ബളാല് ഗവ.ഹയര് സെക്കണ്ടറി സ്കൂളിലെ ഈ വര്ഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഹുമാനപ്പെട്ട ബളാല് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. രാധാമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാര്ഡ് മെമ്പര് ശ്രീ. സാബു തകിടിയേല് അധ്യക്ഷനായിരുന്നു.കുട്ടികള്ക്കുള്ള പഠനോപകരണ വിതരണം പൂര്വ്വ വിദ്യാര്ത്ഥി സംഘടനാ പ്രസിഡണ്ട് ശ്രീ.അമ്പൂഞ്ഞി നായരും പഠന കിറ്റ് വിതരണം പിടി എ പ്രസിഡണ്ട് ശ്രീ. വേണുഗോപാലന് നായരും നിര്വ്വഹിച്ചു.ഒന്നാം ക്ലാസ്സില് പ്രവേശനം നേടിയ മുഴുവന് കുട്ടികള്ക്കും യൂണിഫോം വിതരണം ചെയ്തു.നവോദയാ പ്രനേശന പരീക്ഷയില് വിജയിച്ച ശ്രീഹരിക്കുള്ള സമ്മാനം സ്റ്റാഫ് സെക്രട്ടറി ബേബി മാഷ് വിതരണം ചെയ്തു.
Wednesday, 1 June 2016
Thursday, 7 April 2016
Thursday, 31 March 2016
മോഹിനിയാട്ടം അരങ്ങേറ്റം
ബളാല്‍ ഗവ.ഹയര് സെക്കണ്ടറി സ്കൂളിലെ കൗണ്‍സലിംഗ് അധ്യാപികയായ ശ്രീമതി നിസ്സി മാത്യു അവതരിപ്പിച്ച മോഹിനിയാട്ടം
Sunday, 20 March 2016
സ്നേഹവീട്
സ്കൂളിലെ
പ്ലസ് ടു വിദ്യാർത്ഥിനിയായ
മായയ്ക്കും സഹോദരങ്ങൾക്കുമായി,
സ്കൂൾ പിടിഎ,
സൗഹൃദ
ക്ലബ്ബ്, നന്മ
ക്ലബ്ബ് , രാജപുരം
സെന്റ് പയസ് ടെൻത് കോളേജിലെ
NSS യൂണിറ്റ്,
പെരിയങ്ങാനം
മീർകാനം തട്ടിലെ ജനകീയ കമ്മിറ്റി
എന്നിവരുടെ സഹകരണത്തോടെ,
' സ്നേഹവീട്
" നിർമ്മിച്ചു
കൊടുക്കുന്ന പദ്ധതി പുരോഗമിക്കുന്നു.
വീടിന്റെ
കോണ്‍ക്രീറ്റ് വര്‍ക്ക്
ഇന്ന് കഴിഞ്ഞു.സഹായിച്ച
സുമനസ്സുകള്‍ക്കെല്ലാം
നന്ദി.
Thursday, 25 February 2016
2016-17
വർഷത്തിലെ അദ്ധ്യാപക സ്ഥലം മാറ്റത്തിനായി പുതിയ അപേക്ഷകൾ
സമർപ്പിക്കുന്നതിനും, നേരത്തെ നൽകിയ അപേക്ഷയിൽ തിരുത്തൽ നടത്തുന്നതിനുമായി
ബന്ധപ്പെട്ട 'സൈറ്റ്'
26.02.2016 രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ
തുറന്നിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചിട്ടുണ്ട്.
ഈ വിവരം അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.
സംശയ നിവാരണത്തിനായി 0471 2 529 800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.Tuesday, 23 February 2016
മംഗലം കളി കലാകാരികള്‍ക്ക് ആദരം
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മംഗലം കളി അവതരിപ്പിച്ച കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ആദരിച്ചു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍ കുട്ടികള്‍ക്ക് മൊമന്റോ സമ്മാനിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍, ശ്രീ.സജിമോന്‍ സി എസ് തുടങ്ങിയവര്‍ സംസാരിച്ചു.
Monday, 1 February 2016
Saturday, 23 January 2016
മംഗലം കളി സ്റ്റേറ്റ് കലോല്‍സവത്തില്‍
Monday, 18 January 2016
Subscribe to:
Posts (Atom)




































