വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Monday, 1 August 2016

പ്രേം ചന്ദ് ദിനം

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രേം ചന്ദ് ദിനത്തിന്റെ ഭാഗമായി ഹിന്ദി അസംബ്ലി നടത്തി.വി ബി രവീന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കി.






Monday, 25 July 2016

ആദരാഞ്ജലികള്‍



അകാലത്തില്‍ വേര്‍ പിരിഞ്ഞ  അമലിന് ആദരാഞ്ജലികള്‍




Tuesday, 28 June 2016

വായനാ ദിനം 2016

ജൂണ്‍ 20 ന് വായനാ ദിനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആഘോഷിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ. പി ബാബുരാജന്‍ ആമുഖപ്രഭാഷണം നടത്തി.ശ്രീഹരി വായനാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീ.കെ കെ രാജന്‍ വായനാദിനസന്ദേശം നല്‍കി.നിഷ,വീണ നാരായണന്‍,ശിവാനി എന്നിവര്‍ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.




Wednesday, 1 June 2016

പ്രവേശനോത്സവം 2016

ബളാല് ഗവ.ഹയര് സെക്കണ്ടറി സ്കൂളിലെ ഈ വര്ഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഹുമാനപ്പെട്ട ബളാല് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. രാധാമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാര്ഡ് മെമ്പര് ശ്രീ. സാബു തകിടിയേല് അധ്യക്ഷനായിരുന്നു.കുട്ടികള്ക്കുള്ള പഠനോപകരണ വിതരണം പൂര്വ്വ വിദ്യാര്ത്ഥി സംഘടനാ പ്രസിഡണ്ട് ശ്രീ.അമ്പൂഞ്ഞി നായരും പഠന കിറ്റ് വിതരണം പിടി എ പ്രസിഡണ്ട് ശ്രീ. വേണുഗോപാലന് നായരും നിര്വ്വഹിച്ചു.ഒന്നാം ക്ലാസ്സില് പ്രവേശനം നേടിയ മുഴുവന് കുട്ടികള്ക്കും യൂണിഫോം വിതരണം ചെയ്തു.നവോദയാ പ്രനേശന പരീക്ഷയില് വിജയിച്ച ശ്രീഹരിക്കുള്ള സമ്മാനം സ്റ്റാഫ് സെക്രട്ടറി ബേബി മാഷ് വിതരണം ചെയ്തു.







Thursday, 31 March 2016

മോഹിനിയാട്ടം അരങ്ങേറ്റം

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കൗണ്‍സലിംഗ് അധ്യാപികയായ ശ്രീമതി നിസ്സി മാത്യു അവതരിപ്പിച്ച മോഹിനിയാട്ടം


Sunday, 20 March 2016

സ്നേഹവീട്


സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ മായയ്ക്കും സഹോദരങ്ങൾക്കുമായി, സ്കൂൾ പിടിഎ, സൗഹൃദ ക്ലബ്ബ്, നന്മ ക്ലബ്ബ് , രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ NSS യൂണിറ്റ്, പെരിയങ്ങാനം മീർകാനം തട്ടിലെ ജനകീയ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ, ' സ്നേഹവീട് " നിർമ്മിച്ചു കൊടുക്കുന്ന പദ്ധതി പുരോഗമിക്കുന്നു. വീടിന്റെ കോണ്‍ക്രീറ്റ് വര്‍ക്ക് ഇന്ന് കഴിഞ്ഞു.സഹായിച്ച സുമനസ്സുകള്‍ക്കെല്ലാം നന്ദി.






Thursday, 25 February 2016

2016-17  വർഷത്തിലെ അദ്ധ്യാപക സ്ഥലം മാറ്റത്തിനായി പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനും, നേരത്തെ നൽകിയ  അപേക്ഷയിൽ തിരുത്തൽ നടത്തുന്നതിനുമായി ബന്ധപ്പെട്ട 'സൈറ്റ്'  26.02.2016 രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00  മണി വരെ തുറന്നിരിക്കുമെന്ന്  പൊതു വിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചിട്ടുണ്ട്.
ഈ വിവരം  അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.
സംശയ നിവാരണത്തിനായി 0471 2 529 800 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്.
https://www.transferandpostings.in/tandps2015/

Tuesday, 23 February 2016

മംഗലം കളി കലാകാരികള്‍ക്ക് ആദരം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മംഗലം കളി അവതരിപ്പിച്ച കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ആദരിച്ചു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍ കുട്ടികള്‍ക്ക് മൊമന്റോ സമ്മാനിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍, ശ്രീ.സജിമോന്‍ സി എസ് തുടങ്ങിയവര്‍ സംസാരിച്ചു.








Monday, 1 February 2016

റിപ്പബ്ലിക്ക് ദിനാഘോഷം

റിപ്പബ്ലിക് ദിനം സമുചിതമായ രീതിയില്‍ കൊണ്ടാടി.ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍,ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു.