വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday, 9 October 2014


പഠനോപകരണ വിതരണം

പഠനസൗകര്യമില്ലാതെ വെറും നിലത്തിരുന്ന പഠിക്കുന്ന സഹപാഠികള്‍ക്ക് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ നല്ല പാഠം കൂട്ടുകാര്‍ ഇരുന്നു പഠിക്കാന്‍  മേശയും കസേരയും നല്‍കി.പത്താം ക്ലാസ്സിലെ അഞ്ചു കുട്ടികള്‍ക്കാണി വിദ്യാര്‍ത്ഥികള്‍ ഓരോ മേശയും കസേരയും വാങ്ങി നല്‍കിയത്.വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഈ സദുദ്യമത്തില്‍ കൈകോര്‍ത്തു.നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീമതി അനിതാമേരി,ആന്റണി തുരുത്തിപ്പള്ളി ,പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍,ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി.ലീല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



കൂണ്‍ കൃഷി

നല്ല പാഠത്തിന്റെ ആഭിമുഖ്യത്തില്‍ വിഷവിമുക്ത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂണ്‍ കൃഷി നടത്തുന്നു.വിളവെടുക്കുന്ന കൂണുകള്‍ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിക്ക് ഉപയോഗപ്പെടുത്താനാണ് തീരുമാനം.നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീമതി അനിതാമേരി,ആന്റണി തുരുത്തിപ്പള്ളി ,ബളാല്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ ശ്രീ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.



പച്ചക്കറി വിത്ത് വിതരണം

ബളാല്‍ കൃഷിഭവന്റെ നേതൃത്വത്തിലുള്ള സ്കൂള്‍ കുട്ടികള്‍ക്കായുള്ള പച്ചക്കറി വിത്ത് വിതരണപരിപാടിയുടെ ഉദ്ഘാടനം ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു.








Tuesday, 7 October 2014

ചിറ്റാരിക്കാൽ സമ്പൂർണ്ണ ബ്ളോഗ് അധിഷ്ഠിത ഉപജില്ല

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബ്ളോഗ് അധിഷ്ഠിത ഉപജില്ലയായി ചിറ്റാരിക്കാലിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ചിറ്റാരിക്കാൽ സെന്റ് തോമസ് എല്‍.പി സ്കൂളില്‍ വെച്ച് നടന്നു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി സുജാത ചടങ്ങ് ഉദ്ഘാടനം ചെയ്തു.കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസഉപ ഡയറക്ടര്‍ ശ്രീ. രാഘവന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
         എല്‍.പി. വിഭാഗത്തില്‍ സെന്റ് തോമസ് എല്‍.പി സ്കൂള്‍ തോമാപുരം, നിര്‍മലഗിരി എ എല്‍ പി സ്കൂള്‍ വെള്ളരിക്കുണ്ട്,ജി എല്‍ പിഎസ് വടക്കേ പുലിയന്നൂര്‍ എന്നിവരും യു പി വിഭാഗത്തില്‍ എം ജി ​എം യു പി സ്കള്‍ കോട്ടമല,എസ് കെജി എം യുപി സ്കൂള്‍ കുമ്പളപ്പള്ളി, എസ്.എന്‍ ഡി പി എ യു പി സ്കൂള്‍ കടുമേനി എന്നൂ വിദ്യാലയങ്ങള്‍ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്കുള്ള പുരസ്കാരം നേടി.ഹൈസ്കൂള്‍ വിഭാഗത്തിനുള്ള പുരസ്കാരങ്ങള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ പിന്നീട് പ്രഖ്യാപിക്കും.
     വിജയികളായ വിദ്യാലയങ്ങളുടെ ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ ഇവിടെ





Thursday, 18 September 2014

നവീനമായ ഒരു വിദ്യാഭ്യാസാശയം

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം സോഷ്യോളജി അധ്യാപകനായ ശ്രീ.എം.എം.അനില്‍കുമാര്‍ വികസിപ്പിച്ചെടുത്ത ഒരു പുതിയ അധ്യാപനരീതി വിലയിരുത്തലിനും വിശകലനത്തിനുമായി നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.ഇന്‍വേഴ്‌സ് ഇന്‍ട്രിന്‍സിക് മെത്തേഡ് ഓഫ് ടീച്ചിംഗ് എന്നു പേരിട്ടിട്ടുള്ള ഈ ബോധനരീതിയുടെ രത്നച്ചുരുക്കവും അതുപയോഗിച്ചുള്ള ഒരു പാഠാസൂത്രണവുമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നിങ്ങളുടെ  അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.





Wednesday, 17 September 2014

ഉണര്‍ത്ത് ക്യാമ്പ്

സാക്ഷരം പദ്ധതിയുടെ ഭാഗമായ ഉണര്‍ത്ത് ക്യാമ്പ് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് ജയിംസ് മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു.ജോര്‍ജ് തോമസ് സ്വാഗതവും കെ.കെ.രാജന്‍ നന്ദിയും പറഞ്ഞു.




Friday, 5 September 2014

പ്രധാനമന്ത്രിയുടെ പ്രസംഗം

അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി സ്കൂള്‍ വിദ്യാര്‍ത്ഥികളെ അഭിബോധന ചെയ്ത് സംസാരിച്ചു. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപകരും കുട്ടികളുമുള്‍ക്കൊള്ളുന്ന വലിയൊരു സദസ്സ് പ്രധാനമന്ത്രിയുടെ പ്രസംഗം തല്‍സമയം വീക്ഷിച്ചു.എല്‍.സി.ഡി.പ്രൊജക്ടറും ടി.വി യും ഉപയോഗിച്ച് രണ്ടിടങ്ങളിലായിരുന്നു സംപ്രേഷണം.




ഓണാഘോഷം

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.പൂക്കള മത്സരം, ഓണസദ്യ,കലാ മത്സരങ്ങള്‍ എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.