വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday, 25 February 2016

2016-17  വർഷത്തിലെ അദ്ധ്യാപക സ്ഥലം മാറ്റത്തിനായി പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനും, നേരത്തെ നൽകിയ  അപേക്ഷയിൽ തിരുത്തൽ നടത്തുന്നതിനുമായി ബന്ധപ്പെട്ട 'സൈറ്റ്'  26.02.2016 രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00  മണി വരെ തുറന്നിരിക്കുമെന്ന്  പൊതു വിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചിട്ടുണ്ട്.
ഈ വിവരം  അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.
സംശയ നിവാരണത്തിനായി 0471 2 529 800 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്.
https://www.transferandpostings.in/tandps2015/

Tuesday, 23 February 2016

മംഗലം കളി കലാകാരികള്‍ക്ക് ആദരം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മംഗലം കളി അവതരിപ്പിച്ച കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ആദരിച്ചു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍ കുട്ടികള്‍ക്ക് മൊമന്റോ സമ്മാനിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍, ശ്രീ.സജിമോന്‍ സി എസ് തുടങ്ങിയവര്‍ സംസാരിച്ചു.








Monday, 1 February 2016

റിപ്പബ്ലിക്ക് ദിനാഘോഷം

റിപ്പബ്ലിക് ദിനം സമുചിതമായ രീതിയില്‍ കൊണ്ടാടി.ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍,ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു.

 




സ്വയം പ്രതിരോധ പരിശീലന പരിപാടി

കാസര്‍ഗോഡ് ജനമൈത്രി പോലീസിന്റെ സുരക്ഷാ പ്രൊജക്ടിന്റെ ഭാഗമായി വനിതകൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധാമണി ഉദ്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ ശ്രീ ചന്ദ്രന്‍ എം വി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.







Saturday, 23 January 2016

മംഗലം കളി സ്റ്റേറ്റ് കലോല്‍സവത്തില്‍

ചരിത്രത്തിലാദ്യമായി മംഗലം കളി സ്കൂള്‍ കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നമ്മുടെ ടീം  സ്റ്റേറ്റ് കലോല്‍സവത്തില്‍.അഭിമാനാര്‍ഹമായ നേട്ടം.



 

Monday, 18 January 2016

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ്


ഗുഡ് വേ ടീമിന്‍റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ്,പാവ നാടകം,വെന്‍ട്രിലോക്കിസം ഷോ, തുടങ്ങിയവ കുട്ടികള്‍ക്ക് നവ്യാനുഭവമായി








Wednesday, 13 January 2016

ഡിജിറ്റല്‍ വില്ലേജ് പ്രഖ്യാപനവും കംപ്യൂട്ടര്‍ വിതരണവും


SBI യുടെ Tech Learning Centre ന്റെ ആഭിമുഖ്യത്തില്‍ ബളാലിനെ കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ വില്ലേജ് ആയി തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും സ്കൂളിന് അനുവദിച്ച മൂന്ന് കംപ്യൂട്ടറുകളുടെ വിതരണവും ബളാല്‍ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്നു.SBI റീജിയണല്‍ മാനേജര്‍, വെള്ളരിക്കുണ്ട് ശാഖാ മാനേജര്‍ , പിടിഎ പ്രസിഡണ്ട്,പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍,ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു




Saturday, 9 January 2016


പ്രവര്‍ത്തി പരിചയപഠനത്തിന്റെ ഭാഗമായി ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ നിര്‍മ്മിച്ച ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.





Monday, 7 December 2015

ചിറ്റാരിക്കാല്‍ സ്കൂള്‍കലോല്‍സവം 2015 വിജയികള്‍





 കൃഷ്ണനുണ്ണി നായര്‍ - മൃദംഗം, ഗിറ്റാര്‍ ( പാശ്ചാത്യം ) 1st A Grade, 
 ലളിതഗാനം (ആണ്‍ ) 2nd A Grade
 

                  ആദര്‍ശ് സിബി - തബല Ist A Grade

 
                     നാടന്‍ പാട്ട് ( HS ) - 1st A Grade ടീം
        അമൃത എം , മായ ബി,രാധിക കെ എസ്,നിശാന്ത് മാധവന്‍, 
               ആതിര എം, സജിത് കെ,മീനുമോള്‍ എസ്






                കഥാ പ്രസംഗം - അനില മാത്യു A Grade
                   കൃഷ്ണപ്രസാദ്,ആദര്‍ശ് സിബി ( പിന്നണി )


Tuesday, 20 October 2015

സ്പോര്‍ട്സ് ഡേ

സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റിന്റെ അകമ്പടിയോടെ ഗംഭീരമായി ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി കുട്ടികള്‍ അണിനിരന്നു.