വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday, 29 January 2015

ഉച്ചഭക്ഷണശാല തറക്കല്ലിടല്‍

കാസര്‍ഗോഡ്  ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവില്‍ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍മ്മിക്കുന്ന ഉച്ചഭക്ഷണശാലയ്ക്ക് ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍ തറക്കല്ലിടുന്നു.ബളാല്‍ ഗ്രാമപഞ്ചായത്തവൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ്,ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ രഘു മിന്നിക്കാരന്‍,പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍,പിടി എ വൈസ് പ്രസിഡണ്ട് ശ്രീ ചന്ദ്രന്‍,തുടങ്ങിയവര്‍ സംബന്ധിച്ചു

.






Wednesday, 28 January 2015

പ്രസാദം സമാപനസമ്മേളനം

 കുട്ടികളില്‍ കാണുന്ന രക്തക്കുറവ് പരിഹരിക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തും ചേര്‍ന്ന തയ്യാറാക്കിയ പ്രസാദം പദ്ധതിയുടെ   സമാപനസമ്മേളനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രസാദം പദ്ധതിയുടെ ജനറല്‍ കണ്‍വീനര്‍ ശ്രീ ഡോ.മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.. ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉഷ നന്ദി പ്രകാശിപ്പിച്ചു.പിടി എ വൈസ് പ്രസിഡണ്ട് ശ്രീ ചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി സോജിന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.








Thursday, 22 January 2015

സമ്മാന ദാനം

സബ്‌ജില്ലാ തല സ്കൂള്‍ കലോല്‍സവം, നല്ല പാഠം, AAWEGA 2014, എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്‌മിസ്ട്രസ് ശ്രീമതി ലീല ബി വിതരണം ചെയ്തു.




Wednesday, 21 January 2015

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നടത്തി.
ഡല്‍ഹി സ്വദേശിയായ കിഷന്‍ സിംഗാണ്‌ പരിശീലനം നടത്തിയത്.







Run Kerala Run

Run Kerala Run conducted at GHSSS BALAL.Balal Panchayath Vice President Smt.Lisamma George flagged off RKR. Balal Panchayat sectretary Mr.Joseph M chacko, School Principal-in-charge  Reghu Minnikkaran, School Headmistress Smt. Leela B, PTA Vice president Mr.Chandran.C, Pta Executive members, various club members, parents,teachers and students participated .



School Leader reciting pledge


Balal Grama panchayath member Mrs.Lisamma George Flag Hosting Run Kerala Run

Friday, 16 January 2015

പാലിയേറ്റീവ് ദിനം

ജനുവരി 15 പാലിയേറ്റീവ് ദിനം ബളാല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെയും സ്കൂളിന്റെയും നേതൃത്വത്തില്‍ ആചരിച്ചു.കിടപ്പുരോഗികള്‍ക്ക് ഒരു കൈത്താങ്ങായി വിദ്യാര്‍ത്ഥികളും അധ്യാപകരും ശേഖരിച്ച തുക ബളാല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ക്ക് പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ കൈമാറി.


Tuesday, 13 January 2015

സോപ്പ് നിര്‍മ്മാണം

നല്ല പാഠത്തിന്റെ ആഭിമുഖ്യത്തില്‍ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സോപ്പ് നിര്‍മ്മാണം. പ്രകൃതിദത്ത വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ശുദ്ധമായ സോപ്പ്  കിട്ടികള്‍ തന്നെയാണ് വില്‍പ്പന നടത്തുന്നത്.ശ്രീമതി അനിതാമേരി,ശാരി കെ.സി,സോജിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.