ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നമ്മുടെ മുതിര്‍ന്ന പൗരന്മാരെ ഓര്‍ക്കാനും ആദരിക്കാനുമായുള്ള ലോക വയോജനദിനം ഒക്ടോബര്‍ 1 ന് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആചരിച്ചു.ചടങ്ങി്ന്റെ ഭാഗമായി വയോധികരായ ഗുരുജനങ്ങളെ ആദരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ നല്ല പാഠം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ എ പ്ലസ് അവാര്‍ഡ് തുക ഉപയോഗിച്ച് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഫീസുകളിലേക്ക് ഗാന്ധിജിയുടെ ഓരോ ഛായാചിത്രങ്ങള്‍ വാങ്ങി സമര്‍പ്പിച്ചുകൊണ്ട് നല്ല പാഠംകുട്ടികള്‍ മാതൃകയായി. ഛായാചിത്രസമര്‍പ്പണ ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ.വേണുഗോപാലന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.രഘു എം, അധ്യാപകരായ ശ്രീ. ആന്റണി തുരുത്തിപ്പള്ളി,ജോര്‍ജ് തോമസ് ,അനിതാമേരി എന്നിവര്‍സംസാരിച്ചു.മൂന്നു വഷത്തെ താല്‍കാലിക അധ്യാപകനായുള്ള സേവനത്തിനു ശേഷം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ശ്രീ.ആന്റണി മാഷിന് ചടങ്ങിന്റെ ഭാഗമായി യാത്രയയപ്പ് നല്‍കി
രാജ്യസേവനത്തിന്റെയും സേവനസന്നദ്ധതയുടെയും പുതിയപാഠങ്ങളുമായി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗൈഡ്സ് യൂണിറ്റിന് തുടക്കമായി.18 കുട്ടികളാണ് ഒന്നാം ഘട്ടത്തില്‍ യൂണിറ്റിലെ അംഗങ്ങള്‍.ദീര്‍ഘകാലം ചെറുവത്തൂര്‍ ഉപജില്ലയില്‍ സ്കൗട്ട് പ്രസ്ഥാനത്തിന്റെ അരമക്കാരനായി പ്രവര്‍ത്തിച്ച ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്ററുടെ പ്രത്യേക താല്‍പര്യമാണ് യൂണിറ്റിന്റെ പിറവിക്ക് കാരണമായത്.യു പി വിഭാഗം ഹിന്ദി അധ്യാപികയായ ശ്രീമതി സി ജി അനിതാമേരിയാണ് ഗൈഡ്സ് യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്.താമസിയാതെ തന്നെ സ്കൗട്ട് യൂണിറ്റും ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.ഏറെ താമസിയാതെ രാജ്യപുരസ്കാര്‍ അടക്കമുള്ള ബഹുമതികള്‍ കരസ്ഥമാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ എന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു.