Tuesday, 28 October 2014
Friday, 24 October 2014
Thursday, 23 October 2014
ഐ.ടി.മേള ബളാല്‍ ചാമ്പ്യന്‍മാര്‍
ഹൈസ്കൂള്‍ വിഭാഗം
ചാമ്പ്യന്‍സ് : G. H. S. Balal 31 Points
യു.പി.വിഭാഗം
ചാമ്പ്യന്‍സ് : St. Thomas H. S. S. Thomapuram 18 Points
റണ്ണര്‍ അപ്പ് : G. H. S. Balal 10 Points
വിജയികള്‍
UP - IT Quiz -SREEHARI M std 7 First A Grade
HS - Web Page Designing -PRANAV P std 9 First A Grade
HS- Malayalam Typing -ANUSREE K B std 9 First A Grade
HS - IT Project - APARNA M std 10 First A Grade
HS - Multimedia Presentation -SANTO JOSE std 10 C Grade
HSS -Web Page Designing -SAJIN P SAJI std 12 Second A grade
HSS - Digital Painting -SANDEEP PARAYIL std 11 - C Grade
മുഴുവന്‍ റിസല്‍ട്ടുകള്‍ക്കായി സന്ദര്‍ശിക്കൂ...
http://chittarikkalsasthrolsavam.blogspot.in/
ശാസ്ത്രോല്‍സവത്തിന് തുടക്കം
ചിറ്റാരിക്കാല്‍ ഉപജില്ലാ
ശാസ്ത്രോല്‍സവത്തിന് കടുമേനി സെന്റ് മേരിസ് ഹൈസ്കൂളില്‍ വര്‍ണ്ണാഭമായ
തുടക്കം.രാവിലെ 10 മണിക്ക് ചിറ്റാരിക്കാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ജാനകി സി. പതാക ഉയര്‍ത്തി.ഇന്ന് ഐ.ടി മേളയിലെ വിവിധ മത്സര ഇനങ്ങള്‍ കടുമേനി
എസ്.എന്‍.ഡി. പി എ യു.പി. സ്കൂളിലും ഗണിതമേളയിലെ മുഴുവന്‍ മത്സര ഇനങ്ങളും
സാമൂഹ്യശാസ്ത്രമേളയിലെ പ്രാദേശിക ചരിത്രരചന,ക്വിസ് എന്നീ മത്സര ഇനങ്ങളും
കടുമേനി സെന്റ് മേരിസ് ഹൈസ്കൂളിലുമാണ് നടത്തപ്പെടുന്നത്. മേളയുടെ സുഗമമായ
നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ സജീവമായി രംഗത്തുണ്ട്.
Tuesday, 21 October 2014
നാടന്‍ പാട്ട് പരിശീലനക്ലാസ്സ്
നല്ല പാഠത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ നാടന്‍ പാട്ട് പരിശീലനക്ലാസ്സ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായര്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീമതി അനിതാമേരി,ആന്റണി തുരുത്തിപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Monday, 20 October 2014
Sunday, 19 October 2014
വിദ്യാരംഗം കലാവേദി സാഹിത്യോല്‍സവം 2014-15
ചിറ്റാരിക്കല്‍ ഉപജില്ലാ വിദ്യാരംഗം കലാവേദി സാഹിത്യോല്‍സവം 2014-15 രചനാ മത്സരങ്ങള്‍ 2014 നവംബര്‍ 1ന് കുന്നുംകൈ എ യു.പി.സ്കൂളില്‍ വെച്ചും സ്റ്റേജിനങ്ങള്‍ 2014 നവംബര്‍ 7ന് പ്ലാച്ചിക്കര എ യു.പി.സ്കൂളില്‍ വെച്ചും നടക്കുന്നു.
നിര്‍ദ്ദേശങ്ങള്‍
Entry_UP
Entry_HS
നിര്‍ദ്ദേശങ്ങള്‍
Entry_UP
Entry_HS
Thursday, 9 October 2014
കൊയ്‌ത്തുല്‍സവം
നല്ല പാഠത്തിന്റെ ആഭിമുഖ്യത്തില്‍ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പാഠത്തിറങ്ങി.അന്യം നിന്നുപോകുന്ന നെല്‍കൃഷി പരിചയപ്പെടാനും , സംരക്ഷിക്കാനുമായാണ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കുഴിങ്ങാട് അബ്ദുള്‍ കാദറിന്റെ പാടശേഖരത്തിലെത്തിയത്.അധ്യാപകരായ ശ്രീമതി അനിതാമേരി,കെ.കെ രാജന്‍,ജോര്‍ജ് തോമസ്,സണ്ണി സി കെ,പി ടി എ ഭാരവാഹികളായ ശ്രീ വേണുഗോപാലന്‍ നായര്‍,ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഇതേ പാടത്ത് ഞാറു നടാനും കുട്ടികള്‍ ഇറങ്ങിയിരുന്നു.
പഠനോപകരണ വിതരണം
പഠനസൗകര്യമില്ലാതെ വെറും നിലത്തിരുന്ന പഠിക്കുന്ന സഹപാഠികള്‍ക്ക് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ നല്ല പാഠം കൂട്ടുകാര്‍ ഇരുന്നു പഠിക്കാന്‍ മേശയും കസേരയും നല്‍കി.പത്താം ക്ലാസ്സിലെ അഞ്ചു കുട്ടികള്‍ക്കാണി വിദ്യാര്‍ത്ഥികള്‍ ഓരോ മേശയും കസേരയും വാങ്ങി നല്‍കിയത്.വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഈ സദുദ്യമത്തില്‍ കൈകോര്‍ത്തു.നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീമതി അനിതാമേരി,ആന്റണി തുരുത്തിപ്പള്ളി ,പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍,ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി.ലീല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൂണ്‍ കൃഷി
നല്ല പാഠത്തിന്റെ ആഭിമുഖ്യത്തില്‍ വിഷവിമുക്ത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂണ്‍ കൃഷി നടത്തുന്നു.വിളവെടുക്കുന്ന കൂണുകള്‍ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിക്ക് ഉപയോഗപ്പെടുത്താനാണ് തീരുമാനം.നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീമതി അനിതാമേരി,ആന്റണി തുരുത്തിപ്പള്ളി ,ബളാല്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ ശ്രീ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പച്ചക്കറി വിത്ത് വിതരണം
Tuesday, 7 October 2014
ചിറ്റാരിക്കാൽ സമ്പൂർണ്ണ ബ്ളോഗ് അധിഷ്ഠിത ഉപജില്ല
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബ്ളോഗ് അധിഷ്ഠിത ഉപജില്ലയായി ചിറ്റാരിക്കാലിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ചിറ്റാരിക്കാൽ സെന്റ് തോമസ് എല്‍.പി സ്കൂളില്‍ വെച്ച് നടന്നു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി സുജാത ചടങ്ങ് ഉദ്ഘാടനം ചെയ്തു.കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസഉപ ഡയറക്ടര്‍ ശ്രീ. രാഘവന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
എല്‍.പി. വിഭാഗത്തില്‍ സെന്റ് തോമസ് എല്‍.പി സ്കൂള്‍ തോമാപുരം, നിര്‍മലഗിരി എ എല്‍ പി സ്കൂള്‍ വെള്ളരിക്കുണ്ട്,ജി എല്‍ പിഎസ് വടക്കേ പുലിയന്നൂര്‍ എന്നിവരും യു പി വിഭാഗത്തില്‍ എം ജി എം യു പി സ്കള്‍ കോട്ടമല,എസ് കെജി എം യുപി സ്കൂള്‍ കുമ്പളപ്പള്ളി, എസ്.എന്‍ ഡി പി എ യു പി സ്കൂള്‍ കടുമേനി എന്നൂ വിദ്യാലയങ്ങള്‍ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്കുള്ള പുരസ്കാരം നേടി.ഹൈസ്കൂള്‍ വിഭാഗത്തിനുള്ള പുരസ്കാരങ്ങള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ പിന്നീട് പ്രഖ്യാപിക്കും.
വിജയികളായ വിദ്യാലയങ്ങളുടെ ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ ഇവിടെ
Subscribe to:
Posts (Atom)