Saturday, 22 August 2015
Monday, 17 August 2015
സ്വാതന്ത്ര്യദിനാഘോഷം
69 ാം
സ്വാതന്ത്ര്യദിനം ബളാല്‍
ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വിവിധ
പരിപാടികളോടെ ആഘോഷിച്ചു.രാവിലെ
9.30 മണിക്ക് ഹെഡ്‌മാസ്റ്റര്‍ ശ്രീ. സുധാകരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.10.30 ന് പൊതുസമ്മേളനം ബളാല്‍ ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം
ചെയ്തു.ബളാല്‍
ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ
ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. SSLC ,+ 2 വിജയികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും മുഖ്യപ്രഭാഷണവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ഹരീഷ് പി നായര്‍ നിര്‍വ്വഹിച്ചു.മലയാളവിഭാഗം അധ്യാപിക കവിത ടീച്ചര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പി ടി എ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍,സ്കൂള്‍
അധ്യാപകരായ ആന്റണി
ടി എ,ജോര്‍ജ് തോമസ് ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് അമ്പൂഞ്ഞിനായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍
ശ്രീ സുധാകരന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ്
സെക്രട്ടറി ശ്രീ.കെ കെ രാജന്‍ നന്ദിയും പറഞ്ഞു.
കുട്ടികള്‍
ക്വിസ്,ദേശഭക്തിഗാനമത്സരം,പ്രസംഗം
തുടങ്ങി വിവിധ പരിപാടികള്‍
അവതരിപ്പിച്ചു.എല്ലാവര്‍ക്കും
പായസ വിതരണത്തോടെ ചടങ്ങുകള്‍
അവസാനിച്ചു.
Wednesday, 12 August 2015
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2015
ജനാധിപത്യഭരണസംവിധാനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാനായി ബളാല്‍ സ്കൂളില്‍ വ്യത്യസ്തമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി.രജിസ്റ്ററില്‍ ഒപ്പുവെച്ച്,കൈവിരലില്‍ മഷി പുരട്ടി,ക്യൂ നിന്ന്,കുട്ടികള്‍ വോട്ടിംഗ് യന്ത്രമുപയോഗിച്ച് വോട്ടു ചെയ്തു.യു പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളില്‍ വോട്ടു ചെയ്ത് പുറത്തിറങ്ങിയ കുട്ടികള്‍ക്ക് അത് പുതുമയാര്‍ന്ന അനുഭവമായി.
സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സോജിന്‍ ജോര്‍ജ്ജ് കെ എം,പി ജെ സെബാസ്റ്റ്യന്‍,സജിമോന്‍ സി എസ്,ഡിജോ മാത്യു, ദീപ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മലപ്പുറം ജില്ലയിലെ എടമനയിലെ വിദ്യാര്‍ത്ഥിയായ നന്ദകുമാര്‍ തയ്യാറാക്കിയ സമ്മതി എന്ന ഫ്രീ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പുകളാണ് വോട്ടിംഗ് യന്ത്രമായി ഉപയോഗിച്ചത്.ഒരു യഥാര്‍ത്ഥ തെരഞ്ഞെടൂപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്.
സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സോജിന്‍ ജോര്‍ജ്ജ് കെ എം,പി ജെ സെബാസ്റ്റ്യന്‍,സജിമോന്‍ സി എസ്,ഡിജോ മാത്യു, ദീപ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മലപ്പുറം ജില്ലയിലെ എടമനയിലെ വിദ്യാര്‍ത്ഥിയായ നന്ദകുമാര്‍ തയ്യാറാക്കിയ സമ്മതി എന്ന ഫ്രീ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പുകളാണ് വോട്ടിംഗ് യന്ത്രമായി ഉപയോഗിച്ചത്.ഒരു യഥാര്‍ത്ഥ തെരഞ്ഞെടൂപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്.
![]() |
വോട്ട് ചെയ്യാനുള്ള ക്യൂ |
![]() |
വോട്ട് ചെയ്യാനുള്ള ക്യൂ |
![]() |
മൂന്നാം ക്ലാസ്സിലെ സ്ഥാനാര്‍ത്ഥി ബാഹുല്യം |
Friday, 7 August 2015
ഡോളി : മലയാളം ആനിമേഷന്‍ വീഡിയോ
പോഷകാഹാരക്കുറവും അമിതഭക്ഷണവും മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് രസകരമായ കഥകളിലൂടെ ഡോളി പറഞ്ഞുതരുന്നത്. ആരോഗ്യചര്‍ച്ച കുട്ടികളിലൂടെ തീന്‍മേശക്കരികിലും ക്ലാസ് മുറികളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള പോഷകാഹാര ഗവേഷണകേന്ദ്രം നിര്‍മ്മിച്ചതാണ് ഈ ആനിമേഷന്‍ വീഡിയോ. (Winner of Silver Beaver Award for the Best Animation Film on Science & Technology at Rashtriya Vigyan Chalachitra Mela 2014, Govt. of India)
Subscribe to:
Posts (Atom)