Friday, 27 February 2015
Tuesday, 24 February 2015
മെട്രിക് മേള 2015
നീളം, സമയം,തൂക്കം,ഉള്ളളവ് എന്നീ ഗണിതാശയങ്ങള്‍ ഉറപ്പിക്കുന്നതിനായി ബളാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മെട്രിക് മേള 2015 നടത്തി.കുട്ടികള്‍ തന്നെ വിവിധ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ ഗണിതാശയങ്ങള്‍ പഠിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.. ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല അധ്യക്ഷത വഹിച്ചു. ഡിജോ മാ ഷ് സ്വാഗതവും തങ്കമണി ടീച്ചര്‍ നന്ദിയും പറഞ്ഞു
Thursday, 12 February 2015
പഠനോപകരണ വിതരണം
ബളാല്‍ ഗ്രാമപഞ്ചായത്ത് വാരഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി SSLC വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍ നിര്‍വ്വഹിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ്,ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ രഘു മിന്നിക്കാരന്‍,പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍,പിടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Thursday, 5 February 2015
സദ്ഗമയ 2015
കേരള സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന കൗമാര ആരോഗ്യസംരക്ഷണ- പെരുമാറ്റവൈകല്യ പരിഹാര പദ്ധതിക്ക് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ രഘു മിന്നിക്കാരന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ ആധ്യക്ഷം വഹിച്ചു.കണിച്ചാര്‍ ഗവ.ഹോമിയോ ഡിസ്പെന്‍സറിയിലെ ഡോക്ടറും മനഃശാസ്ത്രജ്ഞനുമായ ഡോ.മനോജ്കുമാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
Subscribe to:
Posts (Atom)