടെ ഉപഹാരം ശ്രീ കരുണാകരന്‍ നമ്പ്യാര്‍ കൈമാറുന്നു




ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കളമത്സരത്തിലെ വിജയികള്‍


എല്‍.പി വിഭാഗം

ഒന്നാം സ്ഥാനം - നാലാം ക്ലാസ്സ്
രണ്ടാം സ്ഥാനം - മൂന്നാം ക്ലാസ്സ്

യു.പി വിഭാഗം

ഒന്നാം സ്ഥാനം - 7 ബി
രണ്ടാം സ്ഥാനം - 6 എ

ഹൈസ്കൂള്‍ വിഭാഗം

ഒന്നാം സ്ഥാനം - 9 ബി
രണ്ടാം സ്ഥാനം - 10 ബി

ഹയര്‍ സെക്കണ്ടറി വിഭാഗം

ഒന്നാം സ്ഥാനം - പ്ലസ് ടു ഹ്യുമാനിറ്റീസ്
രണ്ടാം സ്ഥാനം - പ്ലസ് വണ്‍ സയന്‍സ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് വിജയികള്‍




യു.പി വിഭാഗം

ഒന്നാം സ്ഥാനം - നന്ദന കെ 6 ബി
രണ്ടാം സ്ഥാനം - അമൃത എം 6 എ

ഹൈസ്കൂള്‍ വിഭാഗം
 
ഒന്നാം സ്ഥാനം - ദിവ്യ.എം  10 എ
രണ്ടാം സ്ഥാനം - സ്റ്റീനിയ പി റെജിമോന്‍ 10 എ

ജനസംഖ്യാദിന ക്വിസ് വിജയികള്‍


യു.പി വിഭാഗം

ഒന്നാം സ്ഥാനം - മേഘ ഗായത്രി 5ബി
രണ്ടാം സ്ഥാനം - അമൃത എം 6 എ

ഹൈസ്കൂള്‍ വിഭാഗം

ഒന്നാം സ്ഥാനം - സ്റ്റീനിയ പി റെജിമോന്‍ 10 എ
രണ്ടാം സ്ഥാനം - ദിവ്യ എം 10 എ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍


എല്‍.പി വിഭാഗം

പ്രസംഗം
ഒന്നാം സ്ഥാനം - ശ്യാം ശിവന്‍ നാലാം ക്ലാസ്സ്
രണ്ടാം സ്ഥാനം - അശ്വതി എം നാലാം ക്ലാസ്സ്

ക്വിസ്

ഒന്നാം സ്ഥാനം - ശിവന്യ ബാബു നാലാം ക്ലാസ്സ്
രണ്ടാം സ്ഥാനം - വീണ നാരായണന്‍ നാലാം ക്ലാസ്സ്

ദേശഭക്തിഗാനം

ഒന്നാം സ്ഥാനം - നാലാം ക്ലാസ്സ്
രണ്ടാം സ്ഥാനം - മൂന്നാം ക്ലാസ്സ്

യു.പി വിഭാഗം

പ്രസംഗം

ഒന്നാം സ്ഥാനം - അനില മാത്യു 6 എ
രണ്ടാം സ്ഥാനം - മീനുമോള്‍ എസ് 6 ബി

ക്വിസ്

ഒന്നാം സ്ഥാനം - നന്ദന കെ 6 ബി
രണ്ടാം സ്ഥാനം - ശ്രീഹരി എം 6 ബി

ദേശഭക്തിഗാനം

ഒന്നാം സ്ഥാനം - 7 എ
രണ്ടാം സ്ഥാനം - 6 എ

ഹൈസ്കൂള്‍ വിഭാഗം

പ്രസംഗം
ഒന്നാം സ്ഥാനം - രേവതി കെ 8 സി
രണ്ടാം സ്ഥാനം - നന്ദന നാരായണന്‍ 8 സി

ദേശഭക്തിഗാനം

ഒന്നാം സ്ഥാനം - 10 ബി
രണ്ടാം സ്ഥാനം - 9 ബി

ഹയര്‍ സെക്കണ്ടറി വിഭാഗം

പ്രസംഗം
ഒന്നാം സ്ഥാനം - സായൂജ്യ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ്
രണ്ടാം സ്ഥാനം - ജീന സെബാസ്റ്റ്യന്‍ പ്ലസ് വണ്‍ സയന്‍സ്

ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍


യു.പി വിഭാഗം

ക്വിസ്
ഒന്നാം സ്ഥാനം - അമൃത എം 6 എ
രണ്ടാം സ്ഥാനം - ശ്രീഹരി എം 6 ബി

ചാന്ദ്രദിനപ്പതിപ്പ് നിര്‍മ്മാണം

ഒന്നാം സ്ഥാനം - 7 എ
രണ്ടാം സ്ഥാനം - 6 എ

ഹൈസ്കൂള്‍ വിഭാഗം

ക്വിസ്
ഒന്നാം സ്ഥാനം - ദിവ്യ എം 10 എ
രണ്ടാം സ്ഥാനം - സനിത ബാബു 9എ

യാത്രാ വിവരണം
ഒന്നാം സ്ഥാനം - ദിവ്യ എം 10 എ
രണ്ടാം സ്ഥാനം - സാന്റോ ജോസ് 9ബി

ചാന്ദ്രദിനപ്പതിപ്പ് നിര്‍മ്മാണം

ഒന്നാം സ്ഥാനം - 10എ
രണ്ടാം സ്ഥാനം - 9 ബി