Tuesday, 5 November 2013
Monday, 4 November 2013
ശാസ്ത്രോല്‍സവം കലവറ നിറയ്ക്കല്‍
ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സാധനങ്ങള്‍ ശേഖരിക്കുന്നതിനായി ഫുഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കലവറ നിറയ്ക്കല്‍ ചടങ്ങ് സ്കൂള്‍ മുറ്റത്ത് അത്യാവേശപൂര്‍വം അരങ്ങേറി.തായമ്പകയുടെ അകമ്പടിയോടെ ഘോഷയാത്രയായി കുട്ടികളും അധ്യാപകരും ടൗണ്‍ ചുറ്റി വന്ന് പ്രത്യേകം സജ്ജമാക്കിയ കലവറയില്‍ വിവിധ പച്ചക്കറികളും വാഴയിലയും അടങ്ങുന്ന കുട്ടകള്‍ എത്തിച്ചു.അതിനു ശേഷം കുട്ടികള്‍ക്ക് നാരങ്ങവെള്ളം വിതരണം ചെയ്തു.
ദീപിക നമ്മുടെ ഭാഷ
ശ്രേഷ്ഠഭാഷാ ദിനത്തില്‍ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്കായി 'ദീപിക നമ്മുടെ ഭാഷ' പദ്ധതിയുടെ ഭാഗമായി ദീപിക
ദിനപത്രത്തിന്റെ അഞ്ച് കോപ്പികള്‍ വിതരണം ചെയ്യുന്ന ചടങ്ങ് നവംബര്‍
ഒന്നാം തീയതി സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്നു.സ്കൂളിലെ പൂര്‍വ്വ
വിദ്യാര്‍ത്ഥിയും എല്‍.ഐ.സി ഓഫ് ഇന്‍ഡ്യ യിലെ കോടിപതി ഏജന്റുമായ ശ്രീ ഷാജി
വര്‍ഗീസാണ് ദീപിക കുട്ടികള്‍ക്കായി സ്പോണ്‍സര്‍ ചെയ്തത്.
ശ്രേഷ്ഠഭാഷാ ദിനാചരണം
ഇരട്ടിമധുരം പോലെ കടന്നു വന്ന കേരളപ്പിറവി ദിനവും ശ്രേഷ്ഠഭാഷാദിനവും ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ശശിധരന്‍ അടിയോടി ആമുഖമായി സംസാരിച്ചു.സ്കൂള്‍ ലീഡര്‍ ആര്യഗായത്രി ശ്രേഷ്ഠഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രേഷ്ഠഭാഷാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി ശശികല ടീച്ചര്‍ ലളിതമധുരമായി സംസാരിച്ചു.
Saturday, 2 November 2013
ദീപിക നമ്മുടെ ഭാഷ
ദീപിക നമ്മുടെ ഭാഷ
ശ്രേഷ്ഠഭാഷാ ദിനത്തില്‍ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്കായി 'ദീപിക നമ്മുടെ ഭാഷ' പദ്ധതിയുടെ ഭാഗമായി ദീപിക ദിനപത്രത്തിന്റെ അഞ്ച് കോപ്പികള്‍ വിതരണം ചെയ്യുന്ന ചടങ്ങ് നവംബര്‍ ഒന്നാം തീയതി സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്നു.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എല്‍.ഐ.സി ഓഫ് ഇന്‍ഡ്യ യിലെ കോടിപതി ഏജന്റുമായ ശ്രീ ഷാജി വര്‍ഗീസാണ് ദീപിക കുട്ടികള്‍ക്കായി സ്പോണ്‍സര്‍ ചെയ്തത്.ശ്രീ ജോര്‍ജ് തോമസ് സ്വാഗതം ആശംസിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ ശശിധരന്‍ അടിയോടി അധ്യക്ഷം വഹിച്ചു.ദീപിക ഏരിയ മാനേജര്‍ സെബാന്‍ കാരക്കുന്നേല്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.സ്കൂള്‍ ലീഡര്‍ ആര്യഗായത്രി നന്ദി പ്രകാശിപ്പിച്ചു. ഡാജി ഓടക്കല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Monday, 28 October 2013
Subscribe to:
Posts (Atom)