വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Wednesday, 13 January 2016

ഡിജിറ്റല്‍ വില്ലേജ് പ്രഖ്യാപനവും കംപ്യൂട്ടര്‍ വിതരണവും


SBI യുടെ Tech Learning Centre ന്റെ ആഭിമുഖ്യത്തില്‍ ബളാലിനെ കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ വില്ലേജ് ആയി തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും സ്കൂളിന് അനുവദിച്ച മൂന്ന് കംപ്യൂട്ടറുകളുടെ വിതരണവും ബളാല്‍ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്നു.SBI റീജിയണല്‍ മാനേജര്‍, വെള്ളരിക്കുണ്ട് ശാഖാ മാനേജര്‍ , പിടിഎ പ്രസിഡണ്ട്,പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍,ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു




Saturday, 9 January 2016


പ്രവര്‍ത്തി പരിചയപഠനത്തിന്റെ ഭാഗമായി ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ നിര്‍മ്മിച്ച ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.





Monday, 7 December 2015

ചിറ്റാരിക്കാല്‍ സ്കൂള്‍കലോല്‍സവം 2015 വിജയികള്‍





 കൃഷ്ണനുണ്ണി നായര്‍ - മൃദംഗം, ഗിറ്റാര്‍ ( പാശ്ചാത്യം ) 1st A Grade, 
 ലളിതഗാനം (ആണ്‍ ) 2nd A Grade
 

                  ആദര്‍ശ് സിബി - തബല Ist A Grade

 
                     നാടന്‍ പാട്ട് ( HS ) - 1st A Grade ടീം
        അമൃത എം , മായ ബി,രാധിക കെ എസ്,നിശാന്ത് മാധവന്‍, 
               ആതിര എം, സജിത് കെ,മീനുമോള്‍ എസ്






                കഥാ പ്രസംഗം - അനില മാത്യു A Grade
                   കൃഷ്ണപ്രസാദ്,ആദര്‍ശ് സിബി ( പിന്നണി )


Tuesday, 20 October 2015

സ്പോര്‍ട്സ് ഡേ

സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റിന്റെ അകമ്പടിയോടെ ഗംഭീരമായി ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി കുട്ടികള്‍ അണിനിരന്നു.






Friday, 2 October 2015

വയോജനദിനം


ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നമ്മുടെ മുതിര്‍ന്ന പൗരന്മാരെ ഓര്‍ക്കാനും ആദരിക്കാനുമായുള്ള ലോക വയോജനദിനം ഒക്ടോബര്‍ 1 ന് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആചരിച്ചു.ചടങ്ങി്ന്റെ ഭാഗമായി വയോധികരായ ഗുരുജനങ്ങളെ ആദരിച്ചു.







ഛായാചിത്രസമര്‍പ്പണം


കഴിഞ്ഞ വര്‍ഷത്തെ നല്ല പാഠം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ എ പ്ലസ്  അവാര്‍ഡ് തുക ഉപയോഗിച്ച് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഫീസുകളിലേക്ക് ഗാന്ധിജിയുടെ ഓരോ ഛായാചിത്രങ്ങള്‍ വാങ്ങി സമര്‍പ്പിച്ചുകൊണ്ട് നല്ല പാഠംകുട്ടികള്‍ മാതൃകയായി. ഛായാചിത്രസമര്‍പ്പണ ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ബളാല്‍  ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.രഘു എം, അധ്യാപകരായ ശ്രീ. ആന്റണി തുരുത്തിപ്പള്ളി,ജോര്‍ജ് തോമസ് ,അനിതാമേരി എന്നിവര്‍സംസാരിച്ചു.മൂന്നു വഷത്തെ താല്‍കാലിക അധ്യാപകനായുള്ള സേവനത്തിനു ശേഷം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ശ്രീ.ആന്റണി മാഷിന് ചടങ്ങിന്റെ ഭാഗമായി യാത്രയയപ്പ് നല്‍കി






സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് ആരംഭം

 രാജ്യസേവനത്തിന്റെയും സേവനസന്നദ്ധതയുടെയും  പുതിയപാഠങ്ങളുമായി ബളാല്‍  ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗൈഡ്സ് യൂണിറ്റിന് തുടക്കമായി.18 കുട്ടികളാണ് ഒന്നാം ഘട്ടത്തില്‍ യൂണിറ്റിലെ അംഗങ്ങള്‍.ദീര്‍ഘകാലം ചെറുവത്തൂര്‍ ഉപജില്ലയില്‍ സ്കൗട്ട് പ്രസ്ഥാനത്തിന്റെ അരമക്കാരനായി പ്രവര്‍ത്തിച്ച ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്ററുടെ പ്രത്യേക താല്‍പര്യമാണ് യൂണിറ്റിന്റെ പിറവിക്ക് കാരണമായത്.യു പി വിഭാഗം ഹിന്ദി അധ്യാപികയായ ശ്രീമതി സി ജി അനിതാമേരിയാണ് ഗൈഡ്സ് യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്.താമസിയാതെ തന്നെ സ്കൗട്ട് യൂണിറ്റും ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.ഏറെ താമസിയാതെ രാജ്യപുരസ്കാര്‍ അടക്കമുള്ള ബഹുമതികള്‍ കരസ്ഥമാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ എന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു.







Saturday, 19 September 2015


കഴിഞ്ഞ വര്‍ഷത്തെ SSLC.Plus Two ഉന്നത വിജയികള്‍ക്കുള്ള ചെല്ലപ്പന്‍ നായര്‍ സ്മാരക എന്‍ഡോവ്മെന്‍റ് വിതരണവും മധുരപലഹാരവിതരണവും ശ്രീ.വി.സി.വിജയന്‍ വിതരണം ചെയ്യുന്നു  .